ജോസഫ് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ നടി ആത്മിയ രാജൻ വിവാഹിതയായി.മറൈൻ എൻജിനീയറായ സനൂപ് ആണ് വരൻ. ഏറെനാളായി പ്രണയത്തിലായിരുന്നു ഇരുവരും. കണ്ണൂരിലെ ലക്സോട്ടിയ ഇന്റര് നാഷണല് കണ്വെന്ഷന് സെന്റില് അടുത്ത ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും സാന്നിധ്യത്തിലായിരുന്നു വിവാഹം.തുളസിമാല അണിഞ്ഞ് സിംപിള് ബ്രൈഡല് ലുക്കിലാണ് താരം വിവാഹവേദിയിലെത്തിയത്. ചൊവ്വാഴ്ച വിവാഹ സല്ക്കാരം നടക്കും.
തമിഴിലും തെലുങ്കിലും ഒരു പോലെ നിറഞ്ഞു നില്ക്കുന്ന താരമാണ് നടി ആത്മിയ രാജന്.വെള്ളത്തൂവല് എന്ന ചിത്രത്തിലൂടെയാണ് ആത്മീയ സിനിമയില് അരങ്ങേറ്റം കുറിച്ചത്. മനം കൊത്തി പറവൈ, റോസ് ഗിത്താറിനാല്, കാവിയന് തുടങ്ങിയ ചിത്രങ്ങളില് വേഷമിട്ടു. മലയാളത്തിൽ മാര്ക്കോണി മത്തായി എന്ന ചിത്രത്തിലും നായികാ കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. ജോസഫിലെ അഭിനയത്തിന് കേരള ഫിലിം ക്രിട്ടിക് അസോസിയേഷന് പുരസ്കാരം താരം സ്വന്തമാക്കിയിരുന്നു.
ഇപ്പോൾ കേരളം നേരിടുന്ന സാമൂഹിക പ്രശ്നങ്ങളിൽ ഒന്നാണ് വിദേശരാജ്യങ്ങളിലേക്ക് നമ്മുടെ യുവതലമുറയുടെ പാലായനം. സാമ്പത്തിക സുസ്ഥിരത നേടാൻ യുവതലമുറ തെരഞ്ഞെടുക്കുന്ന…
ഇന്ന് കേരകത്തിൽ പ്രദർശനം ആരംഭിച്ച പ്രധാന മലയാള ചിത്രങ്ങളിൽ ഒന്നാണ് പ്രശസ്ത സംവിധായകനായ അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ്…
പ്രശസ്ത സംവിധായകൻ അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിങ്ഡം ഓഫ് കേരള ഇന്ന് മുതൽ കേരളത്തിൽ പ്രദർശനം ആരംഭിക്കും. കേരളത്തിൽ…
രഞ്ജിത്ത് സജീവ്, ഇന്ദ്രൻസ്, സംഗീത,ജോണി ആന്റണി,മഞ്ജു പിള്ള, സാരംഗി ശ്യാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചെമ്പരത്തി പൂവ്, ഉപചാരപൂർവ്വം ഗുണ്ട…
എ ആൻഡ് എച്ച് എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അബ്ബാസ് തിരുനാവായ, സജിൻ അലി, ദിപൻ പട്ടേൽ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന…
എസ്. പ്രേം ആനന്ദ് രചനയും സംവിധാനവും നിർവ്വഹിച്ച് 2025-ൽ പുറത്തിറങ്ങിയ ആക്ഷൻ ഹൊറർ കോമഡി ചിത്രമാണ് ഡെവിൾസ് ഡബിൾ നെക്സ്റ്റ്…
This website uses cookies.