പ്രേക്ഷകലക്ഷങ്ങളുടെ പ്രശംസ ഏറ്റുവാങ്ങിക്കൊണ്ട് ദൃശ്യം 2 വലിയ വിജയത്തിലേക്ക് കുതിക്കുമ്പോൾ ചിത്രത്തിലെ ഓരോ താരങ്ങളെയും പ്രശംസിച്ചുകൊണ്ട് ഏവരും രംഗത്ത് വന്നിരുന്നു. സമൂഹ മാധ്യമങ്ങളിലൂടെയും മറ്റുമായി ചിത്രത്തിലെ ഗംഭീര പ്രകടനത്തിന് നടി ആശ ശരത് നിരവധി പ്രശംസകൾ ഇതിനോടകം ഏറ്റുവാങ്ങിയിട്ടുണ്ട്. ദൃശ്യത്തിന്റെ ആദ്യ ഭാഗത്തിലും ആശ ശരത്തിന്റെ അഭിനയത്തിന് നിരൂപക പ്രശംസയും പ്രേക്ഷകപ്രീതിയും നേടാൻ കഴിഞ്ഞിരുന്നു. നായകനായ മോഹൻലാലിന് വെല്ലുവിളി ഉയർത്തുന്ന കഥാപാത്രത്തെ ആശ ശരത് വളരെ മികച്ച രീതിയിൽ അവതരിപ്പിച്ചിട്ടുണ്ട്. ദൃശ്യം രണ്ട് വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടതിന് ശേഷം ഏറെ ചർച്ച ചെയ്യപ്പെട്ട ഒരു രംഗമാണ് ആശ ശരത് മോഹൻലാലിനെ തല്ലുന്ന രംഗം. ഈ രംഗം ചിത്രീകരിക്കുന്നതിനിടെ താൻ അനുഭവിച്ച മാനസിക സംഘർഷത്തെക്കുറിച്ച് ആശ ശരത് തുറന്നു പറഞ്ഞിരുന്നു. ഇപ്പോഴിതാ തല്ലുന്ന രംഗത്തിൽ മോഹൻലാൽ പുലർത്തിയ ടൈമിങ്ങിനെക്കുറിച്ച് ആശ ശരത് വാചാലയായിരിക്കുകയാണ്. പോപ്പർ സ്റ്റോപ്പ് മലയാളം എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്.
ആശ ശരത്തിനെ വാക്കുകളിങ്ങനെ: അയ്യോ ലാലേട്ടൻ എന്നൊരു ഭയം ഉണ്ടായിരുന്നു എങ്കിലും ആക്ഷൻ പറഞ്ഞു കഴിഞ്ഞാൽ നമുക്ക് അങ്ങനെ ചിന്തിക്കാൻ പറ്റില്ല, അങ്ങനെ ചിന്തിച്ചു കഴിഞ്ഞാൽ നമുക്ക് അത് ചെയ്യാൻ സാധിക്കില്ല. അപ്പോൾ ഓപ്പോസിറ്റ് നിൽക്കുന്നത് ആര് എന്നുള്ളത് ആ നിമിഷത്തേക്ക് ഇങ്ങനത്തെ സീൻ ചെയ്യുന്ന സമയത്ത് നമ്മൾ മറന്നേ പറ്റൂ. ടൈമിങ്ങിന്റെ രാജാവാണ് ലാലേട്ടൻ. കൈ വയ്ക്കുന്ന സമയത്ത് വളരെ കറക്റ്റ് ആയിട്ടാണ് ലാലേട്ടൻ മുഖം മാറ്റുന്നത്. കൈ മുഖത്ത് കൊള്ളാതിരിക്കാൻ ഞാനും ശ്രദ്ധിച്ചിരുന്നു. അടികൊണ്ടു കഴിഞ്ഞ് ലാലേട്ടൻ എന്നെ നോക്കുന്ന സീനിൽ ആ സമയത്ത് എനിക്ക് പ്രത്യേകിച്ചൊന്നും തോന്നിയില്ല. ഒരു അമ്മയുടെയും പോലീസിന്റെയും വികാരം മാത്രമായിരുന്നു എനിക്കപ്പോൾ ഉണ്ടായിരുന്നത്. അത് ത്രൂഔട്ട് ഒരു ഷോട്ട് ആണ്. അതുകഴിഞ്ഞ് സ്ക്രീനിൽ കണ്ടപ്പോഴാണ് ആ ഒരു നോട്ടത്തിന്റെ നൂറ് അർത്ഥങ്ങൾ മനസ്സിലാവുന്നത്. അതുകൊണ്ട് തന്നെയാണ് നമ്മുടെ മോഹൻലാൽ, മഹാനടൻ ദി കംപ്ലീറ്റ് ആക്ടർ എന്ന് പറയുന്നത്.
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
This website uses cookies.