രണ്ടു ദിവസം മുൻപാണ് പ്രശസ്ത മലയാള നടി അനുശ്രീ മോഡേൺ ഡ്രെസ്സിലുള്ള തന്റെ കുറെ ചിത്രങ്ങൾ സോഷ്യൽ മീഡിയ വഴി പുറത്തു വിട്ടത്. ലോക്ക് ഡൌൺ സമയത്തു, മോഡലായി വീട്ടിലെ മുറ്റത്തു അച്ഛനും അമ്മയും കുടുംബക്കാരുമൊക്കെ ചേർന്ന് നടത്തിയ ഫോട്ടോഷൂട്ടിലെ ചിത്രങ്ങളാണ് അനുശ്രീ തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ പോസ്റ്റ് ചെയ്തത്. എന്നാൽ ട്രഡീഷണൽ വസ്ത്രങ്ങളിൽ മാത്രം അനുശ്രീയെ കണ്ടിട്ടുള്ള ചില ആരാധകർക്ക് അനുശ്രീയുടെ മോഡേൺ ലുക്ക് അത്ര ദഹിച്ചില്ല. ആ ഫോട്ടോകൾക്ക് കീഴിൽ ഒരു ആരാധിക കമന്റ് ചെയ്തത് വസ്ത്രം ബോർ ആണെന്നാണ്. അതിനു മറുപടിയായി അന്ന് അനുശ്രീ പറഞ്ഞത് എപ്പോഴും ട്രഡീഷണൽ ഡ്രെസ് മാത്രം ഇട്ടാൽ പോരല്ലോ എന്നും താൻ ചെയ്ത കഥാപാത്രങ്ങൾ കാരണം ബോറായി തോന്നുന്നതാ എന്നുമാണ്. ഇപ്പോഴിതാ വിമർശനങ്ങൾ വക വെക്കാതെ തന്റെ മോഡേൺ ലുക്കിലുള്ള പുതിയ ഫോട്ടോ പങ്കു വെച്ചിരിക്കുകയാണ് അനുശ്രീ. ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത പുതിയ ഫോട്ടോക്ക് അനുശ്രീ കൊടുത്തിരിക്കുന്ന ക്യാപ്‌ഷനും ഏറെ രസകരമാണ്.
ടി ഷർട്ടും ഷോർട്സും ഇട്ടു കൂളിംഗ് ഗ്ലാസും വെച്ച് ഒരു ബൈക്കിൽ ഇരിക്കുന്ന തന്റെ ചിത്രമാണ് അനുശ്രീ ഇപ്പോൾ പങ്കു വെച്ചിരിക്കുന്നത്. അതിനു ഒരു സംഭാഷണം പോലെയാണ് ഈ നടി ക്യാപ്‌ഷൻ നൽകിയിരിക്കുന്നത്. തന്റെ ചേട്ടനുമായി സംസാരിച്ച കാര്യമാണ് അനുശ്രീയുടെ ക്യാപ്‌ഷനിലുള്ളത്. ബൈക്ക് ഒരു റൌണ്ട് ഓടിക്കാൻ താടെ എന്ന് അനൂപ് എന്ന സഹോദരനോട് പറയുകയാണ് അനുശ്രീ. എന്നാൽ അനൂപ് അതിനു മറുപടി പറയുന്നത്, വേണ്ട, നീ അതുകൊണ്ട് കാശ്മീർ വരെ പോയിട്ട് വരും. അതുകൊണ്ട് തൽക്കാലത്തേക്ക് ഷെഡിൽ വെച്ച് ഫോട്ടോ എടുത്താൽ മതി എന്നാണ്. സഹോദരന്റെ മറുപടി കേട്ട് താൻ പ്ലിങ് ആയി പോയെന്നും അനുശ്രീ കുറിക്കുന്നു.
ഇപ്പോൾ കേരളം നേരിടുന്ന സാമൂഹിക പ്രശ്നങ്ങളിൽ ഒന്നാണ് വിദേശരാജ്യങ്ങളിലേക്ക് നമ്മുടെ യുവതലമുറയുടെ പാലായനം. സാമ്പത്തിക സുസ്ഥിരത നേടാൻ യുവതലമുറ തെരഞ്ഞെടുക്കുന്ന…
ഇന്ന് കേരകത്തിൽ പ്രദർശനം ആരംഭിച്ച പ്രധാന മലയാള ചിത്രങ്ങളിൽ ഒന്നാണ് പ്രശസ്ത സംവിധായകനായ അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ്…
പ്രശസ്ത സംവിധായകൻ അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിങ്ഡം ഓഫ് കേരള ഇന്ന് മുതൽ കേരളത്തിൽ പ്രദർശനം ആരംഭിക്കും. കേരളത്തിൽ…
രഞ്ജിത്ത് സജീവ്, ഇന്ദ്രൻസ്, സംഗീത,ജോണി ആന്റണി,മഞ്ജു പിള്ള, സാരംഗി ശ്യാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചെമ്പരത്തി പൂവ്, ഉപചാരപൂർവ്വം ഗുണ്ട…
എ ആൻഡ് എച്ച് എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അബ്ബാസ് തിരുനാവായ, സജിൻ അലി, ദിപൻ പട്ടേൽ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന…
എസ്. പ്രേം ആനന്ദ് രചനയും സംവിധാനവും നിർവ്വഹിച്ച് 2025-ൽ പുറത്തിറങ്ങിയ ആക്ഷൻ ഹൊറർ കോമഡി ചിത്രമാണ് ഡെവിൾസ് ഡബിൾ നെക്സ്റ്റ്…
This website uses cookies.