മലയാളത്തിലെ പ്രശസ്ത നടിയായ അനു ശ്രീ ഈ കഴിഞ്ഞ ലോക്ക് ഡൌൺ കാലത്തും ഒട്ടേറെ ഫോട്ടോഷൂട്ട് ചിത്രങ്ങളുമായി സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു. അനുശ്രീ തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ പോസ്റ്റ് ചെയ്യുന്ന വ്യത്യസ്ത ലുക്കിലുള്ള ചിത്രങ്ങൾക്ക് വലിയ ആരാധക പിന്തുണയാണ് ലഭിക്കുന്നതും. അതുപോലെ തന്നെ മോശം കമന്റുമായി രംഗത്ത് വരുന്നവർക്ക് അനുശ്രീ തന്നെ കിടിലൻ മറുപടി കൊടുക്കാറുമുണ്ട്. ഇപ്പോഴിതാ ഈ നടിയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ വലിയ രീതിയിൽ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. കുളത്തിലാണ് ഈ തവണ അനുശ്രീയുടെ ഫോട്ടോഷൂട്ട് നടത്തിയിരിക്കുന്നത് എന്നതാണ് പുതിയ ചിത്രങ്ങളെ വ്യത്യസ്തമാക്കുന്നത്. കിടിലൻ ഗെറ്റപ്പിലുള്ള അനുശ്രീയുടെ പുതിയ ചിത്രങ്ങൾ കണ്ട സോഷ്യൽ മീഡിയ ചോദിക്കുന്നത് ഇത് ജല കന്യകയാണോ അതോ നീലിയുടെ നീരാട്ടാണോ എന്നാണ്.
ഒരു തമ്പുരാട്ടി/ യക്ഷി സ്‌റ്റൈലിൽ വസ്ത്രമണിഞ്ഞാണ് അനുശ്രീ ഈ പുതിയ ഫോട്ടോഷൂട്ടിൽ പങ്കെടുത്തിരിക്കുന്നത്. കുറച്ചു ദിവസം മുൻപ് അനുശ്രീ പങ്കു വെച്ച പുതിയ ഗെറ്റപ്പിലുള്ള ചിത്രങ്ങളുടെ തുടർച്ചയായാണ് ഇപ്പോൾ കുളത്തിൽ നീരാടുന്ന തരത്തിലുള്ള ചിത്രങ്ങൾ പുറത്തു വിട്ടിരിക്കുന്നത്. നിഥിൻ നാരായണനാണ് ചിത്രങ്ങൾ അനുശ്രീക്കു വേണ്ടി എടുത്തിരിക്കുന്നത്. ഈ ചിത്രങ്ങൾക്കു ലഭിച്ചിരിക്കുന്ന രസകരമായ കമന്റുകളും ശ്രദ്ധ നേടുന്നുണ്ട്. നടി കുളത്തിലേക്ക് ചാടുകയാണല്ലോ. അപ്പോ ക്യാമറയും കൂടെ ചാടട്ടെ. എന്ന ശ്രീനിവാസൻ ചിത്രത്തിലെ സൂപ്പർ ഹിറ്റ് ഡയലോഗാണു ഏറ്റവും ശ്രദ്ധിക്കപ്പെട്ട കമന്റുകളിലൊന്നായി വന്നിരിക്കുന്നത്. മോഡേൺ ഡ്രെസ്സിൽ ആരംഭിച്ചു, മുണ്ടും ഷർട്ടും ഇട്ടും, ചുവന്ന സാരി ഉടുത്തും, പട്ടുപാവാട അണിഞ്ഞും, സെറ്റുസാരി ഉടുത്തുമെല്ലാമുള്ള ഗെറ്റപ്പുകളിൽ അനുശ്രീ ഈ ലോക്ക് ഡൌൺ സമയത്തു ഫോട്ടോഷൂട്ടുകളിൽ പ്രത്യക്ഷപ്പെട്ടിരുന്നു.
മലയാള സിനിമയിലെ പ്രഗത്ഭനായ സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയും സൂപ്പർ ഹിറ്റ് ചിത്രങ്ങൾ പ്രേക്ഷകർക്ക് സമ്മാനിച്ച നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫനും…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കിയ പുതിയ ചിത്രം നരിവേട്ട റിലീസിന് ഒരുങ്ങുന്നു. മേയ് 23 ന് ആഗോള…
വീണ്ടും റാപ്പർ വേടൻ സിനിമയിൽ പാടുന്നു. അനുരാജ് മനോഹർ സംവിധാനം ചെയ്ത നരിവേട്ടയിലാണ് വേടൻ പാടുന്നത്. 'വാടാ വേടാ..' എന്ന…
അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള എന്ന ചിത്രം മെയ് 23 ന് പ്രേക്ഷകരുടെ മുന്നിലെത്തുകയാണ്.…
ഗോളം, ഖൽബ്, മൈക്ക് എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ രഞ്ജിത്ത് സജീവ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം…
ടോവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കിയ പുതിയ ചിത്രം 'നരിവേട്ട' റിലീസിന് ഒരുങ്ങുന്നു. മെയ് 23 ന് ആഗോള…
This website uses cookies.