പ്രേമം എന്ന ആദ്യ ചിത്രം കൊണ്ട് തന്നെ സൗത്ത് ഇന്ത്യ മുഴുവൻ വലിയ രീതിയിൽ പ്രശസ്തിയാർജ്ജിച്ച താരമാണ് അനുപമ പരമേശ്വരൻ. മലയാളത്തിനു പുറമേ അന്യഭാഷകളിൽ സജീവമായ താരം ഇപ്പോഴിതാ വലിയ രീതിയിലുള്ള സൈബർ ആക്രമണം നേരിടുകയാണ്. ചിരഞ്ജീവിയുടെ സഹോദരനും തെലുങ്ക് സൂപ്പർതാരവും ആയ പവൻ കല്യാണിന്റെ ആരാധകരാണ് മലയാളി നടി അനുപമ പരമേശ്വരനെതിരെ സോഷ്യൽ മീഡിയയിലൂടെ വലിയ ആക്രമണം കാഴ്ചവെച്ചിരിക്കുന്നത്. ഏപ്രിൽ ഒമ്പതാം തീയതി ആണ് പവൻ കല്യാൺ കേന്ദ്രകഥാപാത്രമായി അഭിനയിച്ച വക്കീൽ സാബ് റിലീസ് ചെയ്തത്. ചുരുങ്ങിയ ദിവസം കൊണ്ടു തന്നെ വലിയ കളക്ഷൻ നേടിയ ചിത്രം റെക്കോർഡ് നേടുകയും ചെയ്തിരുന്നു. തുടർന്ന് ചിത്രം ഏപ്രിൽ 30 ന് ആമസോൺ പ്രൈം വീഡിയോയിൽ എത്തുകയും ചെയ്തു. മൂന്ന് വർഷത്തിന് ശേഷമുള്ള പവൻ കല്യാണിന്റെ തിരിച്ചുവരവിനെ ആരാധകർ വലിയ ആഘോഷമാക്കി മാറ്റിയപ്പോഴാണ് നടി അനുപമ പരമേശ്വരന്റെ ട്വീറ്റ് ആരാധകരെ അസ്വസ്ഥരാക്കിയത്. വക്കിൽ സാബ് എന്ന ചിത്രം കണ്ട അനുപമ ചിത്രത്തെ പിന്തുണയ്ക്കുകയും ഏവർക്കും ആശംസകൾ നൽകുകയും ചെയ്തുകൊണ്ട് പങ്കുവെച്ച പോസ്റ്റാണ് ആരാധകരെ ചൊടിപ്പിച്ചിരിക്കുന്നത്. വക്കീൽ സാബ് കഴിഞ്ഞ രാത്രി പ്രൈം വീഡിയോയിൽ ഞാൻ കാണാനിടയായി. വളരെ ശക്തമായ ഒരു സന്ദേശവും അതിശക്തമായ പ്രകടനങ്ങളും ഉള്ള ചിത്രം. പ്രതിബന്ധങ്ങളെ ഭേദിച്ച് പവൻ കല്യാൺ, കഥയെ വേറിട്ടുനിർത്തുന്നു ആ മൂന്ന് സ്ത്രീകഥാപാത്രങ്ങൾ നടി അനുപമ പങ്കുവെച്ച ഈ കുറിപ്പാണ് ആരാധകരെ പ്രകോപിതരാക്കിയത്.
പവൻ കല്യാൺ എന്ന സൂപ്പർ താരത്തെ സർ എന്ന് അനുപമ പരമേശ്വരൻ അഭിസംബോധന ചെയ്യാത്തതാണ് ആരാധകരെ ചൊടിപ്പിക്കാൻ ഉണ്ടായ കാരണം. സംഭവം വലിയ വിവാദമായതോടെ കമന്റുകലുടെ രൂപത്തിൽ ആരാധകരുടെ രൂക്ഷവിമർശനം സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടുകയാണ് ഉണ്ടായത്. ആരാധകരുടെ രോഷപ്രകടനം മാധ്യമ ശ്രദ്ധ പിടിച്ചു പറ്റുകയും നവ മാധ്യമങ്ങളിൽ വലിയ ചർച്ചയ്ക്ക് വഴിവയ്ക്കുകയും ചെയ്തു. സംഭവം വലിയ രീതിയിൽ ശ്രദ്ധ നേടുന്ന വിഷയം ആയി മാറിയതോടെ അനുപമ തിരുത്തലും ആയി രംഗത്തുവരികയും ചെയ്തു. ആരാധകരോട് ക്ഷമാപണം നടത്തുകയും ചെയ്ത അനുപമ പവൻ കല്യാണിനെ പവൻ ഗാരു എന്ന് തിരുത്തി അഭിസംബോധന ചെയ്തു ആരാധകരുടെ രോഷം അടക്കാൻ ശ്രമിച്ചു.
ടോവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം നരിവേട്ടയുടെ ചിത്രികരണം പൂർത്തിയായി. ഇന്ത്യൻ സിനിമാ കമ്പനിയുടെ ബാനറിൽ…
അഭിഷേക് നാമ രചിച്ചു സംവിധാനം ചെയ്യുന്ന വമ്പൻ തെലുങ്ക് ചിത്രമായ 'നാഗബന്ധ'ത്തിലെ നായകനായ വിരാട് കർണ്ണയുടെ ഫസ്റ്റ് ലുക്ക് പുറത്ത്.…
2024ലെ ശ്രദ്ധേയ വിജയങ്ങളുടെ തുടര്‍ച്ചയുമായി 2025ലും വിജയഗാഥ ആരംഭിച്ചിരിക്കുകയാണ് ആസിഫ് അലി. അദ്ദേഹത്തിന്‍റെ ഈ വര്‍ഷത്തെ ആദ്യ റിലീസായ "രേഖാചിത്രം"…
മലയാള സിനിമയിലെ സുവർണ്ണകാലം ഓർമിപ്പിച്ച് വീണ്ടും ഔസേപ്പച്ചൻ - ഷിബു ചക്രവർത്തി കൂട്ടുകെട്ട്. ഇരുവരും ചേർന്നൊരുക്കിയ 'ബെസ്റ്റി'യിലെ പാട്ടിന് ശബ്ദം…
ചുരുങ്ങിയ കാലയളവിനുള്ളിൽ ഒരുപിടി നല്ല സിനിമകൾ നിർമ്മിച്ച് പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയ നിർമ്മാണ കമ്പനിയാണ് കാവ്യ ഫിലിം കമ്പനി. ‘2018’ന്റെയും ‘മാളികപ്പുറം’ത്തിന്റെയും…
വമ്പൻ പ്രേക്ഷക - നിരൂപക പ്രശംസ നേടിയ "ആയിരത്തൊന്നു നുണകൾ" എന്ന ചിത്രത്തിന് ശേഷം, താമർ രചനയും സംവിധാനവും നിർവഹിക്കുന്ന…
This website uses cookies.