പ്രശസ്ത മലയാള നടി അനു സിത്താര താൻ കഥാപാത്രങ്ങൾ തിരഞ്ഞെടുക്കുന്നതിനെ കുറിച്ച് പറഞ്ഞ വാക്കുകൾ ഏവരുടെയും ശ്രദ്ധ നേടിയെടുക്കുകയാണ്. തിരക്കഥ കേട്ടതിനു ശേഷം എല്ലാം കൊണ്ടും തനിക്കു ചേരുന്നത് എന്ന് തോന്നിയാൽ മാത്രമേ ഒരു കഥാപാത്രം ഏറ്റെടുക്കാറുള്ളു എന്നാണ് അനു സിത്താര പറയുന്നത്. എല്ലാത്തരം കഥാപാത്രങ്ങളും ചെയ്യുന്നവരല്ലേ മികച്ച നടീനടന്മാർ എന്ന് ചോദിച്ചാലും തനിക്കു ഉത്തരമുണ്ടെന്നും അനു സിത്താര പറയുന്നു. മമ്മുക്കയും ലാലേട്ടനുമൊക്കെ ഏതു കഥാപാത്രം കിട്ടിയാലും അടിപൊളിയായി ചെയ്യുമെന്നും പക്ഷെ തനിക്കു ഏറെ പഠിക്കാൻ ഇനിയും ബാക്കിയുണ്ടെന്നും അനു സിത്താര വിശദീകരിക്കുന്നു. അങ്ങനെ പഠിച്ചു, എല്ലാം ചെയ്യാൻ തനിക്കു സാധിക്കും എന്നൊരു കോൺഫിഡൻസ് വരുമ്പോൾ താൻ എല്ലാം ചെയ്യുമെന്നാണ് അനു സിത്താര പറയുന്നത്. മലയാളത്തിലെ ശാലീന സൗന്ദര്യം എന്നൊക്കെ തന്നെ വിശേഷിപ്പിക്കുന്നതിനെ കുറിച്ചും അനു സിത്താര സംസാരിക്കുന്നു. അങ്ങനെ കേൾക്കുമ്പോൾ തനിക്കു മനസ്സിൽ വരുന്നത് കാവ്യാ മാധവൻ, ശോഭന, ഉർവശി എന്നിവരുടെ മുഖങ്ങൾ ആണെന്നാണ് അനു സിത്താര വെളിപ്പെടുത്തുന്നത്.
ഹാപ്പി വെഡിങ് എന്ന ഒമർ ലുലു ചിത്രത്തിലൂടെ ആദ്യമായി ശ്രദ്ധ നേടിയ അനു സിത്താര തന്റെ പ്രകടനം കൊണ്ട് പ്രേക്ഷകരെ അത്ഭുതപ്പെടുത്തിയത് രാമന്റെ ഏദൻ തോട്ടം എന്ന രഞ്ജിത് ശങ്കർ- കുഞ്ചാക്കോ ബോബൻ ചിത്രത്തിലൂടെയാണ്. അതിനു ശേഷം ഒരുപിടി ചിത്രങ്ങളിലൂടെ മലയാളികളുടെ പ്രീയപ്പെട്ട നടിമാരിലൊരാളായി അനു സിത്താര മാറി. ഒരു ഗംഭീര നർത്തകി കൂടിയായ അനു സിത്താര അഭിനയിച്ചു അവസാനം പുറത്തു വന്ന ചിത്രങ്ങൾ മാമാങ്കം, മണിയറയിലെ അശോകൻ എന്നിവയാണ്. ഇപ്പോഴും കൈ നിറയെ ചിത്രങ്ങളുമായി തിരക്കിലാണ് അനു.
ഫോട്ടോ കടപ്പാട്: ഇൻസ്റ്റാഗ്രാം
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്ത ‘നരിവേട്ട’ സിനിമയുടെ റിലീസ് തീയതി അണിയറപ്രവർത്തകർ പുറത്തു വിട്ടു. മെയ്…
ഇന്ത്യൻ സിനിമയുടെ ബാനറിൽ ടിപ്പു ഷാൻ, ഷിയാസ് ഹസൻ എന്നിവർ നിർമ്മിച്ച് അനുരാജ് മനോഹർ സംവിധാനം ചെയ്ത നരിവേട്ട മെയ്…
രഞ്ജിത്ത് സജീവിനെ നായകനാക്കി അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരളയിലൂടെ മലയാള സിനിമയിലേക്ക് വീണ്ടുമൊരു പുതുമുഖ നായിക.…
ഇന്ന് കേരളത്തിലെ യുവാക്കളും അവരുടെ മാതാപിതാക്കളും എല്ലാം അഭിമുഖീകരിക്കുന്ന വലിയൊരു പ്രശ്നം ചർച്ച ചെയ്യുന്ന ചിത്രമാണ് യുണൈറ്റഡ് കിംഗ്ഡം ഓഫ്…
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
This website uses cookies.