[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

ട്രോളുകൾക്കു മറുപടിയുമായി നടി ആനി..!

തൊണ്ണൂറുകളിൽ മലയാള സിനിമയിൽ നിറഞ്ഞു നിന്ന നായികയാണ് ആനി. ബാലചന്ദ്ര മേനോൻ സംവിധാനം ചെയ്ത അമ്മയാണെ സത്യം എന്ന ചിത്രത്തിലൂടെ 1993 ഇൽ നായികയായി അരങ്ങേറ്റം കുറിച്ച ആനി പിന്നീട് മൂന്നു വർഷം കൊണ്ട് ഏകദേശം പതിനാറോളം മലയാള സിനിമകളിലാണ് അഭിനയിച്ചത്. അതിനു ശേഷം സംവിധായകൻ ഷാജി കൈലാസിനെ വിവാഹം കഴിച്ച ആനി അഭിനയ രംഗത്ത് നിന്നും പൂർണമായും മാറി നിന്നു. പിന്നീട് 2015 ഇൽ ടെലിവിഷൻ അവതാരകയായാണ് ആനി തിരിച്ചു വന്നത്. സെലിബ്രിറ്റികളെ അഭിമുഖം ചെയ്യുന്ന ആനിയുടെ പ്രോഗ്രാം വളരെ ശ്രദ്ധ പിടിച്ചു പറ്റുകയും ചെയ്തു. ആനീസ് കിച്ചൻ എന്ന ആ ഷോയിലെ അഭിപ്രായപ്രകടനങ്ങളുടെ പേരില്‍ ഈ നടി സമൂഹമാധ്യമങ്ങളില്‍ സമീപകാലത്ത് കൂടുതൽ വിമര്ശിക്കപ്പെടുകയും ചെയ്തിരുന്നു. അതിനു മറുപടിയുമായി മുന്നോട്ടു വന്നിരിക്കുകയാണിപ്പോൾ ആനി.

ആ ഷോയിലെ ആനിയുടെ പല അഭിപ്രായങ്ങളും പാരമ്പര്യവാദത്തില്‍ ഊന്നിയതും സ്ത്രീവിരുദ്ധവും ആണെന്ന് വിമർശനം വന്നു. നടി നിമിഷാ സജയനും ആയുള്ള അഭിമുഖത്തിൽ താൻ മേക്കപ്പ് ഉപയോഗിക്കാറില്ലെന്നു നിമിഷ പറഞ്ഞപ്പോൾ സിനിമാ നടിമാര്‍ അപ്പിയറന്‍സില്‍ ഏറെ ശ്രദ്ധിക്കണമെന്ന് ആനി അഭിപ്രായപ്പെട്ടതിനേയും സോഷ്യൽ മീഡിയ വിമർശിച്ചു. എന്നാൽ നിമിഷ സജയനെ അഭിനന്ദിക്കുകയാണ് താന്‍ ചെയ്തത് എന്നും അഭിനയിക്കുന്ന കാലത്ത് മേക്കപ്പ് ഇടാതെ അഭിനയിക്കുന്ന കഥാപാത്രങ്ങൾ ചെയ്യാൻ താനും ഏറെ ആഗ്രഹിച്ചിട്ടുണ്ട് എന്നും ആനി ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. പുതിയ തലമുറ ഏറെ പരീക്ഷണങ്ങൾക്ക് തയ്യാറാവുന്നവർ ആണെന്നും നിമിഷ മേക്കപ്പ് ഇല്ലാതെ അഭിനയിക്കുന്ന കാര്യം പറഞ്ഞപ്പോൾ കൂടുതൽ അറിയാനുള്ള താൽപ്പര്യം കൊണ്ട് കേട്ടിരിക്കുകയാണ് ഉണ്ടായതെന്നും ആനി പറഞ്ഞു. നിമിഷയുമായുള്ള അഭിമുഖം മുഴുവന്‍ കണ്ടതിനു ശേഷമാണ് ആളുകള്‍ ട്രോളിയിരുന്നെങ്കില്‍ എന്ന് താൻ ആഗ്രഹിക്കുന്നെന്നും ചില ഭാഗങ്ങൾ മാത്രം ശ്രദ്ധിച്ചിട്ടാണ് ആളുകൾ ട്രോളിയതെന്നും ആനി ചൂണ്ടിക്കാട്ടി. ഇന്നത്തെ കുട്ടികളുടെ സ്വാതന്ത്ര്യം ഒരു കൂട്ടുകുടുംബത്തിൽ ജനിച്ച്, ഒട്ടേറെ നിയന്ത്രണങ്ങൾക്കിടയിൽ വളർന്നു വന്ന തനിക്ക് ആ കാലത്ത് ഉണ്ടായിരുന്നില്ലായെന്നും ആനി വിശദീകരിച്ചു.

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

6 days ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

6 days ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

2 weeks ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

2 weeks ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

2 weeks ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

4 weeks ago

This website uses cookies.