തൊണ്ണൂറുകളിൽ മലയാള സിനിമയിൽ നിറഞ്ഞു നിന്ന നായികയാണ് ആനി. ബാലചന്ദ്ര മേനോൻ സംവിധാനം ചെയ്ത അമ്മയാണെ സത്യം എന്ന ചിത്രത്തിലൂടെ 1993 ഇൽ നായികയായി അരങ്ങേറ്റം കുറിച്ച ആനി പിന്നീട് മൂന്നു വർഷം കൊണ്ട് ഏകദേശം പതിനാറോളം മലയാള സിനിമകളിലാണ് അഭിനയിച്ചത്. അതിനു ശേഷം സംവിധായകൻ ഷാജി കൈലാസിനെ വിവാഹം കഴിച്ച ആനി അഭിനയ രംഗത്ത് നിന്നും പൂർണമായും മാറി നിന്നു. പിന്നീട് 2015 ഇൽ ടെലിവിഷൻ അവതാരകയായാണ് ആനി തിരിച്ചു വന്നത്. സെലിബ്രിറ്റികളെ അഭിമുഖം ചെയ്യുന്ന ആനിയുടെ പ്രോഗ്രാം വളരെ ശ്രദ്ധ പിടിച്ചു പറ്റുകയും ചെയ്തു. ആനീസ് കിച്ചൻ എന്ന ആ ഷോയിലെ അഭിപ്രായപ്രകടനങ്ങളുടെ പേരില്‍ ഈ നടി സമൂഹമാധ്യമങ്ങളില്‍ സമീപകാലത്ത് കൂടുതൽ വിമര്ശിക്കപ്പെടുകയും ചെയ്തിരുന്നു. അതിനു മറുപടിയുമായി മുന്നോട്ടു വന്നിരിക്കുകയാണിപ്പോൾ ആനി.
ആ ഷോയിലെ ആനിയുടെ പല അഭിപ്രായങ്ങളും പാരമ്പര്യവാദത്തില്‍ ഊന്നിയതും സ്ത്രീവിരുദ്ധവും ആണെന്ന് വിമർശനം വന്നു. നടി നിമിഷാ സജയനും ആയുള്ള അഭിമുഖത്തിൽ താൻ മേക്കപ്പ് ഉപയോഗിക്കാറില്ലെന്നു നിമിഷ പറഞ്ഞപ്പോൾ സിനിമാ നടിമാര്‍ അപ്പിയറന്‍സില്‍ ഏറെ ശ്രദ്ധിക്കണമെന്ന് ആനി അഭിപ്രായപ്പെട്ടതിനേയും സോഷ്യൽ മീഡിയ വിമർശിച്ചു. എന്നാൽ നിമിഷ സജയനെ അഭിനന്ദിക്കുകയാണ് താന്‍ ചെയ്തത് എന്നും അഭിനയിക്കുന്ന കാലത്ത് മേക്കപ്പ് ഇടാതെ അഭിനയിക്കുന്ന കഥാപാത്രങ്ങൾ ചെയ്യാൻ താനും ഏറെ ആഗ്രഹിച്ചിട്ടുണ്ട് എന്നും ആനി ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. പുതിയ തലമുറ ഏറെ പരീക്ഷണങ്ങൾക്ക് തയ്യാറാവുന്നവർ ആണെന്നും നിമിഷ മേക്കപ്പ് ഇല്ലാതെ അഭിനയിക്കുന്ന കാര്യം പറഞ്ഞപ്പോൾ കൂടുതൽ അറിയാനുള്ള താൽപ്പര്യം കൊണ്ട് കേട്ടിരിക്കുകയാണ് ഉണ്ടായതെന്നും ആനി പറഞ്ഞു. നിമിഷയുമായുള്ള അഭിമുഖം മുഴുവന്‍ കണ്ടതിനു ശേഷമാണ് ആളുകള്‍ ട്രോളിയിരുന്നെങ്കില്‍ എന്ന് താൻ ആഗ്രഹിക്കുന്നെന്നും ചില ഭാഗങ്ങൾ മാത്രം ശ്രദ്ധിച്ചിട്ടാണ് ആളുകൾ ട്രോളിയതെന്നും ആനി ചൂണ്ടിക്കാട്ടി. ഇന്നത്തെ കുട്ടികളുടെ സ്വാതന്ത്ര്യം ഒരു കൂട്ടുകുടുംബത്തിൽ ജനിച്ച്, ഒട്ടേറെ നിയന്ത്രണങ്ങൾക്കിടയിൽ വളർന്നു വന്ന തനിക്ക് ആ കാലത്ത് ഉണ്ടായിരുന്നില്ലായെന്നും ആനി വിശദീകരിച്ചു.
ആരോഗ്യപരമായ കാരണങ്ങൾ കൊണ്ട് എടുത്ത 6 മാസത്തെ ഇടവേളക്ക് ശേഷം സൂപ്പർതാരം മമ്മൂട്ടി അഭിനയ തിരക്കുകളിലേക്ക് തിരിച്ചെത്തുന്നു. മഹേഷ് നാരായണൻ…
മോഹൻലാലിനെ നായകനാക്കി ചിത്രം സംവിധാനം ചെയ്യാൻ ദിലീഷ് പോത്തൻ എന്ന് വാർത്തകൾ. അടുത്തിടെ അദ്ദേഹം മോഹൻലാലിനോട് ഒരു കഥ പറഞ്ഞു…
നസ്ലൻ, ശ്രീനാഥ് ഭാസി, ഷൈൻ ടോം ചാക്കോ, സജിൻ ഗോപു എന്നിവർ പ്രധാന വേഷങ്ങൾ ചെയ്യാൻ പോകുന്ന അമൽ നീരദ്…
വിപിൻദാസിന്റെ സംവിധാനത്തിൽ 60 പുതുമുഖങ്ങൾക്കൊപ്പം പൃഥ്വിരാജ് എത്തുന്ന ചിത്രം "സന്തോഷ് ട്രോഫി " യുടെ ഷൂട്ടിംഗ് തുടങ്ങി.പ്രശസ്ത നിർമ്മാതാക്കളായ ലിസ്റ്റിൻ…
ബ്ലോക്ബസ്റ്റർ ഹിറ്റായ കല്യാണി പ്രിയദർശൻ - ഡൊമിനിക് അരുൺ ചിത്രം "ലോക" യുടെ രണ്ടാം ഭാഗത്തിൽ ടോവിനോ തോമസ് നായകനായി…
ഷറഫുദീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷറഫുദീൻ നിർമ്മിക്കുന്ന ചിത്രം "പെറ്റ് ഡിറ്റക്ടീവ്" റിലീസിന് ഒരുങ്ങുകയാണ്. ഇപ്പോഴിതാ ചിത്രത്തിൻ്റെ തീം സോങ് പുറത്ത്…
This website uses cookies.