കോവിഡ് 19 ഭീഷണി മൂലം ഇന്ത്യൻ മുഴുവൻ ലോക്ക് ഡൗണായപ്പോഴും ഇന്ത്യൻ സിനിമ പൂർണ്ണമായും നിശ്ചലമായപ്പോഴും ഒരു മലയാള ചിത്രത്തിന്റെ ചിത്രീകരണം മാത്രം തുടരുകയായിരുന്നു. ഉപ്പും മുളകും എന്ന സൂപ്പർ ഹിറ്റ് സീരിയൽ സംവിധാനം ചെയ്ത എസ് ജെ സിനു സംവിധാനം ചെയ്യുന്ന ജിബൂട്ടി എന്ന ചിത്രത്തിന്റെ ഷൂട്ടിങ് ആണ് ലോക്ക് ഡൌൺ സമയത്തും തുടർന്നത്. ജനവാസം തീരെ കുറവായ കിഴക്കേ ആഫ്രിക്കയിലെ ജിബൂട്ടി എന്ന സ്ഥലത്താണ് ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് നടന്നത്. ഈ ചിത്രത്തിലെ ഒരു പ്രധാന വേഷം ചെയ്യുന്ന നടി അഞ്ജലി നായർ ഇപ്പോൾ ആഫ്രിക്കയിൽ കുടുങ്ങി കിടക്കുന്ന അവരുടെ അവസ്ഥ വിവരിക്കുകയാണ്. ഫെബ്രുവരിയിൽ ഷൂട്ടിംഗ് ആരംഭിച്ച സിനിമയുടെ സെറ്റിൽ താൻ എത്തുന്നത് മാർച്ച് എട്ടിന് ആണെന്നും മാർച്ച് അവസാനത്തോടെ ഷൂട്ടിംഗ് പൂർത്തിയാക്കിയപ്പോഴാണ് ലോക്ക് ഡൌൺ പ്രഖ്യാപിച്ചത് എന്നും അഞ്ജലി പറയുന്നു. അതിനു ശേഷം ലോക്ക് ഡൌൺ തീരുന്നതും കാത്തു സിനിമാ സംഘം അവിടെ തുടരുകയാണ്. ആദ്യം മാനസികമായി ബുദ്ധിമുട്ടായിരുന്നു എങ്കിലും പിന്നീട് ആ അവസ്ഥയുമായി പൊരുത്തപ്പെട്ടു എന്നും നടി പറഞ്ഞു.
മകളെ ഒരുപാട് മിസ് ചെയ്യുന്നതാണ് ഏറ്റവും വലിയ വിഷമം എന്നും അവളുടെ പിറന്നാളായിരുന്നു ഏപ്രിൽ 10 ന് എന്നും അഞ്ജലി നായർ പറഞ്ഞു. കുടുംബമൊപ്പമില്ലാത്ത ആദ്യത്തെ വിഷു ആയിരുന്നു കടന്നു പോയതെന്നും മേയിൽ ലോക്ഡൗൺ നീങ്ങി തിരികെ നാട്ടിലെത്താനുള്ള കാത്തിരിപ്പിലാണിപ്പോൾ താനെന്നും അഞ്ജലി പറയുന്നു. ദിലീഷ് പോത്തൻ, ജേക്കബ് ഗ്രിഗറി, ശകുൻ ജസ്വൾ, രോഹിത് മഗ്ഗു, അലൻസിയർ, ഗീത, സുനിൽ സുഗത, ബിജു സോപാനം, വെട്ടുക്കിളി പ്രകാശൻ, പൗളി വിൽസൻ എന്നിവരും അഭിനയിക്കുന്ന ഈ ചിത്രത്തിന് ദൃശ്യങ്ങൾ ഒരുക്കുന്നത് ടി ഡി ശ്രീനിവാസനും എഡിറ്റ് ചെയ്യുന്നത് സംജിത് മുഹമ്മദുമാണ്. അഫ്‌സൽ കരുനാഗപ്പള്ളിയാണ് ഈ ചിത്രം രചിച്ചിരിക്കുന്നത്.
ആരാണ് 'ബെസ്റ്റി'? ആരാന്റെ ചോറ്റുപാത്രത്തില് കയ്യിട്ടുവാരുന്ന ആളാണെന്ന് ഒരു കൂട്ടര്. ജീവിതത്തില് ഒരു ബെസ്റ്റി ഉണ്ടെങ്കില് വലിയ സമാധാനമാണെന്ന് മറ്റുചിലര്.…
ആസിഫ് അലിയെ നായകനാക്കി ജോഫിൻ റ്റി ചാക്കോ ഒരുക്കിയ രേഖാചിത്രം ഗംഭീര പ്രേക്ഷക പ്രതികരണം നേടി പ്രദർശനം തുടരുകയാണ്. മമ്മൂട്ടി…
ആസിഫ് അലിയെ നായകനാക്കി ജോഫിൻ ടി ചാക്കോ സംവിധാനം നിർവഹിച്ച 'രേഖാചിത്രം' ഗംഭീര പ്രതികരണങ്ങളുമായി പ്രദർശനം തുടരുന്നു. കാവ്യ ഫിലിം…
തെലുങ്ക് താരം ബെല്ലംകൊണ്ട സായ് ശ്രീനിവാസിനെ നായകനാക്കി നവാഗതനായ ലുധീർ ബൈറെഡ്ഡി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റിൽ പുറത്ത്. "ഹൈന്ദവ"…
2025 ൽ വമ്പൻ തിരിച്ചു വരവിന് ഒരുങ്ങുന്ന മലയാള യുവസൂപ്പർതാരം നിവിൻ പോളിക്ക് മറ്റൊരു വമ്പൻ ചിത്രം കൂടെ. ശ്രീ…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി നിതിൻ രൺജി പണിക്കർ സംവിധാനം ചെയ്ത ചിത്രമായിരുന്നു കസബ. 2016 ൽ റിലീസ് ചെയ്ത ഈ…
This website uses cookies.