ജോബി ജോർജ്- ഷെയിൻ നിഗം വിവാദം ഓരോ ദിവസം കഴിയും തോറും കൂടുതൽ വഷളായി വരികയാണ്. ഇപ്പോൾ ഷെയിൻ നിഗം തന്റെ മുടി മുറിച്ചു ലുക്ക് തന്നെ മാറ്റിയതോടെ വിവാദം കൂടുതൽ കൊഴുത്തു. ഇനിയിപ്പോൾ ജോബി ജോർജ് നിർമ്മിക്കുന്ന വെയിൽ എന്ന ചിത്രത്തിൽ ഷെയിൻ നിഗമിന് അഭിനയിയ്ക്കാൻ പറ്റില്ല. ഷെയിൻ നിഗം ഈ ചിത്രം തീർത്തു കൊടുക്കാം എന്ന് ജോബി ജോർജുമായി ചേർന്ന് സമ്മതിച്ച കരാർ ഷെയിൻ തന്നെ ലംഘിച്ചതോടെ ഈ യുവ നടനെ വിലക്കാനുള്ള തീരുമാനത്തിൽ ആണ് നിർമ്മാതാക്കളുടെ സംഘടന എന്ന് വാർത്തകൾ വരുന്നു. ഷെയിൻ നായകനായ ചിത്രങ്ങൾ ഒരുക്കുന്നതിൽ നിന്ന് നിർമ്മാതാക്കൾ പിന്മാറുകയാണ് എന്നും റിപ്പോർട്ടുകൾ വരുന്നുണ്ട്. മലയാളത്തെ ഒട്ടേറെ ചിത്രങ്ങൾ കമ്മിറ്റ് ചെയ്തിട്ടുള്ള ഷെയിൻ തമിഴിലും അഭിനയിക്കാൻ പോവുകയാണ്.
എന്നാൽ ഈ വിഷയത്തിൽ ഈ യുവ താരത്തിന് പിന്തുണയുമായി എത്തിയിരിരിക്കുകയാണ് പ്രശസ്ത നടി അഞ്ജലി അമീർ. തന്റെ ഫേസ്ബുക് പോസ്റ്റിലൂടെ ആണ് അഞ്ജലി അമീർ ഷെയിൻ നിഗമിനുള്ള പിന്തുണ അറിയിച്ചത്. അഞ്ജലിയുടെ വാക്കുകൾ ഇങ്ങനെ, “ഈ ആധുനിക യുഗത്തിൽ വയസ്സൻ മാരെ ചെറുപ്പക്കാരാക്കുകയും ചെറുപ്പക്കാരെ നേരെ തിരിച്ചും. ആണിനെ പെണ്ണും പെണ്ണിനെ ആണു മാക്കുന്ന മേക്കപ്പുകളും വിഗ്ഗുകളും പ്രഗൽഭരായ ചമയക്കാരുമുള്ള സിനിമാ മേഖലയിൽ എന്തിനു വേണ്ടിയാണ് ഒരു നടനെ മുടി ട്രിം ചെയ്തു താടി വെട്ടി എന്നുള്ള നിസാര കാരണങ്ങൾ പറഞ്ഞ് വ്യക്തിഹത്യ ചെയ്യുന്നതെന്ന് മനസ്സിലാവുന്നില്ല. നിസ്സാര കാരണങ്ങൾ കൊണ്ട് ഒരു നല്ല നടന്റെ കരിയർ തകർക്കരുത് “. ഏതായാലും അധികം വൈകാതെ തന്നെ ഈ വിഷയത്തിൽ നിർമ്മാതാക്കളുടെ സംഘടന ഒഫീഷ്യൽ ആയി തന്നെ പ്രതികരിക്കും എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്ലർ പുറത്ത്. നവംബർ 27…
മലയാളികളുടെ ഹൃദയം കീഴടക്കിയ ഹനാന് ഷാ പാടിയ 'പൊങ്കാല'യിലെ റൊമാന്റിക് സോങ് വൈറലാകുന്നു. പ്രേക്ഷകര് ആവേശത്തോടെ കാത്തിരിക്കുന്ന ആക്ഷന് ചിത്രമാണ്…
ശ്രീനാഥ് ഭാസിയുടെ ആക്ഷൻ ചിത്രം പൊങ്കാലയുടെ ഓഡിയോ ലോഞ്ച് അതി ഗംഭീരമായി ദുബായിൽ വച്ച് നടന്നു. ഹനാൻഷാ അടക്കം നിരവധി…
മോഹൻലാൽ-മേജർ രവി കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു എന്ന് വാർത്തകൾ. കീർത്തിചക്ര, കുരുക്ഷേത്ര, കർമ്മയോദ്ധ, കാണ്ഡഹാർ, 1971 ബിയോണ്ട് ബോർഡേഴ്സ് തുടങ്ങിയ…
ആക്ഷൻ ഡയറക്ടർമാരായ അൻപറിവ് സഹോദരങ്ങൾ ആദ്യമായി സംവിധാനം ചെയ്യാൻ പോകുന്ന കമൽ ഹാസൻ ചിത്രത്തിന് സംഗീതമൊരുക്കാൻ ജേക്സ് ബിജോയ്. ആദ്യമായാണ്…
This website uses cookies.