ഉദാഹരണം സുജാത എന്ന ചിത്രത്തിലൂടെ മലയാള സിനിമാ പ്രേക്ഷകരുടെ ശ്രദ്ധ നേടിയ ബാലതാരമായ അനശ്വര രാജൻ കഴിഞ്ഞ വർഷം രണ്ടു ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനസ്സ് കവർന്നു. സൂപ്പർ വിജയം നേടിയെടുത്ത തണ്ണീർ മത്തൻ ദിനങ്ങൾ എന്ന ചിത്രത്തിലെ നായികാ വേഷം ഈ നടിക്ക് നേടിക്കൊടുത്തത് വലിയ പ്രശംസയാണ്. അതോടൊപ്പം ജിബു ജേക്കബ്- ബിജു മേനോൻ ചിത്രമായ ആദ്യ രാത്രിയും ഈ നടിക്ക് കയ്യടി നേടിക്കൊടുത്തു. അതിനു ശേഷം തമിഴിൽ തൃഷയോടൊപ്പം ഒരു ചിത്രത്തിലും മലയാളത്തിൽ വാങ്ക് എന്നൊരു ചിത്രത്തിലും അനശ്വര അഭിനയിച്ചു. ഇപ്പോഴിതാ താനൊരു സിനിമാ താരമായതിനു ശേഷം തനിക്കെതിരെ സോഷ്യൽ മീഡിയയിൽ പ്രചരിച്ച ചില കുറിപ്പുകൾ തനിക്കും കുടുംബത്തിനും വളരെയധികം മാനസിക വിഷമമുണ്ടാക്കി എന്ന വെളിപ്പെടുത്തലുമായി മുന്നോട്ടു വന്നിരിക്കുകയാണ് താരം. അതിനു ശേഷം പല വിവാഹ ചടങ്ങുകൾ വരെ ഒഴിവാക്കേണ്ടി വന്നിട്ടുണ്ട് എന്നും അനശ്വര രാജൻ പറയുന്നു.
അത്തരത്തിലൊരു കുറിപ്പിനെ കുറിച്ച് അനശ്വര രാജൻ പറയുന്നതിങ്ങനെ. ഉദാഹരണം സുജാത എന്ന ചിത്രം കഴിഞ്ഞ സമയത്തു അച്ഛന്റെ ഒരു ബന്ധുവിന്റെ വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ പോയി അനശ്വര. എന്നാൽ വിവാഹ ഫോട്ടോകളിൽ നില്ക്കാൻ പൊതുവെ ഇഷ്ടമില്ലാത്ത അനശ്വര അന്ന് അവിടെ പയ്യന്റെ കൂടെ ഒരു ഗ്രൂപ്പ് ഫോട്ടോക്ക് ക്ഷണിച്ചപ്പോഴും തനിക്കു താല്പര്യമില്ല എന്ന് പറഞ്ഞു ഒഴിഞ്ഞു മാറി. എന്നാൽ അന്ന് അവിടെയുണ്ടായിരുന്ന ആ ഫോട്ടോഗ്രാഫർ അടുത്ത ദിവസം ഇട്ട ഒരു ഫേസ്ബുക് തന്റെ സുഹൃത്ത് അയച്ചു തന്നപ്പോഴാണ് അനശ്വര കണ്ടത്. അതിൽ ആ ഫോട്ടോഗാഫർ കുറിച്ചത് ഇങ്ങനെ, കഴിഞ്ഞ ദിവസം ഒരു വിവാഹത്തിന്റെ ഫോട്ടോയെടുക്കാൻ പോയപ്പോൾ അടുത്തിടെ ഇറങ്ങിയ ഒരു സിനിമയിൽ അഭിനയിച്ച കുട്ടിയെ കണ്ടു. പത്ത് സിനിമയിൽ അഭിനയിച്ച അഹങ്കാരഭാവത്തോടെ മുഖം വക്രിച്ച് എന്റെ ക്യാമറയ്ക്ക് മുന്നിൽ നിന്ന് ആ കുട്ടി തിരിഞ്ഞുനടന്നു. കുട്ടിയുടെ മനസ്സിൽ അഹങ്കാരം കുത്തിവെച്ചത് സ്വപ്നലോകത്ത് നിൽക്കുന്ന മാതാപിതാക്കളാണ്. ഇത്തരം കുറിപ്പുകൾ തനിക്കും തന്റെ അച്ഛനുമമ്മക്കും വലിയ വിഷമമാണ് ഉണ്ടാക്കിയത് എന്നും അനശ്വര പറഞ്ഞു നിർത്തുന്നു. മനസ്സിൽ പോലും വിചാരിക്കാത്ത കാര്യത്തിനാണ് പഴി കേൾക്കേണ്ടി വന്നതെന്നും ഈ നടി വെളിപ്പെടുത്തുന്നു.
ഫോട്ടോ കടപ്പാട്: Instagram
ഉണ്ണി ശിവലിംഗം സംവിധാനം ചെയ്ത, ഷെയിൻ നിഗത്തിൻ്റെ ഇരുപത്തിയഞ്ചാമത് ചിത്രമായ 'ബൾട്ടി' നിറഞ്ഞ സദ്ദസുകളിൽ പ്രദർശനം തുടരുകയാണ്. സൈലൻ്റായി വന്ന്…
മലയാളത്തിൻ്റെ മഹാനടന്മാരായ മമ്മൂട്ടി, മോഹൻലാൽ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് നാരായണൻ ഒരുക്കുന്ന മൾട്ടിസ്റ്റാർ ചിത്രത്തിന്റെ ടൈറ്റിൽ ടീസർ പുറത്ത്.…
സെന്ന ഹെഗ്ഡെയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ‘അവിഹിതം’ ചിത്രത്തിന്റെ സെൻസറിങ് പൂർത്തിയായി. ഒക്ടോബർ പത്തിന് പ്രദർശനത്തിനൊരുങ്ങുന്നു സിനിമയ്ക്ക് U/A സർട്ടിഫിക്കറ്റ് ആണ്…
പ്രേക്ഷകരെ ആകാംഷയുടെ മുൾമുനയിൽ നിർത്തിയ ബ്ലോക്ക് ബസ്റ്റർ ചിത്രം കിഷ്കിന്ധ കാണ്ഡത്തിനു ശേഷം തിരക്കഥാകൃത്ത് ബാഹുൽ രമേശും സംവിധായകൻ ദിൻജിത്…
മാത്യു തോമസിനെ നായകനാക്കി, പ്രശസ്ത എഡിറ്റർ നൗഫൽ അബ്ദുള്ള ആദ്യമായി സംവിധാനം ചെയ്ത 'നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്സ്' എന്ന റൊമാൻ്റിക്…
ഷറഫുദീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷറഫുദീൻ നിർമ്മിക്കുന്ന ചിത്രം "പെറ്റ് ഡിറ്റക്ടീവ്" റിലീസിന് ഒരുങ്ങുകയാണ്. ഇപ്പോഴിതാ ചിത്രത്തിലെ "തരളിത യാമം"എന്ന പുതിയ…
This website uses cookies.