ടെലിവിഷൻ അവതാരക ആയും അതുപോലെ മലയാളത്തിലെ ഏറ്റവും വലിയ റിയാലിറ്റി ഷോ ആയ ബിഗ് ബോസിലെ മത്സരാർത്ഥി എന്ന നിലയിലും ശ്രദ്ധ നേടിയ താരമാണ് അലീന പടിക്കൽ. അതിനൊപ്പം ഒരു നടി കൂടിയാണ് ഈ മിനി സ്ക്രീൻ താരം. ഇപ്പോഴിതാ ഏറെ നാളത്തെ പ്രണയത്തിന് ശേഷം വിവാഹിതയായിരിക്കുകയാണ് അലീന പടിക്കൽ. രോഹിത് പ്രദീപ് ആണ് അലീനയുടെ വരൻ. ഇന്ന് രാവിലെ കോഴിക്കോട് വച്ചായിരുന്നു വിവാഹ ചടങ്ങുകൾ നടന്നത്. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചു നടത്തിയ വിവാഹ ചടങ്ങിൽ ഇരുവരുടെയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. ഡാർക്ക് മെറൂൺ നിറത്തിലുള്ള കാഞ്ചീപുരം സാരിയാണ് വിവാഹ ചടങ്ങിൽ അലീന ധരിച്ചത്. പരമ്പരാഗത ശൈലിയിലുള്ള കസവ് മുണ്ടും ജുബ്ബയുമായിരുന്നു രോഹിത്തിന്റെ വേഷം.
ആറ് വര്‍ഷം നീണ്ട പ്രണയത്തിനൊടുവിലാണ് ഈ താരം വിവാഹ ജീവിതത്തിലേക്ക് കടക്കുന്നത്. 15-ാം വയസില്‍ ആണ് അലീന രോഹിതുമായി പ്രണയത്തിലാവുന്നത്. കോഴിക്കോട് സ്വദേശിയും എന്‍ജിനീയറുമാണ് രോഹിത് പി നായര്‍. തനിക്കൊരു പ്രണയമുള്ള കാര്യം ബിഗ് ബോസ് വേദിയില്‍ വച്ചാണ് എലീന ആദ്യമായി വെളിപ്പെടുത്തുന്നത്. മാത്രമല്ല, തന്റെ കാമുകൻ മറ്റൊരു വിഭാഗത്തില്‍ നിന്നുവരുന്ന ആളാണെന്നും മാതാപിതാക്കള്‍ സമ്മതിച്ചാല്‍ മാത്രമേ തങ്ങള്‍ വിവാഹിതരാവൂ എന്നും അലീന അന്ന് ബിഗ് ബോസിലെ സുഹൃത്തുക്കളോട് പറഞ്ഞിരുന്നു. ആദ്യം എതിർത്ത വീട്ടുകാർ പിന്നീട് സമ്മതിച്ചതോടെ, ഏഷ്യാനെറ്റിന്‍റെ കോമഡി സ്റ്റാര്‍സ് സീസണ്‍ 2 വേദിയില്‍ വച്ചാണ് തങ്ങളുടെ വിവാഹം തീരുമാനിച്ചതായി അലീന എല്ലാവരെയും അറിയിച്ചത്. ഏതായാലും ഇന്ന് നിരവധി പേരാണ് നവവധൂവരന്മാർക്ക് ആശംസകളുമായി മുന്നോട്ട് വന്നത്.
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
This website uses cookies.