ഇന്ന് തമിഴ് സിനിമയിലെ മുൻനിര നായികമാരിലൊരാളാണ് ഐശ്വര്യ രാജേഷ്. അഭിനയത്തികവ് കൊണ്ടും സൗന്ദര്യം കൊണ്ടുമെല്ലാം പ്രേക്ഷകരുടെ മനസ്സിലിടം നേടിയ ഈ കലാകാരി ഏറെ കയ്യടി നേടുന്നത് വ്യത്യസ്ത ധ്രുവങ്ങളിൽ നിൽക്കുന്ന കഥാപാത്രങ്ങൾക്ക് ജീവൻ നൽകിക്കൊണ്ടാണ്. ഗ്ലാമറിന് പുറകെ പോകാതെ അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങൾക്ക് പുറകെ സഞ്ചരിക്കുന്ന ഈ നടി ഇപ്പോഴിതാ തന്റെ ജീവിതത്തെക്കുറിച്ചു മനസ്സ് തുറക്കുകയാണ്. ടെഡ് ടോക്സ് എന്ന പരിപാടിയിലാണ് ഐശ്വര്യ രാജേഷ് താനെങ്ങനെ ഇവിടെയെത്തി എന്നതിനെക്കുറിച്ചു വിശദീകരിക്കുന്നത്. ചെന്നൈയിലെ ഒരു ചേരിയിൽ ജനിച്ച ഐശ്വര്യയ്ക്ക് ചെറുപ്പത്തിൽ തന്നെ അച്ഛനെയും രണ്ടു മുതിർന്ന സഹോദരന്മാരെയും നഷ്ട്ടപെട്ടു. അതിനു ശേഷം തന്റെ അമ്മക്ക് വേണ്ടിയാണു താൻ ജീവിച്ചതുമെന്നും അമ്മക്ക് വേണ്ടിയാണു താൻ നടിയായതെന്നും ഐശ്വര്യ പറയുന്നു. അച്ഛനില്ലാതെ തന്നെയും സഹോദരങ്ങളെയും വളർത്തിയ അമ്മ ഒരു പോരാളി ആണെന്നും അമ്മയുടെ പരിശ്രമമാണ് ഇന്ന് തന്നെ ഇവിടെയെത്തിച്ചതെന്നും ഐശ്വര്യ വിശദീകരിക്കുന്നു.
എൽ ഐ സി ഏജന്റ് ആയും റിയൽ എസ്റ്റേറ്റ് മേഖലയിലും ജോലി ചെയ്ത തന്റെ അമ്മ, ബോംബയിൽ പോയി വില കുറഞ്ഞ സാരികൾ ചെന്നൈയിൽ കൊണ്ട് വന്നു വിൽക്കുന്ന ജോലിയും ചെയ്തിട്ടുണ്ട് എന്നും, ഒരുപാട് കഷ്ട്ടപെട്ടായാലും മക്കൾക്ക് അമ്മ ഉന്നത വിദ്യാഭ്യാസം തന്നെ നൽകിയെന്നും ഐശ്വര്യ പറയുന്നു. മൂത്ത രണ്ടു സഹോദരന്മാർ മരിച്ചതോടെ തളർന്നു പോയ അമ്മക്ക് സഹായമായാണ് ജീവിതത്തിൽ താൻ ആദ്യമായി ഒരു ജോലിക്കു പോയതെന്ന് ഐശ്വര്യ പറഞ്ഞു. ചെന്നൈ ബസന്ത് നഗറില്‍ ഒരു സൂപ്പര്‍മാര്‍ക്കറ്റിനു മുന്നില്‍ നിന്നുകൊണ്ട് കാഡ്ബറീസ് ചോക്ലേറ്റ് സോസിന്റെ പ്രൊമോഷന്‍ ചെയ്യുകയായിരുന്നു ഐശ്വര്യയുടെ ആദ്യ ജോലി. പിന്നീട് ബര്‍ത്ത്‌ഡേ പാര്‍ട്ടികളില്‍ ആങ്കറായി ചെന്ന് പണമുണ്ടാക്കിയ ഐശ്വര്യ, അതിനു ശേഷമാണു അഭിനയത്തിലേക്ക് വന്നത്. എന്നാൽ സിനിമാ മേഖലയിൽ ലൈംഗിക ചൂഷണം മാത്രമല്ല, നിറത്തിന്റെ പേരിലും താൻ പരിഹസിക്കപ്പെട്ടു എന്ന് ഐശ്വര്യ തുറന്നു പറയുന്നു. അവര്‍കളും ഇവര്‍കളും എന്ന ചിത്രത്തിലൂടെ സിനിമയിൽ എത്തിയ ഐശ്വര്യയുടെ കരിയർ മാറ്റിമറിച്ചത് കാക്കമുട്ടൈ എന്ന ചിത്രത്തിലെ വേഷവും അതിലെ പ്രകടനവുമാണ്. അതിനു ശേഷം ഈ നടിക്ക് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. ഇന്ന് തമിഴിൽ സ്വന്തമായ ഒരു സ്ഥാനം ഐശ്വര്യ നേടിയെടുത്തു കഴിഞ്ഞു. പലരും ലൈംഗികമായി ചൂഷണം ചെയ്യാൻ ശ്രമിച്ചിട്ടുണ്ടെന്നും എന്നാൽ അതിനെയൊക്കെ മറികടക്കാൻ തനിക്കറിയാമെന്നും ഐശ്വര്യ പറയുന്നു.
സൂപ്പർനായികയെപ്പോലെ വസ്ത്രം ധരിക്കാൻ അറിയില്ലെന്ന പേരിലും, തമിഴ് സംസാരിക്കുന്ന പെൺകുട്ടി എന്ന പേരിലും അതുപോലെ ഇരുണ്ട നിറത്തിന്റെ പേരിലുമൊക്കെ ഒട്ടേറെ തവണ തന്നെ പല പ്രശസ്ത സംവിധായകരും മാറ്റി നിർത്തിയിട്ടുണ്ട് എന്ന് പറഞ്ഞ ഐശ്വര്യ രാജേഷ് തനിക്കിതുവരെ വലിയ നായകന്മാരുടെ നായികാ വേഷം കിട്ടാത്തതിനും കാരണം ഇതാവാം എന്ന് കരുതുന്നു. അതുകൊണ്ടു തന്നെ നായികാ പ്രാധാന്യമുള്ള ചിത്രങ്ങളിലാണ് താൻ കൂടുതൽ അഭിനയിക്കുന്നതെന്നും ഐശ്വര്യ കൂട്ടിച്ചേർത്തു.
പ്രശസ്ത സംവിധായകനും രചയിതാവുമായ മിഥുൻ മാനുവൽ തോമസ് ഒരുക്കാൻ പോകുന്ന ആട് 3 എന്ന ചിത്രത്തിൻ്റെ പുതിയ അപ്ഡേറ്റ് എത്തി.…
ഒരിക്കൽ കൂടി സുരാജ് വെഞ്ഞാറമൂട് എന്ന നടനെ ആഘോഷിക്കുന്ന ചിത്രം മലയാള സിനിമ പ്രേമികൾക്ക് മുന്നിൽ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം…
ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ മലയാള സിനിമ പ്രേക്ഷകർക്ക് മുന്നിലേക്കെത്തിയ ചിത്രമാണ് യുവ താരം ഉണ്ണി മുകുന്ദൻ നായകനായെത്തിയ ആക്ഷൻ ത്രില്ലർ…
തന്റേതായ ഒരു അഭിനയ ശൈലി സ്വന്തമായുള്ളതാണ് സുരാജ് വെഞ്ഞാറമ്മൂട് എന്ന നടന്റെ ഏറ്റവും വലിയ പ്രത്യേകത. സുരാജിന്റെ ആ പ്രത്യേകത…
ആമിർ പള്ളിക്കലിന്റെ സംവിധാനത്തിൽ സുരാജ് വെഞ്ഞാറമ്മൂട് നായകനും നിർമാതാവുമായെത്തുന്ന ചിത്രം 'എക്സ്ട്രാ ഡീസന്റ്' (ഇ ഡി) ഇന്ന് മുതൽ പ്രേക്ഷകരുടെ…
ഉണ്ണി മുകുന്ദൻ നായകനായ 'മാർക്കോ' എന്ന ചിത്രം ഇന്ന് മുതൽ ആഗോള റീലിസായി എത്തുകയാണ്. കേരളത്തിലും വമ്പൻ റിലീസാണ് ചിത്രത്തിന്…
This website uses cookies.