മലയാള സിനിമയിലെ വനിതാ സംഘടനയായ ഡബ്ള്യു സി സി യിലെ ഭിന്നത കൂടുതൽ രൂക്ഷമാകുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. മാത്രമല്ല ഒട്ടേറെ വിമർശനങ്ങളും ഇപ്പോൾ ഡബ്ള്യു സി സി നേതൃത്വത്തിനെതിരെ വരികയാണ്. സംവിധായികയായ വിധു വിൻസെന്റ് വനിതാ സംഘടനയിൽ നിന്ന് രാജി വെക്കുകയും തന്റെ രാജി കത്ത് സോഷ്യൽ മീഡിയയിലൂടെ പുറത്തു വിടുകയും ചെയ്തിരുന്നു. ഡബ്ള്യു സി സി നേതൃ നിരയെക്കുറിച്ചു രൂക്ഷ വിമർശനം നടത്തിയ വിധു വിൻസെന്റ്, ആ സംഘടനയിൽ നടക്കുന്ന പല പക്ഷപാതപരമായ കാര്യങ്ങളെ കുറിച്ചും തുറന്നടിച്ചു. അതിനു ശേഷം ഇന്നലെ രംഗത്ത് വന്നത് മലയാള സിനിമയിലെ വസ്ത്രാലങ്കാരകകളിൽ ഒരാളായ സ്റ്റെഫി സേവ്യറാണ്. വനിതാ സംഘടനയിലെ അംഗമായ, അതിന്റെ നേതൃനിരയിലുള്ള ഒരു സംവിധായികയെ വിമർശിച്ചു കൊണ്ടാണ് സ്റ്റെഫി മുന്നോട്ടു വന്നത്. അതിനൊപ്പം തന്നെ എത്രത്തോളം മോശമായ രീതിയിലാണ് ആ സംഘടന പെരുമാറിയതെന്നും സ്റ്റെഫി വിശദീകരിക്കുന്നു.
സ്റ്റെഫി ഫേസ്ബുക്കിലൂടെ പുറത്തു വിട്ട പോസ്റ്റിനു താഴെ, സ്റ്റെഫിക്കു പിന്തുണയുമായി എത്തിയത് പ്രശസ്ത നടി ഐശ്വര്യ ലക്ഷ്മിയാണ്. ഇപ്പോഴെങ്കിലും ഇതിനെക്കുറിച്ച് തുറന്നു പറയാൻ സ്റ്റെഫി തീരുമാനിച്ചതിനെ അഭിനന്ദിച്ചാണ് ഐശ്വര്യ ലക്ഷ്മി എത്തിയത്. അതുപോലെ സംഗീത സംവിധായകൻ ഗോവിന്ദ് വസന്തയുടെ പേരെടുത്തു പറഞ്ഞു കൊണ്ട്, സ്റ്റെഫി ഇട്ട പോസ്റ്റ് കണ്ടോ എന്നും ഗോവിന്ദിന് കൂടുതൽ എന്തെങ്കിലും അതിനോട് ചേർത്ത് പറയാനുണ്ടോ എന്നും ഐശ്വര്യ ലക്ഷ്മി ചോദിക്കുന്നുണ്ട്. ഡബ്ള്യു സി സി എതിർക്കുന്ന മലയാളത്തിലെ സാങ്കേതിക പ്രവർത്തകരുടെ സംഘടനയായ ഫെഫ്കയും അതിന്റെ തലപ്പത്തുള്ള സംവിധായകൻ ബി ഉണ്ണികൃഷ്ണനും എത്രത്തോളം മലയാള സിനിമയിലെ വനിതകളെ പല പ്രശ്നങ്ങളിലും സഹായിച്ചിട്ടുണ്ട് എന്ന് കൂടി സ്റ്റെഫി തുറന്നു പറയുന്നുണ്ട്.
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ ഒരുക്കിയ "പ്രതിഛായ" മികച്ച പ്രേക്ഷക പ്രതികരണവും നിരൂപക പ്രശംസയും നേടി മുന്നേറുകയാണ്. നിറഞ്ഞ…
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ രചിച്ചു സംവിധാനം ചെയ്ത "പ്രതിച്ഛായ" എന്ന പൊളിറ്റിക്കൽ ഡ്രാമ ത്രില്ലർ ചിത്രം ഗംഭീര…
തുടർച്ചയായ വിജയങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയ യുവതാരം ഷെയ്ൻ നിഗം തെലുങ്ക് സിനിമയിലേക്ക് ചുവടുവെക്കുന്നു. ഷെയ്ൻ നിഗത്തിന്റെ…
യുവതാര നിരയുടെ ചിത്രം ' മിഡിൽ ക്ലാസ് മാത്തുക്കുട്ടി ' യുടെ പൂജ കൊച്ചിയിൽ നടന്നു.'ജെന്റിൽ വുമൺ' എന്ന ശ്രദ്ധേയമായ…
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
This website uses cookies.