പൃഥ്വിരാജിന്റെ പുതിയ ചിത്രമായ ഭ്രമത്തിൽ നിന്നും നടി അഹാനയെ ഒഴിവാക്കിയതുമായി ബന്ധപ്പെട്ട വിവാദം കുറച്ചു ദിവസങ്ങളായി സമൂഹ മാധ്യമങ്ങളിൽ കത്തി നിൽക്കുകയാണ്. രാഷ്ട്രീയ വിവേചനം മൂലം നടി അഹാനയെ പൃഥ്വിരാജ് ചിത്രത്തിൽ നിന്നും ഒഴിവാക്കിയെന്ന ആരോപണം വലിയ രീതിയിൽ പ്രചരിച്ചിരുന്നു. സംഭവം വലിയ വാർത്തയായപ്പോൾ എല്ലാ ആരോപണങ്ങളെയും തള്ളിക്കളഞ്ഞു കൊണ്ട് നിർമാതാക്കൾ രംഗത്ത് വരികയും ചെയ്തിരുന്നു. വിമർശനങ്ങൾക്ക് വളരെ വ്യക്തമായ മറുപടി നിർമാതാക്കളുടെ ഭാഗത്തു നിന്ന് ഉണ്ടായപ്പോൾ തൊട്ടു പിന്നാലെ ഇപ്പോഴിതാ നടി അഹാനയും വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ്. സോഷ്യൽ മീഡിയ വഴി വീഡിയോ പങ്കുവച്ചു കൊണ്ടാണ് വിവാദ വിഷയത്തിൽ അഹാന പ്രതികരിച്ചത്. സിനിമയുടെ വിവാദവുമായി ബന്ധപ്പെട്ട കാര്യത്തിലും തനിക്ക് യാതൊരു ബന്ധവുമില്ലയെന്ന് അഹാന പറയുന്നു. സിനിമയുമായി ബന്ധപ്പെട്ട ചില വാർത്തകളിൽ തന്റെ പേര് ശ്രദ്ധയിൽപ്പെട്ടു എന്നും ഇത്തരം കാര്യങ്ങളിൽ നിന്നും ദയവുചെയ്ത് തന്നെ ഒഴിവാക്കണമെന്നും അഹാന പറയുന്നു.
താൻ ആ സിനിമയുടെ ഭാഗമേ അല്ല എന്നും ആ സിനിമയെ കുറിച്ച് ഒന്നും തന്നെ പറഞ്ഞിട്ടില്ല എന്നും അഹന വ്യക്തമാക്കുന്നു. ഈ നാടകത്തിൽ പങ്കുമില്ലാത്ത എന്നെ വെച്ചുള്ള വാർത്തകൾ ദയവുചെയ്ത് തള്ളിക്കളയണമെന്നും അഹാന അഭ്യർഥിക്കുകയും ചെയ്തു. പൃഥ്വിരാജുമായി ബന്ധപ്പെട്ട വിവാദം ആയതിനാൽ താനിപ്പോഴും പൃഥ്വിരാജിന്റെ കടുത്ത ആരാധിക ആണെന്നും അഹാന പറഞ്ഞു. കൊറോണ വൈറസ് തീർത്ത പ്രതിസന്ധി മൂലം സ്ഥാപിച്ച സിനിമാ മേഖല പതിയെ ഉണർന്നു വരികയാണ്. അപ്പോഴാണ് ഇത്തരത്തിലുള്ള വിവാദങ്ങൾ ഉയർന്നു വരുന്നത്. എന്നാൽ കാര്യങ്ങൾ വലിയ വിവാദത്തിലേക്ക് പോകുന്നതിനു മുമ്പ് തന്നെ അഹാന കാര്യങ്ങൾ തുറന്നു പറഞ്ഞ് രംഗത്തെത്തിയതും പ്രശംസനീയമാണ്. പൃഥ്വിരാജിനെ നായകനാക്കി രവി.കെ ചന്ദ്രൻ സംവിധാനം ചെയ്യുന്ന ഭ്രമത്തിന്റെ ഷൂട്ടിംഗ് ജോലികൾ കഴിഞ്ഞദിവസമാണ് പൂർത്തിയായത്. ചിത്രത്തിന്റെ പുതിയ അപ്ഡേറ്റുകൾ പുറത്തു വരുന്നതിനു മുമ്പേയാണ് വിവാദം ഉടലെടുത്തത്. എന്നാൽ പൃഥ്വിരാജ് ഇതുവരെയും ഈ വിഷയത്തിൽ മേലുള്ള തന്റെ പ്രതികരണം അറിയിച്ചിട്ടില്ല.
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
This website uses cookies.