ഈ കഴിഞ്ഞ മാതൃ ദിനത്തിൽ മലയാള സിനിമയിലെ ഒട്ടേറെ താരങ്ങൾ തങ്ങളുടെ അമ്മമാർക്കൊപ്പമുള്ള ചിത്രങ്ങളും കുട്ടിക്കാല ചിത്രങ്ങളും ഓർമകളും സോഷ്യൽ മീഡിയ വഴി പങ്കു വെച്ചിരുന്നു. സൂപ്പർ താരം മോഹൻലാൽ, യുവ താരം പൃഥ്വിരാജ് സുകുമാരൻ, സംവിധായകൻ റോഷൻ ആൻഡ്രൂസ് തുടങ്ങിയവർ അവരിൽ പ്രമുഖരാണ്. അതേ ദിവസം പ്രശസ്‌ത യുവ നടി അഹാന കൃഷ്ണകുമാർ പങ്കു വെച്ച ചിത്രങ്ങളും അതിനൊപ്പം കുറിച്ച ഓരോർമയും ഇപ്പോൾ വലിയ രീതിയിൽ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്. പ്രശസ്ത സിനിമാ താരം കൃഷ്ണ കുമാറിന്റെ മൂത്ത മകളാണ് അഹാന കൃഷ്ണകുമാർ. അമ്മയ്ക്കൊപ്പമുള്ള തന്റെ കുട്ടിക്കാല ചിത്രം പങ്കുവച്ച ഈ നടി വളരെ രസകരമായ ഒരു സംഭവമാണ് കൂടെ കുറിച്ചത്.
1995 മുതൽ അമ്മയുടെ ബ്ലാക് ക്യാറ്റ് കമാൻഡോ എന്ന ക്യാപ്ഷൻ നൽകി കൊണ്ടാണ് അഹാന സംഭവം വിവരിക്കുന്നത്. തനിക്കു രണ്ടര വയസുളള്ളപ്പോൾ ഒരു ഓട്ടോ ഡ്രൈവർ അമ്മയോട് രൂക്ഷമായി സംസാരിച്ചു എന്നും തങ്ങളുടെ വീടിന് മുന്നിൽ ഇറക്കി വിടാനാവില്ലെന്നു പറഞ്ഞു കൊണ്ട്, അയാൾ ഓട്ടോ ദൂരെ നിർത്തി തങ്ങളോട് ഇറങ്ങി നടന്നോളാനും ആവശ്യപ്പെട്ടെന്നും അഹാന ഓർത്തെടുക്കുന്നു. അമ്മ ഗർഭിണിയായിരുന്നു ആ സമയത്തു എന്നത് കൊണ്ട് തന്നെ താനയാളോട് ഒച്ചയിടാൻ തുടങ്ങിയെന്നാണ് അഹാന പറയുന്നത്. അച്ഛൻ അയാളെ ഇടിക്കുമെന്നും തന്നെയും അമ്മയേയും വീട്ടിൽ ഇറക്കുന്നതാണ് നല്ലതെന്നും താനയാളെ ഭീഷണിപ്പെടുത്തിയെന്നും നടി കുറിക്കുന്നു. ഭ്രാന്തമായി ഒച്ചയിടുന്ന ഒരു കൊച്ചു കുട്ടിയെ കണ്ട് ആ മനുഷ്യൻ ശരിക്കും ഞെട്ടിപ്പോയി എന്നു പറഞ്ഞ അഹാന, തങ്ങളെ അയാൾ കൃത്യമായി വീടിന് മുന്നിൽ തന്നെ കൊണ്ടിറക്കി വിടുകയും ചെയ്തു എന്നും പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്. നടൻ കൃഷ്ണകുമാറിന് നാല് പെണ്മക്കളാണുള്ളത്.
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
This website uses cookies.