കൊറോണ രോഗ പ്രതിരോധത്തിനായി രാജ്യം മുഴുവൻ ലോക്ക് ഡൗണിലായതോടെ ഇന്ത്യയിലെ സിനിമാ രംഗം മുഴുവനായി നിശ്ചലമായി. അതോടു കൂടി സിനിമയിലെ ദിവസ വേതനക്കാരായ തൊഴിലാളികളും ജൂനിയർ ആർട്ടിസ്റ്റുകളുമെല്ലാം കടുത്ത ദുരിതത്തിലായി മാറി. ഓരോ ഇന്ഡസ്ട്രികളിലേയും വലിയ താരങ്ങൾ തങ്ങളുടെ ഇന്ഡസ്ട്രിയിലെ തൊഴിലാളികളെ സഹായിക്കാനുള്ള ഫണ്ട് ശേഖരണവും ആരംഭിച്ചു കഴിഞ്ഞു. രജനീകാന്ത്, അജിത്ത്, സൂര്യ, കാര്‍ത്തി, തുടങ്ങിയവര്‍ സിനിമാ സംഘടനയായ ഫെഫ്‌സിക്ക് ധനസഹായവുമായി ഈ സാഹചര്യത്തിൽ രംഗത്ത് വന്നിരുന്നു. ഇപ്പോഴിതാ പ്രശസ്ത തമിഴ് നടൻ ഹാസ്യ നടൻ യോഗി ബാബുവും തനിക്കു സാധിക്കുന്ന സഹായവുമായി എത്തിയിരിക്കുകയാണ്. ഏപ്രിൽ ഒൻപതിന് നടക്കാനിരുന്ന തന്റെ വിവാഹ റിസപ്‌ഷനു പകരം അന്നേ ദിവസം ജൂനിയർ ആർട്ടിസ്റ്റുകൾക്കു വേണ്ടി 1250 ചാക്ക് അരിയാണ് യോഗി ബാബു നൽകിയത്. കുറച്ചു നാൾ മുൻപാണ് യോഗി ബാബുവിന്റെ വിവാഹം നടന്നത്. വിവാഹം പെട്ടെന്ന് ആയതിനാൽ ആരെയും ക്ഷണിക്കാൻ കഴിയാത്തതു കൊണ്ട് ഏപ്രിൽ ഒൻപതിന് വലിയ റിസപ്‌ഷനാണ് അദ്ദേഹം പ്ലാൻ ചെയ്തിരുന്നത്.
തമിഴ്നാട് മുഖ്യമന്ത്രിയെ അടക്കം, തമിഴ് സിനിമാ മേഖലയിലെ സുഹൃത്തുക്കളെ മുഴുവന്‍ ക്ഷണിച്ചുകൊണ്ട് ആഘോഷപൂര്‍വം റിസപ്‌ഷൻ നടത്താനായിരുന്നു യോഗി ബാബു തീരുമാനിച്ചിരുന്നത്. എന്നാൽ അതിനിടെയിലാണ് രാജ്യം ലോക്ക് ഡൗണിലായതു. റിസപ്‌ഷൻ നീട്ടി വെച്ചെങ്കിലും അതേ ദിവസം തന്നെ തന്റെ മേഖലയിലെ ജൂനിയർ ആർട്ടിസ്റ്റുകളെ സഹായിച്ചു കൊണ്ട് മുന്നോട്ടു വന്ന യോഗി ബാബുവിന് വലിയ പ്രശംസയാണ് സോഷ്യൽ മീഡിയയിൽ നിന്ന് ലഭിക്കുന്നത്. ഇപ്പോൾ തമിഴ് സിനിമയിലെ ഏറ്റവും തിരക്കേറിയ ഹാസ്യനടന്മാരിലൊരാളാണ് യോഗി ബാബു.
ലിസ്റ്റിൻ സ്റ്റീഫൻ-അരുൺ വർമ - ബോബി സഞ്ജയ് കോമ്പോ ഒരുക്കുന്ന ചിത്രം "ബേബി ഗേൾ " ന്റെ ഷൂട്ടിംഗ് തിരുവനന്തപുരത്ത്…
ബ്ലോക്ബസ്റ്റർ ചിത്രം തല്ലുമാലയ്ക്ക് ശേഷം നസ്ലിൻ, ഗണപതി, ലുക്ക്മാൻ, സന്ദീപ് പ്രദീപ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഖാലിദ് റഹ്മാൻ സംവിധാനം…
ബേസിൽ ജോസഫ് പ്രധാന വേഷത്തിലെത്തുന്ന 'മരണമാസ്സ്' സിനിമയുടെ ട്രെയ്‌ലർ പുറത്തിറങ്ങി. വിഷു റിലീസായി എത്തുന്ന "മരണ മാസ്സ്" ബേസിൽ ജോസഫിന്റെ…
ആസിഫ് അലിയെ നായകനാക്കി താമർ സംവിധാനം ചെയ്ത് അജിത് വിനായക നിർമ്മിക്കുന്ന ചിത്രം" സർക്കീട്ടിന്റെ "റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു. മെയ്…
ചിത്രത്തിലെ ചില രംഗങ്ങൾ സംബന്ധിച്ച രാഷ്ട്രീയ വിവാദങ്ങളും റീ സെൻസറിംഗും വ്യാജ പ്രിന്റ് പ്രചാരണവും എല്ലാം ഒരു വശത്തു നടക്കുമ്പോഴും…
എസ് യു അരുൺകുമാർ സംവിധാനം ചെയ്ത ചിയാൻ ചിത്രം വീര ധീര ശൂരൻ കേരളത്തിൽ പ്രേക്ഷകരുടെയും നിരൂപകരുടെയും മുക്തകണ്ഠമായ പ്രശംസ…
This website uses cookies.