അമർ അക്ബർ അന്തോണി എന്ന ചിത്രത്തിലൂടെ മലയാളികൾ ഏറ്റടുത്ത രണ്ട് യുവ തിരകഥാകൃത്തുകളാണ് ബിബിൻ ജോർജ്, വിഷ്ണു ഉണ്ണികൃഷ്ണൻ എന്നിവർ. നാദിർഷയുടെ സംവിധാനത്തിൽ ഒരുങ്ങിയ ചിത്രത്തിൽ പൃഥ്വിരാജ്, ജയസൂര്യ, ഇന്ദ്രജിത്ത് എന്നിവരാണ് നായക വേഷങ്ങൾ കൈകാര്യം ചെയ്തിരുന്നത്. വിഷ്ണു ഉണ്ണികൃഷ്ണൻ, ബിബിൻ ജോർജ്ജ് എന്നിവർ ചുരുങ്ങിയ കാലങ്ങൾകൊണ്ട് മലയാള സിനിമയിൽ നായകന്മാരായും അഭിനയിക്കുകയുണ്ടായി. ഇരുവരും എഴുത്തും അഭിനയവുമായി മലയാള സിനിമയിൽ ഇപ്പോൾ നിറഞ്ഞു നിൽക്കുകയാണ്. അടുത്തിടെ സൂര്യ ടി. വി യിൽ നടന്ന മധുര പതിനെട്ടിൽ പൃഥ്വി എന്ന പരുപാടിയിൽ ബിബിൻ ജോർജ്ജ് പൃഥ്വിരാജിനെ കുറിച്ചു പറഞ്ഞ വാക്കുകളാണ് സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ ശ്രദ്ധ നേടുന്നത്.
അമർ അക്ബർ അന്തോണി എന്ന ചിത്രത്തിന്റെ ഡബ്ബിങ് പൂർത്തിയാക്കി പുറത്തേയ്ക്ക് വന്നപ്പോൾ പൃഥ്വിരാജിനെ കാണുവാൻ ഇടയായതും പൃഥ്വിരാജ് അന്ന് പറഞ്ഞ വാക്കുകൾ സദസ്സിൽ ബിബിൻ ജോർജ്ജ് ഓർത്തെടുത്ത് പറയുകയുണ്ടായി. പൈസയ്ക്ക് വേണ്ടി ഒരിക്കലും വാരി വലിച്ചു സിനിമകൾ ചെയ്യരുതെന്നും പൈസയ്ക്ക് ആവശ്യം ഉണ്ടെങ്കിൽ തന്നെ വിളിച്ചാൽ മതിയെന്ന് പൃഥ്വിരാജ് പറഞ്ഞു എന്ന് ബിബിൻ ജോർജ്ജ് വ്യക്തമാക്കി. പിറ്റേ ദിവസം ഒരു 5000 രൂപയ്ക്ക് വേണ്ടി അദ്ദേഹത്തെ വിളിച്ചപ്പോൾ ഫോൺ എടുത്തില്ല എന്നും ബിബിൻ ജോർജ്ജ് തമാശരൂപേണ പറയുകയുണ്ടായി. ബിബിന്റെ അന്നത്തെ മുഖഭാവം കണ്ടപ്പോൽ എന്തായാലും വിളിക്കും എന്ന് തനിക്ക് അറിയാമായിരുന്നു എന്ന് പൃഥ്വിരാജ് കൂട്ടിച്ചേർത്തു. ബിബിൻ- വിഷ്ണു ഉണ്ണികൃഷ്ണൻ കൂട്ടുകെട്ടിൽ ഒരു മോഹൻലാൽ ചിത്രം അണിയറയിൽ ഒരുങ്ങുന്നുണ്ട് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ഉപചാരപൂർവം ഗുണ്ട ജയൻ എന്ന ചിത്രത്തിന് ശേഷം അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ് കിങ്ഡം ഓഫ് കേരള മെയ്…
തന്റെ കരിയറിൽ താൻ ഇതുവരെ ചെയ്യാത്ത ഒരു വേഷമാണ് അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് ഗിഗ്ഡം ഓഫ് കേരളയിൽ ലഭിച്ചതെന്ന്…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്ത ‘നരിവേട്ട’ സിനിമയുടെ റിലീസ് തീയതി അണിയറപ്രവർത്തകർ പുറത്തു വിട്ടു. മെയ്…
ഇന്ത്യൻ സിനിമയുടെ ബാനറിൽ ടിപ്പു ഷാൻ, ഷിയാസ് ഹസൻ എന്നിവർ നിർമ്മിച്ച് അനുരാജ് മനോഹർ സംവിധാനം ചെയ്ത നരിവേട്ട മെയ്…
രഞ്ജിത്ത് സജീവിനെ നായകനാക്കി അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരളയിലൂടെ മലയാള സിനിമയിലേക്ക് വീണ്ടുമൊരു പുതുമുഖ നായിക.…
ഇന്ന് കേരളത്തിലെ യുവാക്കളും അവരുടെ മാതാപിതാക്കളും എല്ലാം അഭിമുഖീകരിക്കുന്ന വലിയൊരു പ്രശ്നം ചർച്ച ചെയ്യുന്ന ചിത്രമാണ് യുണൈറ്റഡ് കിംഗ്ഡം ഓഫ്…
This website uses cookies.