[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

അഭിനയത്തിൽ നിന്നും സംവിധാനത്തിലേക്ക് ‘ആനന്ദ് ശ്രീബാല’ വിഷ്ണുവിന്റെ ആദ്യ സംവിധാന ചിത്രം.

അഭിനയ മോഹവുമായ് വെള്ളിത്തിരയിലേക്ക് വന്നവർ ഒരുപാടുണ്ടെങ്കിലും സംവിധായകനാവണം എന്ന ആ​ഗ്രഹത്തോടെ അഭിനയത്തിൽ അരങ്ങേറ്റം കുറിച്ചവർ കുറവായിരിക്കും. അക്കൂട്ടത്തിൽ എടുത്ത് പറയാവുന്ന പേരുകളിലൊന്നാണ് വിഷ്ണു വിനയ്, സംവിധായകൻ വിനയന്റെ മകൻ. പറയത്തക്ക സിനിമ പശ്ചാത്തലം ഉണ്ടെങ്കിലും തന്റെതായ രീതിയിൽ പ്രേക്ഷക വിസ്മയിപ്പിക്കാനും സിനിമയിൽ വ്യക്തിമുദ്ര പതിപ്പിക്കാനും ശ്രമിക്കുന്ന വിഷ്ണുവിന്റെ ആദ്യ സംവിധാന ചിത്രമാണ് നവംബർ 15ന് പ്രദർശനം ആരംഭിക്കുന്ന ‘ആനന്ദ് ശ്രീബാല’. യഥാർത്ഥ സംഭവത്തെ ആസ്പതമാക്കി ഒരുങ്ങുന്ന ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അർജുൻ അശോകൻ, അപർണ ദാസ്, മാളവിക മനോജ് എന്നിവരാണ് അവതരിപ്പിക്കുന്നത്. അഭിലാഷ് പിള്ളയുടെതാണ് തിരക്കഥ. കാവ്യ ഫിലിം കമ്പനി,ആൻ മെഗാ മീഡിയ എന്നീ ബാനറുകളിൽ പ്രിയ വേണുവും നീതാ പിന്റോയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ‘മാളികപ്പുറം’, ‘2018’ എന്നീ ഗംഭീര വിജയ ചിത്രങ്ങൾക്ക് ശേഷം കാവ്യ ഫിലിം കമ്പനിയും ആൻ മെഗാ മീഡിയയും വീണ്ടും ഒന്നിക്കുന്ന സിനിമയാണിത്.

എഞ്ചിനീയറിംഗ് പഠിക്കുമ്പോഴും വിഷ്ണുവിന്റെ സ്വപ്നം സിനിമയായിരുന്നു. പഠനം പൂർത്തിയാക്കിയ ഉടൻ അച്ഛന്റെ അസിസ്റ്റൻറ് ഡയറക്ടറായി പ്രവർത്തിച്ചു തുടങ്ങി. സിനിമ നിർമ്മാണത്തിലും വിതരണത്തിലും കൈവെച്ച ശേഷം അച്ഛൻ സംവിധാനം ചെയ്ത ‘ആകാശഗംഗ 2, ‘പത്തൊൻപതാം നൂറ്റാണ്ട്’ എന്നീ സിനിമകളിൽ പ്രമുഖ കഥാപാത്രമായി എത്തി. അഭിയത്തേക്കാൾ അഭിനിവേശം സംവിധാനത്തോടായതുകൊണ്ട് ‘ആനന്ദ് ശ്രീബാല’ക്ക് കൈകൊടുത്തു. നിർമ്മാതാവ് ആൻറോ ജോസഫ് വഴിയാണ് അഭിലാഷ് പിള്ളയുടെ തിരക്കഥയിലേക്ക് വിഷ്ണു എത്തിപ്പെടുന്നത്. വ്യത്യസ്തമായ കഥകൾ കേട്ടെങ്കിലും വിഷ്ണുവിന്റെ മനസ്സുടക്കിയത് ‘ആനന്ദ് ശ്രീബാല’യിലാണ്.

ഒരു പൊലീസ് ഉദ്യോ​ഗസ്ഥനാവണം എന്ന അതിയായ അ​ഗ്രഹത്തിൽ നടക്കുന്ന ചെറുപ്പക്കാരനാണ് ആനന്ദ് ശ്രീബാല. ആനന്ദ് ശ്രീബാലയായ് അർജ്ജുൻ അശോകനും ചാനൽ റിപ്പോർട്ടറായ് അപർണ്ണദാസും പ്രത്യക്ഷപ്പെടുന്ന ചിത്രത്തിലെ മറ്റ് സുപ്രധാന വേഷങ്ങൾ സൈജു കുറുപ്പ്, ധ്യാൻ ശ്രീനിവാസൻ, അജു വർഗീസ്, ഇന്ദ്രൻസ്, സംഗീത, മനോജ് കെ യു, ശിവദ, അസീസ് നെടുമങ്ങാട്, കോട്ടയം നസീർ, നന്ദു, സലിം ഹസ്സൻ, കൃഷ്ണ, വിനീത് തട്ടിൽ, മാസ്റ്റർ ശ്രീപദ്, മാളവിക മനോജ്, സരിത കുക്കു, തുഷാരപിള്ള തുടങ്ങിയവരാണ് കൈകാര്യം ചെയ്യുന്നത്. വിഷ്ണു നാരായണൻ ഛായാഗ്രഹണവും കിരൺ ദാസ് ചിത്രസംയോജനവും നിർവഹിക്കുന്ന ചിത്രത്തിന് രഞ്ജിൻ രാജാണ് സംഗീതം ഒരുക്കുന്നത്.

ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ: ബിനു ജി നായർ, പ്രൊഡക്ഷൻ കൺട്രോളർ: ഷാജി പട്ടിക്കര, ടീസർ കട്ട്: അനന്ദു ഷെജി അജിത്, ലൈൻ പ്രൊഡ്യൂസേർസ്: ഗോപകുമാർ ജി കെ, സുനിൽ സിംഗ്, ഡിസൈൻ: ഓൾഡ് മോങ്ക്സ്, സ്റ്റീൽസ്: ലെബിസൺ ഗോപി, പിആർഒ & മാർക്കറ്റിംഗ്: വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ

webdesk

Recent Posts

പുത്തൻ പ്രമേയവും രസകരമായ അവതരണവുമായി കയ്യടി നേടുന്ന ‘ബെസ്റ്റി’; റിവ്യൂ വായിക്കാം

നിങ്ങളുടെ സൗഹൃദത്തിലേക്ക് ഇന്നുമുതൽ പുതിയ ഒരു ബെസ്റ്റി കടന്നു വരുന്നു എന്ന പരസ്യ വാചകവുമായി എത്തിയ ചിത്രമാണ് 'ബെസ്റ്റി'. ഷാനു…

9 hours ago

ചിരിയും സസ്പെൻസും തകർപ്പൻ ആക്ഷനും നിറച്ച് ‘ബെസ്റ്റി’ ട്രെയ്‌ലർ പുറത്തിറങ്ങി. സൂപ്പർ താരനിരയുമായി”ബെസ്റ്റി” എത്തുന്നു.

പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന 'ബെസ്റ്റി'യുടെ ട്രെയിലർ എത്തി. ഒരു കംപ്ലീറ്റ് ഫാമിലി എന്റർടൈനർ ആണ് സിനിമയെന്നാണ് ട്രെയിലർ നൽകുന്ന സൂചന.…

20 hours ago

കോമഡി മാത്രമല്ല സസ്പെൻസ് ത്രില്ലർ കൂടിയാണ് ബെസ്റ്റി ; സൂപ്പർ താരനിരയുമായി”ബെസ്റ്റി” നാളെ എത്തുന്നു.

ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കെ വി അബ്ദുള്‍ നാസര്‍ നിർമ്മിക്കുന്ന പന്ത്രണ്ടാമത്തെ ചിത്രമായ 'ബെസ്റ്റി' നാളെ പ്രദർശനത്തിനെത്തുന്നു. മലയാള സിനിമയിലെ…

2 days ago

മലയാളത്തിനും ഇനി ഒരു ഷെർലക് ഹോംസ്; മമ്മൂട്ടി- ഗൗതം മേനോൻ ചിത്രം ‘ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്’ റിവ്യൂ വായിക്കാം

മലയാളത്തിന്റെ സൂപ്പർതാരം മമ്മൂട്ടിയെ നായകനാക്കി ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്' ഒരു കോമഡി…

2 days ago

ഗംഭീര വരവറിയിച്ചു മെഗാസ്റ്റാറിന്റെ ഡൊമിനിക്ക്

മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി സൂപ്പർ ഹിറ്റ് തമിഴ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ്…

2 days ago

ചിയാൻ വിക്രമിന്റെ ആക്ഷൻ ത്രില്ലർ എന്റെർറ്റൈനെർ “വീര ധീര ശൂരൻ” മാർച്ച് 27ന് തിയേറ്ററുകളിലേക്ക്

എസ്. യു. അരുൺ കുമാറിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിയാൻ വിക്രം ചിത്രം "വീര ധീര ശൂരൻ" ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ ഈ…

2 days ago

This website uses cookies.