[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

തെരുവിൽ അലഞ്ഞു തിരിയുന്നവരെ കുളിപ്പിച്ചും അവർക്ക് ഭക്ഷണവും വസ്ത്രവും നൽകിയും നടൻ വിനു മോഹനും ഭാര്യയും

കോവിഡ്‌ 19 ഭീതിയിൽ രാജ്യം മുഴുവൻ അടച്ചിട്ടു പ്രതിരോധ പ്രവർത്തനങ്ങൾ നടക്കുമ്പോൾ ദുരിതത്തിലായ ഒരുപാട് ആളുകളുണ്ട്. മോഹൻലാലും, മമ്മൂട്ടിയും ഉൾപ്പെടെയുള്ള മലയാള സിനിമാ താരങ്ങൾ കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളിൽ തങ്ങളാലാവുന്ന വിധം സജീവമാണ്. സ്വന്തമായി വീടില്ലാതെ, തെരുവിൽ അലഞ്ഞു തിരിയുന്ന ഒരുപാടാളുകൾ വലിയ പ്രതിസന്ധിയാണ് ഈ സമയത്തു നേരിടുന്നത്. ഇപ്പോഴിതാ അവർക്ക് സഹായവുമായി എത്തിയിരിക്കുകയാണ് നടൻ വിനു മോഹനും ഭാര്യയും. കോട്ടയത്തെ തെരുവുകളിൽ അലഞ്ഞു തിരിഞ്ഞു നടന്നവരെ കുളിപ്പിച്ചും അവർക്ക് ഭക്ഷണവും വസ്ത്രവും നൽകുകയും ചെയ്തിരിക്കുകയാണ് വിനു മോഹനും ഭാര്യ വിദ്യയും. തെരുവിൽ അലഞ്ഞു തിരിയുന്നവരെ സഹായിക്കുന്ന തെരുവോരം പ്രവർത്തകരുടെ സഹായത്തോടെയാണ് വിനു മോഹനും ഭാര്യയും ഈ പ്രവർത്തനത്തിന് മുന്നിട്ടിറങ്ങിയത്. ഒട്ടേറെ മലയാള ചിത്രങ്ങളിലൂടെ മലയാള സിനിമാ പ്രേക്ഷകരുടെയിടയിൽ സുപരിചിതനാണ് വിനു മോഹൻ.

നടി ശോഭാ മോഹന്റെ മകനായ വിനു മോഹന്റെ അമ്മാവനാണ് പ്രശസ്ത നടൻ സായ് കുമാർ. വിനു മോഹന്റെ അനുജൻ അനു മോഹനും പ്രേക്ഷകർക്ക് സുപരിചിതനായ നടനാണ്. ഈ വർഷമിറങ്ങിയ അയ്യപ്പനും കോശിയും എന്ന സച്ചി ചിത്രത്തിലെ പൊലീസുകാരനായി അനു മോഹൻ നടത്തിയ പ്രകടനം ഏറെ കയ്യടി നേടിയിരുന്നു. അന്തരിച്ചു പോയ ഇതിഹാസ തുല്യനായ രചയിതാവും സംവിധായകനുമായ ലോഹിതദാസ് ആണ് നിവേദ്യം എന്ന തന്റെ ചിത്രത്തിലെ നായകനായി വിനു മോഹനെ പ്രേക്ഷകർക്ക് പരിചയപ്പെടുത്തിയത്. അതിനു ശേഷം ഒട്ടേറെ ചിത്രങ്ങളിൽ നായകനായും സഹനടനായുമെല്ലാം ഈ യുവ താരമഭിനയിച്ചു. മോഹൻലാൽ നായകനായി എത്തിയ മലയാളത്തിലെ ഇപ്പോഴത്തെ ഇൻഡസ്ട്രി ഹിറ്റ് ചിത്രമായ പുലി മുരുകനിൽ മോഹൻലാലിന്റെ അനുജനായി അഭിനയിച്ച വിനു വലിയ പ്രേക്ഷക പ്രശംസ നേടിയിരുന്നു.

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

6 days ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

6 days ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

2 weeks ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

2 weeks ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

2 weeks ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

3 weeks ago

This website uses cookies.