പത്ത്, പ്ലസ്ടു ക്ലാസുകളില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ഥികളെ ആദരിക്കുന്നതിന് നടന് വിജയ്യുടെ ആരാധക സംഘടന വിജയ് മക്കള്‍ ഇയക്കം സംഘടിപ്പിപ്പിച്ച സമ്മേളനത്തില്‍ വിദ്യാര്‍ഥികളോട് സംസാരിക്കവെയായിരുന്നു വിജയ്യുടെ പ്രതികരണം. അടുത്ത നേതാക്കളെ തെരഞ്ഞെടുക്കേണ്ടവരാണ് നിങ്ങള്‍. ഇവിടെ നടന്നുകൊണ്ടിരിക്കുന്നത് നമ്മുടെ വിരല്‍ വെച്ച് നമ്മുടെ തന്നെ കണ്ണില്‍ കുത്തുക എന്ന് പറയുന്നത് പോലെയാണെന്നും വിജയ് പറഞ്ഞു.
ഒരു വോട്ടിന് 1000 രൂപ വെച്ച് കൊടുക്കുന്നവര്‍, ഒന്നര ലക്ഷം പേര്‍ക്ക് അത് കൊടുക്കുന്നുണ്ടെങ്കില്‍ അത് 15 കോടി രൂപയാണ്. അപ്പോള്‍ അയാള്‍ അതിന് മുന്‍പ് എത്ര രൂപ സമ്പാദിച്ചിട്ടുണ്ടാകുമെന്ന് ആലോചിക്കൂ, നിങ്ങള്‍ വീട്ടില്‍ ചെന്ന് മാതാപിതാക്കളോട് പറയൂ, ഈ കാശ് വാങ്ങി വോട്ട് കൊടുക്കുന്നത് അവസാനിപ്പിക്കൂവെന്ന്, നിങ്ങള്‍ പറഞ്ഞാല്‍ അത് നടക്കും വിജയ് കൂട്ടിച്ചേർത്തു
സോഷ്യല്‍ മീഡിയയില്‍ വരുന്ന ഫേക്ക് ന്യൂസുകളില്‍ പലതിലും പിന്നില്‍ ഒളിപ്പിച്ച ലക്ഷ്യങ്ങളുണ്ട് അത് തിരിച്ചറിയണമെങ്കില്‍ പാഠപുസ്തകങ്ങള്‍ക്ക് അപ്പുറത്തേക്ക് പഠിക്കണമെന്നും നടന് വിജയ്. എന്ത് വിശ്വസിക്കണമെന്ന് തീരുമാനിക്കേണ്ടത് നിങ്ങളാണ്. അതിന് പാഠപുസ്തകങ്ങള്‍ക്ക് അപ്പുറത്തേക്ക് പഠിക്കണം. നമ്മുടെ നേതാക്കളെക്കുറിച്ച് അംബേദ്കറെക്കുറിച്ചും, പെരിയാറെക്കുറിച്ചും, കാമരാജെക്കുറിച്ചും മനസിലാക്കണമെന്നും പണം വാങ്ങി വോട്ട് ചെയ്യുന്നത് അവസാനിപ്പിക്കാന്‍ വിദ്യാര്‍ഥികള്‍ മുന്‍കൈ എടുക്കണമെന്നും വിജയ് പറഞ്ഞു
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
ദുൽഖർ സൽമാൻ നായകനാവുന്ന "ഐ ആം ഗെയിം" എന്ന നഹാസ് ഹിദായത്ത് ചിത്രത്തിൽ അൻബറിവ് മാസ്റ്റേഴ്സ്. വേഫെറർ ഫിലിംസിന്റെ ബാനറിൽ…
This website uses cookies.