ദുരിതത്തിൽ അകപ്പെട്ടിരിക്കുന്ന കേരളാ ജനതയ്ക്ക് ലോകമെമ്പാടുനിന്നും ധന സഹായവും മറ്റു പിന്തുണകളും ഒഴുകിയെത്തുകയാണ്. കേരളാ ജനതയ്ക്ക് വേണ്ടി ഇന്ത്യൻ സിനിമാ ലോകവും ഒന്നിച്ചു കൈകോർക്കുന്ന കാഴ്ചയും നമ്മൾ കണ്ടു കഴിഞ്ഞു. മലയാളവും, തമിഴും, ഹിന്ദിയും, തെലുങ്കും, കന്നഡയുമെല്ലാം തങ്ങളെ കൊണ്ടാവുന്ന വിധത്തിൽ സഹായങ്ങൾ ചെയ്യുകയാണ് കേരളത്തിന്റെ അതിജീവനത്തിനായി. തമിഴ് സൂപ്പർ താരം വിജയ് കഴിഞ്ഞ ദിവസം 70 ലക്ഷം രൂപയാണ് കേരളത്തിനുള്ള ധന സഹായമായി പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിൽ അമ്പതു ലക്ഷം രൂപ നേരിട്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പോകുമ്പോൾ ബാക്കി ഇരുപതു ലക്ഷം രൂപ എത്തുന്നത് കേരളത്തിലെ 14 ജില്ലകളിലുമുള്ള വിജയ് ഫാൻസ് യൂണിറ്റുകളിലേക്കു ആണ്.
അവിടെ നിന്ന് ഫാൻസ് യൂണിറ്റുകൾ മുഖേന ജനങ്ങളിലേക്ക് നേരിട്ട് സഹായമെത്തും. എറണാകുളം, പത്തനംതിട്ട, ആലപ്പുഴ ജില്ലകൾക്ക് മൂന്ന് ലക്ഷം വീതവും ബാക്കി പതിനൊന്നു ജില്ലകൾക്ക് ഒരു ലക്ഷം വീതവുമാണ് ആ 20 ലക്ഷം രൂപയിൽ നിന്ന് കിട്ടുക. ഇത് കൂടാതെ പതിനഞ്ചു കണ്ടൈനറുകളിൽ ആയി വസ്ത്രം , ആഹാരം, വെള്ളം തുടങ്ങിയ അവശ്യ വസ്തുക്കളും വിജയ് കേരളത്തിൽ എത്തിക്കും എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. കേരളത്തിൽ ഏറ്റവും അധികം ആരാധകർ ഉള്ള തമിഴ് നടൻ ആണ് വിജയ്. വിജയ് ചിത്രങ്ങൾക്ക് എന്നും ആവേശോജ്വലമായ സ്വീകരണമാണ് കേരളത്തിൽ ലഭിക്കാറ്. അതുകൊണ്ട് തന്നെ കേരളത്തിലെ ജനതയ്ക്ക് വേണ്ടി വിജയ് നൽകിയ ഈ സഹായം അദ്ദേഹത്തിന് മലയാളി പ്രേക്ഷകരോടുള്ള സ്നേഹത്തിന്റെ കൂടി തെളിവാണ്. വിജയ് ആരാധകരും തങ്ങളെ കൊണ്ട് പറ്റുന്ന സഹായം ഈ പ്രളയ സമയത്തു കേരളത്തിൽ ചെയ്തിരുന്നു.
'ഫോറെൻസിക്'ന് ശേഷം ടോവിനോ തോമസ് - അഖിൽ പോൾ - അനസ് ഖാൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന "ഐഡന്റിറ്റി"യുടെ ട്രെയ്ലർ പുറത്തിറങ്ങി.…
ക്രിസ്മസിന് ആക്ഷൻ ചിത്രങ്ങൾക്കൊപ്പം തിയേറ്ററിലെത്തിയ സുരാജ് വെഞ്ഞാറമൂട് ചിത്രം മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായ് മുന്നേറുന്നു. നിരവധി പ്രേക്ഷകരാണ് ഈ കഴിഞ്ഞ…
സുരാജ് വെഞ്ഞാറമൂട് നായകനായ ഇഡി മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായി മുന്നേറുകയാണ്. ക്രിസ്തുമസ് റിലീസായി ഡിസംബര് 20ന് തിയേറ്ററിലെത്തിയ ഈ ചിത്രം…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ ബോക്സ് ഓഫീസിൽ കൊടുങ്കാറ്റ് സൃഷ്ടിക്കുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. ഹനീഫ് അദനി രചിച്ചു സംവിധാനം…
പ്രശസ്ത സംവിധായകനും രചയിതാവുമായ മിഥുൻ മാനുവൽ തോമസ് ഒരുക്കാൻ പോകുന്ന ആട് 3 എന്ന ചിത്രത്തിൻ്റെ പുതിയ അപ്ഡേറ്റ് എത്തി.…
ഒരിക്കൽ കൂടി സുരാജ് വെഞ്ഞാറമൂട് എന്ന നടനെ ആഘോഷിക്കുന്ന ചിത്രം മലയാള സിനിമ പ്രേമികൾക്ക് മുന്നിൽ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം…
This website uses cookies.