യുവനടിയെ പീഡിപ്പിച്ച്, ബലാത്സംഗം ചെയ്തു എന്ന പരാതിയിൽ കേസിലകപ്പെട്ട നടനും നിർമ്മാതാവുമായ വിജയ് ബാബുവിനെ ഇന്ന് പോലീസ് അറസ്റ്റ് ചെയ്തു. അന്വേഷണ സംഘത്തിന് മുന്നിൽ വിജയ് ബാബു ചോദ്യം ചെയ്യലിന് ഹാജരായിരുന്നു. ചോദ്യം ചെയ്യൽ കഴിഞ്ഞതിനു ശേഷമാണു അറസ്റ്റ് രേഖപ്പെടുത്തിയതെന്നാണ് സൂചന. ഇന്നു തന്നെ വിജയ് ബാബുവിനെ പോലീസ് തെളിവെടുപ്പിനായി കൊണ്ടുപോകുമെന്നും, പനമ്പിള്ളി നഗറിലെ ഡി ഹോംസിലാണ് തെളിവെടുപ്പെന്നും റിപ്പോർട്ടുകൾ പറയുന്നു. എറണാകുളം സൗത്ത് പൊലീസ് സ്റ്റേഷനിലാണ് വിജയ് ബാബു പോലീസ് ചോദ്യം ചെയ്യലിന്റെ ഭാഗമായിട്ട് ഹാജരായത്. ഇന്ന് മുതല്‍ ജൂലൈ 3 വരെ, രാവിലെ 9 മുതല്‍ വൈകിട്ട് ആറ് മണി വരെ വിജയ് ബാബുവിനെ ചോദ്യം ചെയ്യാനുള്ള അനുമതിയാണ് കോടതിയിൽ നിന്നും പൊലീസിന് ലഭിച്ചത്. ഈ കഴിഞ്ഞ ഏപ്രിൽ 22നാണ് നടി വിജയ് ബാബുവിനെതിരെ പരാതി നൽകിയത്.
സിനിമയില്‍ കൂടുതല്‍ അവസരങ്ങള്‍ വാഗ്ദാനം ചെയ്ത് എറണാകുളത്തെ ഫ്ലാറ്റിൽ വെച്ച് നിരവധി തവണ തന്നെ ബലാത്സംഗം ചെയ്‌തെന്നാണ് വിജയ് ബാബുവിന് എതിരെ നടി കൊടുത്ത പരാതി. ബലാത്സംഗം, ഗുരുതരമായി പരിക്കേല്‍പ്പിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് പോലീസ് വിജയ് ബാബുവിന് എതിരെ കേസെടുത്തിരിക്കുന്നത്. പരാതി വന്ന സമയത്തു തന്നെ ഒളിവിൽ പോയ വിജയ് ബാബു, പിന്നീട് ഫേസ്ബുക് ലൈവിൽ വരുകയും, തനിക്ക് എതിരെ കേസ് നൽകിയ യുവതിയുടെ പേര് വെളിപ്പെടുത്തുകയും കൂടി ചെയ്തതോടെ പ്രശ്നം രൂക്ഷമായി. വിദേശത്തേക്ക് കടന്ന വിജയ് ബാബു പിന്നീട് മുൻകൂർ ജാമ്യാപേക്ഷ നൽകുകയും കോടതി അത് നൽകുകയും ചെയ്തിരുന്നു. ഉപാധികളോടെയാണ് ഹൈക്കോടതി വിജയ് ബാബുവിന് ജാമ്യം നൽകിയത്. ഈ കഴിഞ്ഞ മാർച്ച് 16 ന് ഡി ഹോംസ് സ്യൂട്ട്സ് അപ്പാർട്ട്മെന്റിൽ വച്ചും മാർച്ച് 22 ന് ഒലിവ് ഡൗൺ ടൗൺ ഹോട്ടലിൽ വച്ചും പീഡിപ്പിച്ചെന്നാണ് നടിയുടെ പരാതിയിൽ പറയുന്നത്.
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ ഒരുക്കിയ "പ്രതിഛായ" മികച്ച പ്രേക്ഷക പ്രതികരണവും നിരൂപക പ്രശംസയും നേടി മുന്നേറുകയാണ്. നിറഞ്ഞ…
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ രചിച്ചു സംവിധാനം ചെയ്ത "പ്രതിച്ഛായ" എന്ന പൊളിറ്റിക്കൽ ഡ്രാമ ത്രില്ലർ ചിത്രം ഗംഭീര…
തുടർച്ചയായ വിജയങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയ യുവതാരം ഷെയ്ൻ നിഗം തെലുങ്ക് സിനിമയിലേക്ക് ചുവടുവെക്കുന്നു. ഷെയ്ൻ നിഗത്തിന്റെ…
യുവതാര നിരയുടെ ചിത്രം ' മിഡിൽ ക്ലാസ് മാത്തുക്കുട്ടി ' യുടെ പൂജ കൊച്ചിയിൽ നടന്നു.'ജെന്റിൽ വുമൺ' എന്ന ശ്രദ്ധേയമായ…
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
This website uses cookies.