മലയാളി പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ച ചിത്രമാണ് സക്കറിയ ഒരുക്കിയ സുഡാനി ഫ്രം നൈജീരിയ. ഈ ചിത്രത്തിലൂടെ ഒട്ടേറെ പുതിയ അഭിനേതാക്കളും മലയാള സിനിമാ പ്രേമികളുടെ മനസ്സിലിടം പിടിച്ചു. അങ്ങനെയൊരു കലാകാരനാണ് ഉണ്ണി നായർ. വാളാഞ്ചേരിക്കാരനായ ഉണ്ണി നായർ കളരിയും യോഗയും നാൽക്കാലി കച്ചവടവുമൊക്കെയായി നടക്കുമ്പോഴാണ് സംവിധായകൻ സക്കറിയ അദ്ദേഹത്തെ കണ്ടെത്തുന്നത്. ഒരു ഹൃസ്വ ചിത്രം വഴി തന്റെ അഭിനയ ജീവിതം തുടങ്ങിയ ഉണ്ണി നായർ ഇന്ന് മലയാള സിനിമാ പ്രേക്ഷകർക്ക് സുപരിചിതൻ. ഉസ്താദ് ഹോട്ടൽ എന്ന അൻവർ റഷീദ് ചിത്രത്തിലൂടെ സിനിമയിലെത്തിയ ഉണ്ണി നായരുടെ ഇഷ്ട താരം മെഗാ സ്റ്റാർ മമ്മൂട്ടിയാണ്.
ഒരു സിനിമയുടെ സെറ്റിൽ വച്ച് മമ്മൂട്ടിയെ നേരിൽ കണ്ടെങ്കിലും ഉണ്ണി നായർക്ക് അദ്ദേഹത്തിന്റെ അടുത്തു പോയി സംസാരിക്കാൻ മടിയായിരുന്നു. താൻ വെറുമൊരു തുപ്പലം കൊത്തി പരൽ ആണെന്നും അദ്ദേഹം വലിയൊരു താരമല്ലേ എന്നൊക്കെയാണ് മമ്മൂട്ടിയോട് സംസാരിക്കാതിരുന്നതിനു ഉണ്ണി നായർ പറയുന്ന രസകരമായ ന്യായങ്ങൾ. നല്ല ലക്ഷണമൊത്ത മനുഷ്യനാണ് മമ്മൂട്ടി എന്നും എല്ലാവരോടും അങ്ങനെയുള്ള ആളുകൾ സംസാരിയ്ക്കില്ല എന്നും ഉണ്ണി നായർ പറയുന്നു. അങ്ങനെയാണെങ്കിലും അവരുടെ മനസ്സ് ക്ലിയറായിരിക്കും എന്നാണ് ഉണ്ണി നായർ പറയുന്നത്. മമ്മൂട്ടിയോടൊപ്പം ഒരു സിനിമയിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും ഉണ്ണി നായർ ഇതുവരെ അദ്ദേഹത്തിന്റെ മുന്നിൽ പോവുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ല. മമ്മൂട്ടി നായകനായ ബാല്യകാല സഖി എന്ന സിനിമയിൽ ആയിരുന്നു ഉണ്ണി നായർ അഭിനയിച്ചത്. മമ്മൂട്ടിയുടെ വലിയ ആരാധകനാണ് താനെന്നും അദ്ദേഹത്തിന്റെ ഒരു സിനിമ പോലും ഒഴിവാക്കാറില്ലായെന്നും ഉണ്ണി നായർ വെളിപ്പെടുത്തുന്നു.
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…
നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്‌ലർ പുറത്ത്. നവംബർ 27…
This website uses cookies.