മലയാള സിനിമയിലെ ഏറ്റവും തിരക്കുള്ള യുവ താരങ്ങളിൽ ഒരാളാണ് ഉണ്ണി മുകുന്ദൻ. കൈ നിറയെ ചിത്രങ്ങളുമായി മുന്നോട്ടു പോകുന്ന ഉണ്ണി മുകുന്ദൻ ഇപ്പോൾ നിർമ്മാണ രംഗത്തേക്ക് കൂടി കടന്നിരിക്കുകയാണ്. ഫിറ്റ്നെസ്സിനു ഏറെ പ്രാധാന്യം കൊടുക്കുന്ന ഉണ്ണി മുകുന്ദൻ അറിയപ്പെടുന്നത് തന്നെ മലയാളത്തിന്റെ മസിൽ അളിയൻ എന്ന പേരിലാണ്. ഗംഭീരമായി ശരീരം നോക്കുന്ന ആളായത് കൊണ്ട് തന്നെ ആക്ഷൻ, നൃത്ത രംഗങ്ങളിലൊക്കെ ഉണ്ണിയെ പോലെ ശോഭിക്കുന്ന നടന്മാർ മലയാളത്തിന്റെ യുവ താര നിരയിൽ കുറവാണു. ഇപ്പോഴിതാ മസിൽ നിറഞ്ഞ ശരീരം അഭിനയത്തെ ബാധിക്കുമോ എന്നൊരു ചോദ്യം അടുത്തിടെ നടന്ന ഒരു മാധ്യമ അഭിമുഖത്തിൽ നേരിട്ടപ്പോൾ ഉണ്ണി മുകുന്ദൻ പറഞ്ഞ മറുപടി വലിയ പ്രേക്ഷക ശ്രദ്ധ നേടുകയാണ്. മസിലും ശരീരത്തിന്റെ ആകാരവുമൊന്നും അഭിനയത്തെ ബാധിക്കില്ല എന്നും ആരോഗ്യത്തോടെ ഇരിക്കുക നല്ല ആകാര ഭംഗി സൂക്ഷിക്കുക എന്നതൊക്കെ വളരെ വ്യക്തിപരമായ ഇഷ്ടവും കാര്യങ്ങളും മാത്രമാണെന്ന് ഉണ്ണി മുകുന്ദൻ പറയുന്നു.
ഇവിടെ സ്ഥിരമായി കഞ്ചാവും ഡ്രിങ്ക്‌സും കഴിക്കുന്ന എത്രയോ നടൻമാർ ഉണ്ടെന്നും എന്നാൽ അവരോടൊന്നും നിങ്ങൾ കഞ്ചാവ് ഉപയോഗിച്ചാലോ, ഡ്രിങ്ക്സ് കഴിച്ചാലോ അത് അഭിനയത്തെ ബാധിക്കില്ലേ എന്ന് ആരും ചോദിക്കുന്നതായി കേട്ടിട്ടില്ല എന്നും ഉണ്ണി പറയുന്നു. അപ്പോൾ പിന്നെ ജിമ്മിൽ പോയി ശരീരം ഉണ്ടാക്കിയെടുത്താൽ അത് അഭിനയത്തെ ബാധിക്കുമോ എന്ന് ചോദിക്കുന്നതിൽ അർത്ഥമില്ലെന്നും അദ്ദേഹം വിശദീകരിക്കുന്നു. ആരുടേയും പേരെടുത്തു താൻ പറയുന്നില്ല എന്നും, അത് ഏവർക്കുമറിയാവുന്ന കാര്യമാണെന്നും അദ്ദേഹം പറയുന്നു. കഞ്ചാവടിച്ചു അഭിനയിച്ചാൽ എന്താണ് സംഭവിക്കുന്നതെന്ന് ആർക്കും കാണാൻ പറ്റില്ല എന്നും എന്നാൽ ജിമ്മിൽ പോയാൽ എന്ത് സംഭവിക്കും എന്ന് ശരീരത്തിലെ മസിലുകൾ കണ്ടാൽ മനസ്സിലാവുമെന്നും ഉണ്ണി സരസമായി പറയുന്നു. നമ്മുടെ വ്യക്തി ജീവിതത്തിൽ നടക്കുന്ന ഒന്നും ജോലിയെ ബാധിക്കുന്ന കാര്യമല്ല എന്നാണ് താൻ ഉദ്ദേശിച്ചതെന്നും അദ്ദേഹം വിശദീകരിക്കുന്നു. നല്ല ശരീരമുള്ള ചിലരെ ടൈപ്പ് കാസ്റ്റ് ചെയുന്ന പ്രവണത മലയാള സിനിമയിൽ ഉണ്ടെന്നും ഉണ്ണി മുകുന്ദനെ തുറന്നു പറഞ്ഞു.
അഭിഷേക് നാമ രചിച്ചു സംവിധാനം ചെയ്യുന്ന വമ്പൻ തെലുങ്ക് ചിത്രമായ 'നാഗബന്ധ'ത്തിൽ നൃത്ത സംവിധാനം നിർവഹിക്കാൻ പ്രശസ്ത നൃത്ത സംവിധായകനായ…
ടോവിനോ തോമസ്, സുരാജ് വെഞ്ഞാറമൂട്, ചേരൻ എന്നിവരെ മുഖ്യ കഥാപാത്രങ്ങളാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം നരിവേട്ടയുടെ ഡബ്ബിങ്…
ശാസ്ത്രജ്ഞനായ ജി.ഡി. നായിഡുവിന്റെ ജീവചരിത്രമാണ് സിനിമയാവുന്നത് 'ഇന്ത്യയുടെ എഡിസൺ' എന്നറിയപ്പെടുന്ന ഗോപാൽസ്വാമി ദൊരൈസ്വാമി നായിഡുവിന്റെ ബയോപിക് സിനിമയിൽ ജി.ഡി. നായിഡുവിന്റെ…
ശ്യാം ശീതൾ സംവിധാനം നിർവ്വഹിക്കുന്ന രണ്ടാമത്തെ ഹ്രസ്വ ചിത്രമാണ് ‘എൻ്റെ’ . ആദ്യമായി ഒരുക്കിയ ചിത്രത്തിന് ലോകത്തിലെ തന്നെ ഏറ്റവും…
കഥാപാത്രങ്ങളിലെ വൈവിധ്യം കൊണ്ട് പ്രേക്ഷകരുടെ പ്രിയതാരമായി മാറിയ ഷറഫുദീൻ പ്രേക്ഷകർക്ക് മുന്നിലെത്തുന്ന "ദി പെറ്റ് ഡിക്റ്റക്റ്റീവ്" ഏപ്രിൽ 25ന് പ്രദർശനത്തിനെത്തുന്നു.…
പുലി മുരുകൻ എന്ന മോഹൻലാൽ ചിത്രം തനിക്ക് നിർമ്മാതാവ് എന്ന നിലയിൽ സമ്മാനിച്ചത് ചരിത്ര വിജയമെന്ന് ടോമിച്ചൻ മുളകുപാടം. ചിത്രം…
This website uses cookies.