മലയാള സിനിമയിലെ പ്രശസ്ത ഹാസ്യ നടന്മാരിലൊരാളാണ് സുബീഷ്. ഒട്ടേറെ ചിത്രങ്ങളിലെ രസകരമായ പ്രകടനങ്ങളിലൂടെ പ്രേക്ഷകരുടെ കയ്യടി നേടിയെടുത്തിട്ടുള്ള ഈ താരം ഇപ്പോൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുന്നത് നന്മ നിറഞ്ഞ ഒരു പ്രവർത്തിയിലൂടെയാണ്. സർക്കാർ ഓൺലൈൻ ക്ലാസുകൾ തുടങ്ങിയപ്പോൾ ഒട്ടേറെ പാവപെട്ട കുട്ടികൾക്ക് വീട്ടിൽ ടി വി ഇല്ലാത്തതിന്റെ പേരിൽ ആ ക്ലാസുകൾ കാണാൻ സാധിച്ചിരുന്നില്ല. അതിന്റെ പേരിൽ വിഷമം കൊണ്ട് ഒരു ഒൻപതാം ക്ലാസ്സുകാരി ആത്മഹത്യ ചെയ്ത സംഭവം വരെ ഇവിടെ ഉണ്ടായി. അതേ തുടർന്നു നിർധനരായ, വീട്ടിൽ ടി വി ഇല്ലാത്ത കുട്ടികൾക്ക് ടി വി നൽകാനായി ഡി വൈ എഫ് ഐ തുടങ്ങിയ ടി വി ചലഞ്ചിലേക്കു ടി വി സംഭാവന ചെയ്ത് ഒട്ടേറെ പേരാണ് എത്തുന്നത്. സിനിമാ രംഗത്ത് നിന്നും മഞ്ജു വാര്യർ, ടോവിനോ തോമസ്, ആഷിക് അബു, ബി ഉണ്ണികൃഷ്ണൻ എന്നിവർ ആദ്യം എത്തിയിരുന്നു. ഇപ്പോഴിതാ നടൻ സുബീഷും തന്നാലാവുന്ന ചെയ്തു കൊണ്ട് ഈ ചലഞ്ചിന്റെ ഭാഗമായിരിക്കുകയാണ്. അദ്ദേഹവും ഒരു സുഹൃത്തും ചേർന്ന് വാങ്ങിയ ഒരു ടി വി ഇതിലേക്ക് അദ്ദേഹവും നൽകി. തന്റെ കയ്യിൽ പണം ഇല്ലാതിരുന്നിട്ടും തന്നാൽ ആകും വിധം ഒരു സഹായത്തിനു മുതിർന്ന സുബീഷിനു വലിയ കയ്യടി നല്കുകയാണ് സോഷ്യൽ മീഡിയ.
ടി വി നൽകിയതിന് ശേഷം സുബീഷ് തന്റെ ഫേസ്ബുക് അക്കൗണ്ടിലൂടെ കുറിച്ച വാക്കുകളാണ് ഏറെ ശ്രദ്ധ നേടുന്നത്. സുബീഷ് പറയുന്നത് ഇങ്ങനെ, ഞാൻ കടം തിരിച്ചു കൊടുക്കാനുള്ള സുഹൃത്തുക്കളും ചെറിയ ചെറിയ പൈസ അവശ്യമുള്ള സുഹൃത്തുക്കളും ഇതു കണ്ടിട്ട് എന്നെ വിളിക്കരുത്. പ്രവാസിയായ അച്ഛന്റെ പൈസ മാറാൻ എല്ലാ മാസവും ഒരു ദിവസം പയ്യന്നൂർ ടൗണിൽ വന്ന് മസാല ദോശയോ അല്ലെങ്കിൽ പൊറോട്ടയോ ബിഫോ കഴിക്കുന്നതാണ് എന്റെ ജീവിതത്തിൽ ഒരു കാലത്തെ ഏറ്റവും വലിയ ആർഭാടം. ഇതൊന്നും കഴിക്കാതെ തൊട്ടടുത്ത ടേബിളിൽ ചായ കുടിച്ചിരിക്കുന്ന എന്റെ താഴെയുള്ള കുട്ടികൾ ഞാൻ കഴിക്കുന്ന ബീഫും പൊറോട്ടയും കഴിക്കുന്ന കണ്ടിട്ടുണ്ട്. തിരിച്ചു ഞാനും അങ്ങനെ ഒരുപാട് നോക്കി നിന്നിട്ടുണ്ട്. മുതിർന്നപ്പോൾ കൂടെ ഉള്ളവരും മറ്റു സഹജീവികളും എല്ലാവരും ഒരുപോലെ ജീവിക്കണം എന്നു ആഗ്രഹിക്കാറുണ്ട്. എന്നെക്കൊണ്ട് നടത്താവുന്ന രീതിയിൽ ഞാൻ ചെയ്യാറുമുണ്ട്. സമൂഹത്തിൽ എല്ലാവരും ഒരേ അവസ്ഥയിൽ ജീവിക്കണം എന്നു ചിന്തിക്കുന ഒരാളാണ് ഞാൻ. അതാണ് ടിവി യില്ലാതെ ടാബ് ഇല്ലാതെ പഠിക്കാൻ ബുദ്ധിമുട്ടുള്ള കുട്ടികൾ ഉണ്ടെന്ന് അറിഞ്ഞപ്പോൾ എന്റെ കയ്യിൽ പൈസ ഇല്ലാതിരുന്നിട്ടും ദുബായിലുള്ള സുഹൃത്ത് യു. സുരേഷേട്ടനും ഞാനും കൂടി DYFI TV ചലഞ്ച് ഭാഗമായി ഒരു ടിവി നൽകാൻ തീരുമാനിച്ചതു. അതു ഇന്ന് DYFI യെ ഏൽപ്പിച്ചു. DYFI അതു അർഹതയുള്ള കൈകളിൽ എത്തിക്കുമെന്ന് എനിക്കുറപ്പുണ്ട്. ടിവി യില്ലാതെ തന്റെ സ്വപ്‌നങ്ങൾ ബാക്കിയാക്കി മടങ്ങിയ ദേവികക്ക് ആദരാഞ്ജലികൾ.
ടോവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം നരിവേട്ടയുടെ ചിത്രികരണം പൂർത്തിയായി. ഇന്ത്യൻ സിനിമാ കമ്പനിയുടെ ബാനറിൽ…
അഭിഷേക് നാമ രചിച്ചു സംവിധാനം ചെയ്യുന്ന വമ്പൻ തെലുങ്ക് ചിത്രമായ 'നാഗബന്ധ'ത്തിലെ നായകനായ വിരാട് കർണ്ണയുടെ ഫസ്റ്റ് ലുക്ക് പുറത്ത്.…
2024ലെ ശ്രദ്ധേയ വിജയങ്ങളുടെ തുടര്ച്ചയുമായി 2025ലും വിജയഗാഥ ആരംഭിച്ചിരിക്കുകയാണ് ആസിഫ് അലി. അദ്ദേഹത്തിന്റെ ഈ വര്ഷത്തെ ആദ്യ റിലീസായ "രേഖാചിത്രം"…
മലയാള സിനിമയിലെ സുവർണ്ണകാലം ഓർമിപ്പിച്ച് വീണ്ടും ഔസേപ്പച്ചൻ - ഷിബു ചക്രവർത്തി കൂട്ടുകെട്ട്. ഇരുവരും ചേർന്നൊരുക്കിയ 'ബെസ്റ്റി'യിലെ പാട്ടിന് ശബ്ദം…
ചുരുങ്ങിയ കാലയളവിനുള്ളിൽ ഒരുപിടി നല്ല സിനിമകൾ നിർമ്മിച്ച് പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയ നിർമ്മാണ കമ്പനിയാണ് കാവ്യ ഫിലിം കമ്പനി. ‘2018’ന്റെയും ‘മാളികപ്പുറം’ത്തിന്റെയും…
വമ്പൻ പ്രേക്ഷക - നിരൂപക പ്രശംസ നേടിയ "ആയിരത്തൊന്നു നുണകൾ" എന്ന ചിത്രത്തിന് ശേഷം, താമർ രചനയും സംവിധാനവും നിർവഹിക്കുന്ന…
This website uses cookies.