തമിഴിലെ പ്രമുഖ താരങ്ങളിൽ ഒരാളാണ് സിമ്പു. നടനായും സംവിധായകനായും നർത്തകനായുമെല്ലാം കഴിവ് തെളിയിച്ച സിമ്പുവിന് ഒരു വലിയ ആരാധക വൃന്ദം തന്നെയുണ്ട് തമിഴ് നാട്ടിൽ. ഇപ്പോൾ വലിയ ഫിസിക്കൽ മേക് ഓവർ നടത്തി ഒരു തിരിച്ചു വരവിനു ഒരുങ്ങുകയാണ് ഈ താരം. എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുന്നത് തമിഴകത്തിന്റെ ദളപതി വിജയ്‌യെ കുറിച്ച് സിമ്പു പറയുന്ന വാക്കുകളാണ്. ഒരു ചാനൽ ഷോക്കിടെയാണ് വിജയ്‌യെ കുറിച്ച് സിമ്പു മനസ്സ് തുറന്നു സംസാരിച്ചത്. മനസ്സിൽ ഒന്നും വെക്കാതെ എല്ലാം സത്യമായി തുറന്നു പറയുന്ന ആളാണ് വിജയ് എന്ന് സിമ്പു പറയുന്നു. വിജയ് എന്ന മനുഷ്യനെ ആരും ബഹുമാനിച്ചു പോകുന്നത് അദ്ദേഹത്തിന്റെ ആ സത്യസന്ധതയും ഉള്ളു തുറന്നുള്ള പെരുമാറ്റവും കൊണ്ടാണ് എന്നും സിമ്പു വെളിപ്പെടുത്തുന്നു. രജനികാന്ത് സാറിനെ പോലെ താൻ വിജയ്‌യെ ബഹുമാനിക്കുന്നു എന്നും സിമ്പു കൂട്ടിച്ചേർത്തു.
കാരണം രജനി സർ തമിഴിൽ മുൻനിരയിൽ എത്തിയത് പോലെ ഒരുപാട് കഷ്ടപ്പെട്ടാണ് ഇന്ന് വിജയ് മുൻനിരയിൽ എത്തിച്ചേർന്നത് എന്നും ആ വിജയ് സാറിന്റെ ഒരു അനുജനെ പോലെ അദ്ദേഹത്തെ പിന്തുടരാൻ ആണ് തനിക്കിഷ്ടമെന്നും സിമ്പു പറയുന്നു. തിരക്കഥ രചയിതാവ്, സംഗീത സംവിധായകൻ, ഗായകൻ എന്ന നിലയിലൊക്കെ തമിഴിൽ പ്രശസ്തനാണ് സിമ്പു. മാനാട്, ഈശ്വരൻ എന്നീ ചിത്രങ്ങളാണ് ഇനി സിമ്പു നായകനായി പുറത്തു വരാനുള്ളത്. ചെക്ക ചിവന്ത വാനം, വന്താ രാജാവാ താൻ വാരുവേ എന്നിവയാണ് സിമ്പു പ്രധാന വേഷങ്ങളിൽ അഭിനയിച്ചു തൊട്ടു മുൻപ് റിലീസ് ചെയ്ത രണ്ടു ചിത്രങ്ങൾ. അത് കൂടാതെ 90 എം എൽ, കാട്രിൻ മൊഴി എന്നീ ചിത്രങ്ങളിൽ അടുത്തിടെ അതിഥി വേഷത്തിലും അദ്ദേഹം പ്രത്യക്ഷപ്പെട്ടിരുന്നു.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.