ഇന്ന് മലയാള സിനിമയിലെ യുവ സൂപ്പർ താരമാണ് പൃഥ്വിരാജ് സുകുമാരൻ. താരമെന്ന നിലയിൽ മാത്രമല്ല ഒരു നടനെന്ന നിലയിലും തന്റെ കഴിവ് വിവിധ ഭാഷകളിൽ അഭിനയിച്ചു തെളിയിച്ച ഈ പ്രതിഭ കഴിഞ്ഞ വർഷം വമ്പൻ വിജയം നേടിയ ലുസിഫെർ എന്ന മോഹൻലാൽ ചിത്രമൊരുക്കി സംവിധായകനായും അരങ്ങേറ്റം കുറിച്ചു. ഇത് കൂടാതെ ഒട്ടേറെ മികച്ച ചിത്രങ്ങൾ മലയാള സിനിമാ പ്രേമികൾക്ക് മുന്നിലെത്തിച്ചിട്ടുള്ള ഒരു നിർമ്മാതാവ് കൂടിയാണ് പൃഥ്വിരാജ് സുകുമാരൻ. 18 വർഷം മുൻപ് രഞ്ജിത്ത് സംവിധാനം ചെയ്ത നന്ദനം എന്ന ചിത്രത്തിലൂടെയാണ് പൃഥ്വിരാജ് അരങ്ങേറ്റം കുറിച്ചത്. നടൻ സിദ്ദിഖ് നിർമ്മിച്ച ആ ചിത്രത്തിൽ പൃഥ്വിരാജ് എങ്ങനെ നായകനായി എത്തി എന്ന കഥ ഒരു ടെലിവിഷൻ ചാനൽ അഭിമുഖത്തിൽ സിദ്ദിഖ് വിശദീകരിക്കുകയുണ്ടായി.
ഒരു പുതുമുഖമായിരിക്കണം നായകനെന്ന് നേരത്തെ തീരുമാനിച്ചിരുന്നു എന്നും അങ്ങനെയിരിക്കുമ്പോഴാണ് ഒരു ദിവസം രഞ്ജിത് തന്നോട്, മല്ലിക സുകുമാരന്റെ ഇളയ മകനെക്കുറിച്ചു പറയുന്നതെന്നും സിദ്ദിഖ് ഓർത്തെടുക്കുന്നു. സംവിധായകൻ ഫാസിലാണ് മുൻപൊരിക്കൽ പൃഥ്വിരാജ് എന്ന യുവാവിനെ താൻ ഓഡിഷൻ ചെയ്ത വിവരം രഞ്ജിത്തിനോട് പറയുന്നതും അവൻ രഞ്ജിത്തിന്റെ സിനിമക്ക് പറ്റും എന്നു അറിയിക്കുന്നതും. അങ്ങനെ രഞ്ജിത്ത് പറഞ്ഞതനുസരിച്ചു പൃഥ്വിരാജ് അദ്ദേഹത്തെ കാണാൻ വീട്ടിലെത്തി. അന്ന് രഞ്ജിത്തിനെ കണ്ടയുടൻ പൃഥ്വിരാജ് പറഞ്ഞത്, ചേട്ടാ, ഞാൻ മല്ലിക സുകുമാരന്റെ മകനാണ്, പൃഥ്വിരാജ് എന്നാണ്. അപ്പോൾ തന്നെ രഞ്ജിത്ത് പൃഥ്വിരാജ് സുകുമാരനെ നായകനായി ഉറപ്പിച്ചു എന്നും, അത് തന്നെ വിളിച്ചു പറയുകയും ചെയ്തെന്നു സിദ്ദിഖ് പറയുന്നു. താൻ പൃഥ്വിരാജ് സുകുമാരനെ ആദ്യമായി കാണുന്നത് ആ ചിത്രത്തിന്റെ പൂജയുടെ അന്നാണെന്നും സിദ്ദിഖ് വെളിപ്പെടുത്തി.
ഷാജി കൈലാസ് ചിത്രത്തിൽ ജോജു ജോർജ് നായകനാകുന്നു. "വരവ്" എന്ന് പേരിട്ടിരിക്കുന്ന കംപ്ലീറ്റ് ആക്ഷൻ മാസ് ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ…
പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ സെക്രട്ടറിയായി സ്ഥാനമേറ്റതിന് ശേഷം അദ്ദേഹം ദൃശ്യമാധ്യമ രംഗത്ത് പുതിയ ചുവടു വെപ്പ് കൂടി നടത്തിയിരിക്കുകയാണ്. ലിസ്റ്റിൻ സ്റ്റീഫന്റെ…
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
This website uses cookies.