[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

ഷെയ്ൻ നിഗം സംവിധായകനാകുന്നു

മലയാളികളുടെ പ്രീയപ്പെട്ട യുവതാരങ്ങളിലൊരാളാണ് ഷെയ്ൻ നിഗം. ഒരു നടനെന്ന നിലയിൽ തന്റെ അഭിനയത്തികവ് കൊണ്ട് കയ്യടി നേടിയെടുത്ത ഈ പ്രതിഭ ഇപ്പോൾ സംവിധായകനായുമെത്തുകയാണ്. ഒരു ഹൃസ്വ ചിത്രമൊരുക്കിക്കൊണ്ടാണ് ഷെയ്ൻ നിഗം സംവിധായകന്റെ കുപ്പായമണിയുന്നത്. മാജിക് റിയലിസം വിഭാഗത്തിൽപ്പെടുന്ന സംവേർ എന്ന് പേരുള്ള ചിത്രമാണ് ഷെയ്ൻ നിഗം ഒരുക്കിയിരിക്കുന്നത്. ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇപ്പോൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടിയെടുക്കുകയാണ്. തന്റെ സ്വന്തം ഒടിടി പ്ലാറ്റ്‌ഫോമിലൂടെയാണ് ഷെയ്ൻ നിഗം ഈ ചിത്രം റിലീസ് ചെയ്യാൻ പോകുന്നത് എന്ന പ്രത്യേകതയുമുണ്ട്. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ഷെയ്ൻ തന്നെയാണ് ഇക്കാര്യം ആരാധകരോടും പ്രേക്ഷകരോടുമായി പങ്ക് വെച്ചത്. തന്റെ സ്കൂൾകാല സുഹൃത്തുക്കൾക്കൊപ്പം ഷെയ്ൻ കൈകോർക്കുന്ന ചിത്രമെന്ന പ്രത്യേകതയും സംവേർ എന്ന ഈ ഹൃസ്വ ചിത്രത്തിനുണ്ട്.

26 മിനിറ്റ് ദൈർഘ്യമുള്ള ഈ ഹൃസ്വ ചിത്രത്തിൽ നാല് കഥാപാത്രങ്ങളാണുണ്ടാവുകയെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഈ ചിത്രത്തിന്റെ അണിയറയിൽ പ്രവർത്തിച്ചവരിൽ ഏറെയും സ്കൂൾ നാളുകൾ മുതൽ ഷെയ്ൻ നിഗമിന് സൗഹൃദമുള്ളവരാണ്. ഈ ഹൃസ്വ ചിത്രത്തിന്റെ കഥ, തിരക്കഥ, ക്യാമറ, എഡിറ്റിംഗ്, സംഗീതം എന്നിവയെല്ലാം നിർവഹിച്ചത് ഷെയ്ൻ നിഗം തന്നെയാണ്. ഫയാസ് എൻ. ഡബ്ലിയുവും ഈ ചിത്രത്തിന്റെ തിരക്കഥാ രചനയിൽ ഷെയ്ൻ നിഗമിനൊപ്പം ചേർന്നിട്ടുണ്ട്. പ്രകാശ് അലക്സാണ് ഈ ചിത്രത്തിന് വേണ്ടി പശ്‌ചാത്തല സംഗീതം നിർവഹിച്ചിരിക്കുന്നത്. തിരക്കഥ രചനയിൽ പങ്കാളിയായ ഫയസ് എൻ.ഡബ്ലിയു തന്നെയാണ് ഈ ചിത്രത്തിന് വേണ്ടി കലാസംവിധാനവും നിർവഹിച്ചിരിക്കുന്നത്. ബെർമുഡ, കുർബാനി, ഖൽബ്‌, വേല, ആയിരത്തൊന്നാം രാവ്, പൈങ്കിളി, പരാക്രമം എന്നിവയാണ് ഷെയ്ൻ നിഗം എന്ന നടൻ പ്രധാന വേഷങ്ങൾ ചെയ്ത് ഇനി റിലീസ് ചെയ്യാൻ ഉള്ള ചിത്രങ്ങൾ.

webdesk

Recent Posts

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

4 days ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

2 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

4 weeks ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

4 weeks ago

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

1 month ago

സോഷ്യൽ മീഡിയ പൊളിച്ചടുക്കി ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയും കലാകാരിയുമായ ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’ ശ്രദ്ധേയമാകുന്നു. വ്യത്യസ്തമായ സംഗീതവും…

1 month ago

This website uses cookies.