മലയാളികളുടെ പ്രീയപ്പെട്ട യുവതാരങ്ങളിലൊരാളാണ് ഷെയ്ൻ നിഗം. ഒരു നടനെന്ന നിലയിൽ തന്റെ അഭിനയത്തികവ് കൊണ്ട് കയ്യടി നേടിയെടുത്ത ഈ പ്രതിഭ ഇപ്പോൾ സംവിധായകനായുമെത്തുകയാണ്. ഒരു ഹൃസ്വ ചിത്രമൊരുക്കിക്കൊണ്ടാണ് ഷെയ്ൻ നിഗം സംവിധായകന്റെ കുപ്പായമണിയുന്നത്. മാജിക് റിയലിസം വിഭാഗത്തിൽപ്പെടുന്ന സംവേർ എന്ന് പേരുള്ള ചിത്രമാണ് ഷെയ്ൻ നിഗം ഒരുക്കിയിരിക്കുന്നത്. ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇപ്പോൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടിയെടുക്കുകയാണ്. തന്റെ സ്വന്തം ഒടിടി പ്ലാറ്റ്‌ഫോമിലൂടെയാണ് ഷെയ്ൻ നിഗം ഈ ചിത്രം റിലീസ് ചെയ്യാൻ പോകുന്നത് എന്ന പ്രത്യേകതയുമുണ്ട്. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ഷെയ്ൻ തന്നെയാണ് ഇക്കാര്യം ആരാധകരോടും പ്രേക്ഷകരോടുമായി പങ്ക് വെച്ചത്. തന്റെ സ്കൂൾകാല സുഹൃത്തുക്കൾക്കൊപ്പം ഷെയ്ൻ കൈകോർക്കുന്ന ചിത്രമെന്ന പ്രത്യേകതയും സംവേർ എന്ന ഈ ഹൃസ്വ ചിത്രത്തിനുണ്ട്.
26 മിനിറ്റ് ദൈർഘ്യമുള്ള ഈ ഹൃസ്വ ചിത്രത്തിൽ നാല് കഥാപാത്രങ്ങളാണുണ്ടാവുകയെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഈ ചിത്രത്തിന്റെ അണിയറയിൽ പ്രവർത്തിച്ചവരിൽ ഏറെയും സ്കൂൾ നാളുകൾ മുതൽ ഷെയ്ൻ നിഗമിന് സൗഹൃദമുള്ളവരാണ്. ഈ ഹൃസ്വ ചിത്രത്തിന്റെ കഥ, തിരക്കഥ, ക്യാമറ, എഡിറ്റിംഗ്, സംഗീതം എന്നിവയെല്ലാം നിർവഹിച്ചത് ഷെയ്ൻ നിഗം തന്നെയാണ്. ഫയാസ് എൻ. ഡബ്ലിയുവും ഈ ചിത്രത്തിന്റെ തിരക്കഥാ രചനയിൽ ഷെയ്ൻ നിഗമിനൊപ്പം ചേർന്നിട്ടുണ്ട്. പ്രകാശ് അലക്സാണ് ഈ ചിത്രത്തിന് വേണ്ടി പശ്‌ചാത്തല സംഗീതം നിർവഹിച്ചിരിക്കുന്നത്. തിരക്കഥ രചനയിൽ പങ്കാളിയായ ഫയസ് എൻ.ഡബ്ലിയു തന്നെയാണ് ഈ ചിത്രത്തിന് വേണ്ടി കലാസംവിധാനവും നിർവഹിച്ചിരിക്കുന്നത്. ബെർമുഡ, കുർബാനി, ഖൽബ്, വേല, ആയിരത്തൊന്നാം രാവ്, പൈങ്കിളി, പരാക്രമം എന്നിവയാണ് ഷെയ്ൻ നിഗം എന്ന നടൻ പ്രധാന വേഷങ്ങൾ ചെയ്ത് ഇനി റിലീസ് ചെയ്യാൻ ഉള്ള ചിത്രങ്ങൾ.
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
This website uses cookies.