മെഗാ സ്റ്റാർ മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ ഹിറ്റുകളിൽ ഒന്നാണ് അൻവർ റഷീദ് ഒരുക്കിയ രാജമാണിക്യം. ടി എ ഷാഹിദ് രചിച്ച ഈ ചിത്രം ആദ്യം സംവിധാനം ചെയ്യാനിരുന്നത് രഞ്ജിത് ആണ്. പിന്നീട് ആണ് ഈ ചിത്രം അൻവർ റഷീദിന്റെ അരങ്ങേറ്റ ചിത്രമായി മാറിയത്. ഈ ചിത്രത്തിൽ മമ്മൂട്ടിയുടെ അച്ഛൻ ആയി അഭിനയിച്ചത് പ്രശസ്ത നടൻ സായി കുമാര്‍ ആണ്. മമ്മൂട്ടിയുടെ ഒക്കെ അച്ഛൻ വേഷം ചെയ്യുന്നതിനെ കുറിച്ചും ഈ വേഷം ലഭിച്ചതിനെ കുറിച്ചും ഇപ്പോൾ വെളിപ്പെടുത്തുകയാണ് സായി കുമാര്‍. കാന്‍ ചാനല്‍ മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു സായി കുമാറിന്റെ മനസ്സ് തുറക്കൽ. സായി കുമാര്‍ അവതരിപ്പിച്ച രാജരത്‌നം പിള്ള വളരെ ശ്രദ്ധ നേടിയ ഒരു വേഷം ആയിരുന്നു. ആദ്യം ഈ ചിത്രത്തെ കുറിച്ച് അതിൽ അഭിനയിച്ച നടൻ രഞ്ജിത്തിനോട് ചോദിച്ചപ്പോള്‍ തനിക്ക് അതില്‍ പറ്റിയ വേഷമൊന്നുമില്ലെന്നാണ് മറുപടി കിട്ടിയത് എന്ന് സായി കുമാർ പറയുന്നു. മമ്മൂക്കയുടെ കൂടെയുള്ള ഒരു തിരുവനന്തപുരം ലൈനിലുള്ള പടമാണെന്നും മമ്മൂക്കയുടെ ഒപ്പമുള്ളവരുടെയൊക്കെ വേഷം താൻ ചെയ്താൽ ശരിയാവില്ല എന്നുമായിരുന്നു പറഞ്ഞത് എന്നും സായി കുമാർ ഓർത്തെടുക്കുന്നു.
പിന്നീട് ഒരു ദിവസം പ്രൊഡ്യൂസര്‍ ആന്റോ ജോസഫ് തന്നെ രാത്രി 11 മണിക്ക് വിളിക്കുകയും, വഴക്കു പറയരുത് എന്ന മുഖവുരയോടെ, ആ അച്ഛൻ വേഷം ചെയ്യാമോ എന്ന് ചോദിക്കുകയും ചെയ്തെന്നു സായി കുമാർ പറയുന്നു. താൻ അപ്പോൾ തിരിച്ചു ചോദിച്ചത് പണം കിട്ടുമോ എന്ന് മാത്രമാണെന്നും, കിട്ടും എന്ന് ആന്റോ പറഞ്ഞപ്പോൾ ആ വേഷം സ്വീകരിച്ചു എന്നും അദ്ദേഹം പറഞ്ഞു. തനിക്കു അച്ഛന്‍ കഥാപാത്രങ്ങള്‍ ഇഷ്ടമാണ് എന്നും, മാത്രമല്ല മമ്മൂക്കയെ പോലുള്ളവരുടെ അച്ഛനാവുക എന്ന് പറഞ്ഞാല്‍ അതൊരു വെല്ലുവിളി കൂടിയാണല്ലോ എന്നും സായി കുമാർ വിശദീകരിക്കുന്നു. ബി. ഉണ്ണികൃഷ്ണന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനായ ആറാട്ട്, റോഷന്‍ ആഡ്രൂസ് സംവിധാനം ചെയ്ത ദുല്‍ഖര്‍ സല്‍മാന്റെ സല്യൂട്ട് എന്നിവയാണ് സായി കുമാർ അഭിനയിച്ചു അടുത്തിടെ റിലീസ് ചെയ്ത ചിത്രങ്ങൾ. മമ്മൂട്ടിക്കൊപ്പം സിബിഐ 5 , ദി ബ്രെയിൻ എന്ന ചിത്രത്തിലും സായ് കുമാർ അഭിനയിക്കുന്നുണ്ട്.
ഇപ്പോൾ കേരളം നേരിടുന്ന സാമൂഹിക പ്രശ്നങ്ങളിൽ ഒന്നാണ് വിദേശരാജ്യങ്ങളിലേക്ക് നമ്മുടെ യുവതലമുറയുടെ പാലായനം. സാമ്പത്തിക സുസ്ഥിരത നേടാൻ യുവതലമുറ തെരഞ്ഞെടുക്കുന്ന…
ഇന്ന് കേരകത്തിൽ പ്രദർശനം ആരംഭിച്ച പ്രധാന മലയാള ചിത്രങ്ങളിൽ ഒന്നാണ് പ്രശസ്ത സംവിധായകനായ അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ്…
പ്രശസ്ത സംവിധായകൻ അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിങ്ഡം ഓഫ് കേരള ഇന്ന് മുതൽ കേരളത്തിൽ പ്രദർശനം ആരംഭിക്കും. കേരളത്തിൽ…
രഞ്ജിത്ത് സജീവ്, ഇന്ദ്രൻസ്, സംഗീത,ജോണി ആന്റണി,മഞ്ജു പിള്ള, സാരംഗി ശ്യാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചെമ്പരത്തി പൂവ്, ഉപചാരപൂർവ്വം ഗുണ്ട…
എ ആൻഡ് എച്ച് എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അബ്ബാസ് തിരുനാവായ, സജിൻ അലി, ദിപൻ പട്ടേൽ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന…
എസ്. പ്രേം ആനന്ദ് രചനയും സംവിധാനവും നിർവ്വഹിച്ച് 2025-ൽ പുറത്തിറങ്ങിയ ആക്ഷൻ ഹൊറർ കോമഡി ചിത്രമാണ് ഡെവിൾസ് ഡബിൾ നെക്സ്റ്റ്…
This website uses cookies.