ഒട്ടേറെ ചിത്രങ്ങളിലൂടെ മലയാള സിനിമാ പ്രേക്ഷകരുടെ കയ്യടി നേടിയെടുത്തിട്ടുള്ള പ്രശസ്ത നടനാണ് റോണി ഡേവിഡ്. നടൻ മാത്രമല്ല ഒരു ഡോക്ടർ കൂടിയായ അദ്ദേഹം ഒരുപാട് പോപ്പുലർ ചിത്രങ്ങളുടെ ഭാഗമായി പ്രേക്ഷകരെ രസിപ്പിച്ചിട്ടുള്ള താരമാണ്. സിനിമയിലെ നായകനായിട്ടില്ല എങ്കിലും ജീവിതത്തിൽ ഹീറോ ആയി മാറിയിരിക്കുകയാണ് റോണി ഡേവിഡ് ഇപ്പോൾ. കഴിഞ്ഞ ദിവസം കൊച്ചിയിലെ തമ്മനത്ത് കോവിഡ് രോഗം ഉണ്ടെന്നു ആരോപിച്ച് തമിഴ്‌നാട് സ്വദേശിയായ പൂർണ ഗർഭിണിയേയും, ഭർത്താവിനേയും ഫ്‌ളാറ്റിൽ നിന്നിറക്കിവിടാനുള്ള ശ്രമം നടന്നപ്പോൾ അവർക്കു രക്ഷകനായി എത്തിയത് റോണി ഡേവിഡാണ്. പരിശോധനയിൽ വൈറസ് ബാധ ഇല്ലെന്നു തെളിഞ്ഞിട്ടും അവരോട് ഫ്ലാറ്റ് ഒഴിയണമെമെന്ന ആവശ്യത്തിൽ ഉറച്ചു നിൽക്കുകയായിരുന്നു ഫ്ലാറ്റ് സമുച്ചയത്തിന്റെ ഭാരവാഹികൾ. എന്നാൽ റോണി ഡേവിഡ് ഈ സംഭവം മാധ്യമങ്ങളെ അറിയിക്കുകയും ആ നീക്കം എംഎൽഎ, കലക്ടർ, മന്ത്രിമാർ തുടങ്ങിയവർ ഈ വിഷയത്തിൽ ഇടപെടാൻ കാരണമാവുകയും ചെയ്തു.
ഇത്തരം സംഭവങ്ങളെ ഒരിക്കലും പ്രോത്സാഹിപ്പിക്കില്ല എന്ന് പറഞ്ഞ മന്ത്രി വി എസ് സുനിൽ കുമാർ, സംഭവത്തെ കുറിച്ച് വിശദമായി അന്വേഷിച്ചു കേസ് എടുക്കാനും പോലീസിനോട് നിർദേശിച്ചിട്ടുണ്ട്. അതുപോലെ ജനങ്ങളുടെ ഇത്തരം പെരുമാറ്റ രീതി നാടിനു തന്നെ അപമാനമാണ് എന്ന് എറണാകുളം ജില്ലാ കളക്ടർ സുഹാസും വ്യക്തമാക്കിയിട്ടുണ്ട്. രണ്ട് ദിവസത്തിനുള്ളിൽ പ്രസവം നടക്കാനിരിക്കുന്ന പൂർണ ഗര്ഭിണിയായ സ്ത്രീയെയാണ് അവർ ഇറക്കി വിടാൻ ശ്രമിച്ചത്. ചികിത്സക്ക് വേണ്ടിയാണു ഇവർ കേരളത്തിൽ എത്തിയത്. ഇവർക്ക് കോവിഡ് ഇല്ലെന്നുള്ള തമിഴ്നാട് സർക്കാരിന്റെയും കേരളാ സർക്കാരിന്റെയും പരിശോധനാ ഫലങ്ങൾ അസോസിയേഷൻ ഭാരവാഹികൾക്ക് നൽകിയിട്ടു പോലും അവർ വിട്ടു വീഴ്ചക്ക് തയ്യാറായില്ല എന്നാണ് ആരോപണം.
ഉണ്ണി ശിവലിംഗം സംവിധാനം ചെയ്ത, ഷെയിൻ നിഗത്തിൻ്റെ ഇരുപത്തിയഞ്ചാമത് ചിത്രമായ 'ബൾട്ടി' നിറഞ്ഞ സദ്ദസുകളിൽ പ്രദർശനം തുടരുകയാണ്. സൈലൻ്റായി വന്ന്…
മലയാളത്തിൻ്റെ മഹാനടന്മാരായ മമ്മൂട്ടി, മോഹൻലാൽ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് നാരായണൻ ഒരുക്കുന്ന മൾട്ടിസ്റ്റാർ ചിത്രത്തിന്റെ ടൈറ്റിൽ ടീസർ പുറത്ത്.…
സെന്ന ഹെഗ്ഡെയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ‘അവിഹിതം’ ചിത്രത്തിന്റെ സെൻസറിങ് പൂർത്തിയായി. ഒക്ടോബർ പത്തിന് പ്രദർശനത്തിനൊരുങ്ങുന്നു സിനിമയ്ക്ക് U/A സർട്ടിഫിക്കറ്റ് ആണ്…
പ്രേക്ഷകരെ ആകാംഷയുടെ മുൾമുനയിൽ നിർത്തിയ ബ്ലോക്ക് ബസ്റ്റർ ചിത്രം കിഷ്കിന്ധ കാണ്ഡത്തിനു ശേഷം തിരക്കഥാകൃത്ത് ബാഹുൽ രമേശും സംവിധായകൻ ദിൻജിത്…
മാത്യു തോമസിനെ നായകനാക്കി, പ്രശസ്ത എഡിറ്റർ നൗഫൽ അബ്ദുള്ള ആദ്യമായി സംവിധാനം ചെയ്ത 'നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്' എന്ന റൊമാൻ്റിക്…
ഷറഫുദീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷറഫുദീൻ നിർമ്മിക്കുന്ന ചിത്രം "പെറ്റ് ഡിറ്റക്ടീവ്" റിലീസിന് ഒരുങ്ങുകയാണ്. ഇപ്പോഴിതാ ചിത്രത്തിലെ "തരളിത യാമം"എന്ന പുതിയ…
This website uses cookies.