അനശ്വര കഥാപാത്രങ്ങൾ ചെയ്തുകൊണ്ട് മലയാളികൾക്ക് എക്കാലത്തും ചിരി സമ്മാനിച്ച ഇന്നസെന്റിന്റെ വിയോഗത്തിൽ ഓർമ്മകളും ദുഃഖവും പങ്കുവെച്ച് സിനിമാതാരങ്ങൾ. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ഇന്ന് രാത്രി പത്തരയോടെ കൂടിയായിരുന്നു അന്ത്യം സംഭവിച്ചത്. മരണവാർത്തയറിഞ്ഞ മലയാള സിനിമയിലെ താരങ്ങളെല്ലാം ആശുപത്രിയിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ ഇന്നസെന്റിനെ കുറിച്ചുള്ള ഓർമ്മകൾ പങ്കുവെച്ചുകൊണ്ട് രമേഷ് പിഷാരടിയുടെ വാക്കുകളും ശ്രദ്ധ നേടുന്നു.
“തൻറെ രോഗത്തെക്കുറിച്ച് പറഞ്ഞു മറ്റുള്ളവരെ ഒരിക്കലും വേദനിപ്പിക്കരുതെന്ന് വാശിയുള്ള ഒരാളായിരുന്നു ഇന്നസെൻറ് ചേട്ടൻ. എല്ലാ കാര്യങ്ങളും പോസിറ്റീവായി കാണുകയും സമീപിക്കുകയും ചെയ്യുന്ന ഒരു മനുഷ്യൻ. ഇക്കാലമത്രയായിട്ടും കണ്ണ് നിറഞ്ഞു കാണാത്ത ഇന്നസെന്റിനെ അങ്ങനെ കണ്ടത് ആലീസ് ചേച്ചിക്ക് അസുഖം വന്നപ്പോൾ ആയിരുന്നു. ജീവിതത്തിൽ ഉടനീളം സർക്കാസം കൊണ്ട് നടക്കുന്ന ഒരു മനുഷ്യനെ ഞാൻ ഇതുവരെയും കണ്ടിട്ടില്ല. അമ്മ പോലൊരു സംഘടന വളരെ ഗംഭീരമായി നടത്തിക്കൊണ്ടു പോകുന്നതിന്റെ പിന്നിൽ പ്രവർത്തിച്ച ശക്തിയും അദ്ദേഹം ആയിരുന്നു.” ഏഷ്യാനെറ്റ് നൽകിയ അഭിമുഖത്തിൽ രമേശ് പിഷാരടി പറഞ്ഞു.
സോഷ്യൽ മീഡിയയിലൂടെ മലയാള സിനിമയിലെ താരങ്ങൾ എല്ലാവരും അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിച്ചിട്ടുണ്ട്. നടൻ ദിലീപും ജയറാമും മമ്മൂട്ടിയും മരണവാർത്ത അറിഞ്ഞു ഉടൻതന്നെ ആശുപത്രിയിൽ എത്തിയിരുന്നു. ചൊവ്വാഴ്ചയായിരിക്കും ശവസംസ്കാരം നടക്കുക എന്ന് ബന്ധുക്കൾ അറിയിച്ചിട്ടുണ്ട്. നാളെ കടവന്ത്രയിൽ അടക്കം മൃതദേഹം പൊതുദർശനത്തിന് വെക്കും. ക്യാൻസർ ബാധിതനായി ദീർഘകാലം ചികിത്സയിലായിരുന്ന അദ്ദേഹത്തിന്റെ ആരോഗ്യനില വഷളായത് കഴിഞ്ഞ രണ്ടാഴ്ചക്കുള്ളിൽ ആയിരുന്നു. കഴിഞ്ഞദിവസം ആശുപത്രി അധികൃതർ നൽകിയ മെഡിക്കൽ ബുള്ളറ്റിൽ അദ്ദേഹത്തിൻറെ ആരോഗ്യനില കൂടുതൽ വഷളായിരിക്കുകയാണെന്ന് അറിയിച്ചിരുന്നു.
ഇപ്പോൾ കേരളം നേരിടുന്ന സാമൂഹിക പ്രശ്നങ്ങളിൽ ഒന്നാണ് വിദേശരാജ്യങ്ങളിലേക്ക് നമ്മുടെ യുവതലമുറയുടെ പാലായനം. സാമ്പത്തിക സുസ്ഥിരത നേടാൻ യുവതലമുറ തെരഞ്ഞെടുക്കുന്ന…
ഇന്ന് കേരകത്തിൽ പ്രദർശനം ആരംഭിച്ച പ്രധാന മലയാള ചിത്രങ്ങളിൽ ഒന്നാണ് പ്രശസ്ത സംവിധായകനായ അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ്…
പ്രശസ്ത സംവിധായകൻ അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിങ്ഡം ഓഫ് കേരള ഇന്ന് മുതൽ കേരളത്തിൽ പ്രദർശനം ആരംഭിക്കും. കേരളത്തിൽ…
രഞ്ജിത്ത് സജീവ്, ഇന്ദ്രൻസ്, സംഗീത,ജോണി ആന്റണി,മഞ്ജു പിള്ള, സാരംഗി ശ്യാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചെമ്പരത്തി പൂവ്, ഉപചാരപൂർവ്വം ഗുണ്ട…
എ ആൻഡ് എച്ച് എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അബ്ബാസ് തിരുനാവായ, സജിൻ അലി, ദിപൻ പട്ടേൽ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന…
എസ്. പ്രേം ആനന്ദ് രചനയും സംവിധാനവും നിർവ്വഹിച്ച് 2025-ൽ പുറത്തിറങ്ങിയ ആക്ഷൻ ഹൊറർ കോമഡി ചിത്രമാണ് ഡെവിൾസ് ഡബിൾ നെക്സ്റ്റ്…
This website uses cookies.