ഈ വർഷം റിലീസ് ചെയ്ത് സൂപ്പർ ഹിറ്റായി മാറിയ മലയാള ചിത്രങ്ങളിൽ ഒന്നാണ് രതീഷ് ബാലകൃഷ്ണൻ പൊതുവാൾ രചിച്ചു സംവിധാനം ചെയ്ത ന്നാ താൻ കേസ് കൊട്. കുഞ്ചാക്കോ ബോബൻ നായകനായി എത്തിയ ഈ ചിത്രം പ്രേക്ഷകരും നിരൂപകരും ഹൃദയം കൊണ്ടാണ് സ്വീകരിച്ചത്. എസ് ടി കെ ഫിലിമ്സിന്റെ ബാനറിൽ സന്തോഷ് ടി കുരുവിള, ഉദയായുടെ ബാനറിൽ കുഞ്ചാക്കോ ബോബൻ എന്നിവർ ചേർന്ന് നിർമ്മിച്ച ഈ ചിത്രത്തിൽ കയ്യടി നേടിയ ഒരു കഥാപാത്രമാണ് രാജേഷ് മാധവൻ അവതരിപ്പിച്ച ഓട്ടോ ഡ്രൈവർ സുരേശൻ. അതിഗംഭീര പ്രകടനമാണ് രാജേഷ് മാധവൻ ഈ ചിത്രത്തിൽ കാഴ്ച വെച്ചത്. ഒട്ടേറെ മലയാള ചിത്രങ്ങളിലെ ഹാസ്യ വേഷങ്ങളിലൂടെ കയ്യടി നേടിയിട്ടുള്ള രാജേഷ് മാധവനായിരുന്നു ന്നാ താൻ കേസ് കൊട് എന്ന ചിത്രത്തിന്റെ കാസ്റ്റിംഗ് ഡിറക്ടറും.
ഇപ്പോഴിതാ ആദ്യമായി ഒരു ചിത്രം സംവിധാനം ചെയ്യാനുള്ള ഒരുക്കത്തിലാണ് രാജേഷ് മാധവൻ. അദ്ദേഹം ആദ്യമായി ഒരുക്കുന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്ററും റിലീസ് ചെയ്തിട്ടുണ്ട്. പെണ്ണും പൊറാട്ടും എന്നാണ് ഈ ചിത്രത്തിന് നൽകിയിരിക്കുന്ന പേര്. ഒരു കോമഡി ഡ്രാമയായി ഒരുക്കുന്ന ഈ ചിത്രം നിർമ്മിക്കുന്നത് എസ് ടി കെ ഫില്മിസിന്റെ ബാനറിൽ സന്തോഷ് ടി കുരുവിളയാണ്. അധികം വൈകാതെ തന്നെ ഇതിന്റെ ചിത്രീകരണം ആരംഭിക്കുമെന്നാണ് സൂചന. ചിത്രത്തിലെ താരങ്ങൾ ആരാണെന്നും മറ്റുമുള്ള കൂടുതൽ വിവരങ്ങൾ വൈകാതെ തന്നെ പുറത്ത് വിടുമെന്നും റിപ്പോർട്ടുകൾ പറയുന്നു. തൊണ്ടിമുതലും ദൃക്‌സാക്ഷിയും കുമ്പളങ്ങി നൈറ്റ്സ് എന്നീ ചിത്രങ്ങളുടെ സഹസംവിധായകൻ കൂടിയായി ജോലി ചെയ്തിട്ടുള്ള ആളാണ് രാജേഷ് മാധവൻ.
ഫ്രാഗ്രൻ്റെ നേച്ചർ ഫിലിംസ്, പൂയപ്പള്ളി ഫിലിംസ് എന്നീ ബാനറുകളിൽ ആൻ ,സജീവ്, അലക്സാണ്ടർ മാത്യു എന്നിവർ നിർമ്മിച്ച് അരുൺ വൈഗ…
ആസിഫ് അലിയെ നായകനാക്കി താമർ തിരക്കഥ രചിച്ചു സംവിധാനം ചെയ്യുന്ന 'സർക്കീട്ട്' എന്ന ചിത്രത്തിലെ ജെപ്പ് സോങ് പുറത്ത്. ഏറെ…
മലയാളത്തിന്റെ മോഹൻലാൽ നായകനായ "തുടരും" പ്രേക്ഷകരുടെ മുന്നിലെത്തിയത് ഏറെ പ്രതീക്ഷകൾക്ക് നടുവിലാണ്. ഓപ്പറേഷൻ ജാവാ, സൗദി വെള്ളക്ക എന്നീ ചിത്രങ്ങളിലൂടെ…
ആസിഫ് അലിയെ നായകനാക്കി താമർ സംവിധാനം ചെയ്യുന്ന 'സർക്കീട്ട്' എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയ്ലർ പുറത്തിറങ്ങി. ഒരു ഫീൽ ഗുഡ്…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്ത ‘നരിവേട്ട’ സിനിമയുടെ ഒഫീഷ്യൽ ട്രെയ്ലർ പ്രിയതാരം ദുൽഖർ സൽമാൻ റിലീസ്…
സിനിമകളിലെ ഗംഭീര പ്രകടനങ്ങളിലൂടെ പ്രേക്ഷകരുടെ കയ്യടി നേടിയ നടി അനു സിതാര, ഇപ്പൊൾ പുത്തൻ റോളിൽ വൈറലാവുന്നു. പ്രശസ്ത ആദിവാസി…
This website uses cookies.