കോറോണക്കെതിരെയുള്ള പോരാട്ടത്തിന്റെ ഭാഗമായി ഇന്ത്യ മുഴുവൻ ലോക്ക് ഡൌൺ ആണിപ്പോൾ. മാർച്ച് രണ്ടാം വാരം മുതൽ ഇന്ത്യൻ സിനിമയും പൂർണ്ണമായും നിലച്ചു കിടക്കുകയാണ്. ഷൂട്ടിങ്ങുകൾ ഇല്ല, പോസ്റ്റ്-പ്രൊഡക്ഷൻ ജോലികൾ ഇല്ല, സിനിമ തീയേറ്ററുകൾ ഇല്ല. താരങ്ങളും സാങ്കേതിക പ്രവർത്തകരുമെല്ലാം തങ്ങളുടെ വീട്ടിൽ തന്നെയാണ്. തിരക്കുള്ള താരങ്ങളും സാങ്കേതിക പ്രവർത്തകരും ഈ സമയം തങ്ങളുടെ കുടുംബത്തോടൊപ്പം ചെലവഴിക്കാനായുള്ള ഒരു വലിയ അവസരമായി കണ്ടു കൊണ്ടാണ് മുന്നോട്ടു പോകുന്നത്. പലരും വീടുകളിൽ വളരെ രസകരമായ പല ജോലികളുമാണ് ചെയ്യുന്നത്. പ്രശസ്ത തെന്നിന്ത്യൻ നടനായ റഹ്മാനും വീടിനുള്ളിലെ ഈ ജീവിതം ആസ്വദിക്കുകയാണ്. ഭാര്യക്കൊപ്പം വീട്ടു ജോലികൾ ഏറ്റെടുത്തു കൊണ്ടാണ് റഹ്മാൻ ഈ സമയം ചെലവഴിക്കുന്നത്. ഭാര്യയോടൊപ്പം അലക്കിയ വസ്ത്രങ്ങളെല്ലാം വിരിച്ചിടുന്ന ഫോട്ടോകൾ ഫേസ്ബുക്ക് പേജിലൂടെ റഹ്മാൻ പങ്കു വെച്ചത് വലിയ ശ്രദ്ധയാണ് നേടിയത്.
ലോക്ക് ഡൗൺ സമയത്ത് പുതിയ പലതും പഠിക്കുകയാണ് താനെന്നും ജോലിക്കാരെ എല്ലാം അവരുടെ വീടുകളിലേക്ക് പറഞ്ഞ് വീട്ട് ജോലികളെല്ലാം ഭാര്യക്കൊപ്പം ചേർന്ന് സ്വയം ചെയ്യാനാണ് തീരുമാനിച്ചത് എന്നും അദ്ദേഹം സൂചിപ്പിക്കുന്നു. അതുപോലെ തന്നെ ഓൺലൈൻ വഴിയും പുതിയ ചില കാര്യങ്ങൾ താൻ പഠിക്കുകയാണ് എന്നും ഈ താരം പറയുന്നു. തുണിയലക്കൽ മാത്രമല്ല, ഭാര്യക്കൊപ്പം അടുക്കളയിൽ കയറി പാചകം ചെയ്യുകയും കൂടിയാണ് റഹ്മാൻ. അടുക്കളയിൽ കയറാൻ മടിയുള്ള കുട്ടികളേയും പാചകം പഠിപ്പിക്കാൻ ഈ സമയമുപയോഗിക്കുകയാണ് താരം. സ്‌കെച്ചിംഗ്, ഫോട്ടോഷോപ്പ് എന്നിവ ഓൺലൈനിലൂടെ പഠിക്കുന്ന റഹ്മാൻ കോവിഡ് രോഗികൾക്കും അതുമൂലം കഷ്ട്ടപ്പെടുന്ന മറ്റുള്ളവർക്കും വേണ്ടി എന്ത് ചെയ്യാമെന്ന ആലോചനയിൽ കൂടിയാണ്.
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
This website uses cookies.