കഴിഞ്ഞ എട്ടു മാസത്തോളമായി തുടരുന്ന കോവിഡ് പ്രതിസന്ധി ഇപ്പോഴും വളരെ രൂക്ഷമായി തന്നെ മുന്നോട്ടു പോവുകയാണ്. കേരളത്തിൽ ഇപ്പോൾ വലിയ രീതിയിൽ പടർന്നു പിടിക്കുന്ന ഈ രോഗത്തോട് പോരാടുകയാണ് സർക്കാരും ജനങ്ങളും. കോവിഡ് പ്രതിസന്ധിയെ തുടർന്നു നിലച്ചു കിടന്നിരുന്ന മലയാള സിനിമാ വ്യവസായം ചലിച്ചു തുടങ്ങിയത് ആഗസ്റ്റ് മാസം മുതൽ ആണെങ്കിലും മലയാള സിനിമ ഉണർന്ന് പ്രവർത്തിച്ചു തുടങ്ങിയത് മോഹൻലാൽ നായകനായ ദൃശ്യം 2 ഷൂട്ടിംഗ് തുടങ്ങിയതോടെയാണ്. അതിനൊപ്പം മമ്മൂട്ടി ചിത്രം പ്രീസ്റ്റ്, സുരാജ് ചിത്രം ജനഗണമന എന്നിവയും ആരംഭിച്ചു. എന്നാൽ ഇപ്പോഴിതാ ഈ ചിത്രത്തിൽ അതിഥി വേഷം ചെയ്യുന്ന യുവ സൂപ്പർ താരം പൃഥ്വിരാജ് സുകുമാരന് കോവിഡ് സ്ഥിതീകരിച്ചു എന്ന വാർത്തയാണ് പുറത്ത് വരുന്നത്.
പൃഥ്വിരാജ് തന്നെ നിർമ്മിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് ക്യൂൻ എന്ന ചിത്രം ഒരുക്കിയ ഡിജോ ജോസ് ആണ്. സംവിധായകൻ ഡിജോ ജോസിനും കോവിഡ് സ്ഥിതീകരിച്ചിട്ടുണ്ട്. ഏതായാലും ഇതോടെ ചിത്രത്തിന്റെ ഷൂട്ടിങ് നിർത്തിവെച്ചു കഴിഞ്ഞു. ചിത്രത്തിലെ മറ്റ് അണിയറ പ്രവർത്തകരുടെ ആരോഗ്യ നിലയെ കുറിച്ചുള്ള വിവരങ്ങൾ ലഭ്യമല്ല. ചിത്രീകരണത്തിനിടെ നടത്തിയ സ്ഥിരം ചെക്കപ്പിനിടെയാണ് ഇരുവർക്കും രോഗം കണ്ടെത്തിയത്. ഏതായാലും മലയാള സിനിമാ പ്രവർത്തകർക്കും സിനിമാ പ്രേമികൾക്കും പൃഥ്വിരാജ് ആരാധകർക്കും ഒരു ഷോക്ക് ആയാണ് ഈ വാർത്ത പുറത്ത് വന്നിരിക്കുന്നത്. ഇതോടെ കോവിഡ് പ്രതിസന്ധി മൂലം മലയാള സിനിമാ ലോകം വീണ്ടും ചലനരഹിതമാകുമോ എന്ന ആശങ്കയിലാണ് സിനിമാ പ്രവർത്തകർ.
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്ത ‘നരിവേട്ട’ സിനിമയുടെ റിലീസ് തീയതി അണിയറപ്രവർത്തകർ പുറത്തു വിട്ടു. മെയ്…
ഇന്ത്യൻ സിനിമയുടെ ബാനറിൽ ടിപ്പു ഷാൻ, ഷിയാസ് ഹസൻ എന്നിവർ നിർമ്മിച്ച് അനുരാജ് മനോഹർ സംവിധാനം ചെയ്ത നരിവേട്ട മെയ്…
രഞ്ജിത്ത് സജീവിനെ നായകനാക്കി അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരളയിലൂടെ മലയാള സിനിമയിലേക്ക് വീണ്ടുമൊരു പുതുമുഖ നായിക.…
ഇന്ന് കേരളത്തിലെ യുവാക്കളും അവരുടെ മാതാപിതാക്കളും എല്ലാം അഭിമുഖീകരിക്കുന്ന വലിയൊരു പ്രശ്നം ചർച്ച ചെയ്യുന്ന ചിത്രമാണ് യുണൈറ്റഡ് കിംഗ്ഡം ഓഫ്…
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
This website uses cookies.