മെഗാ സ്റ്റാർ മമ്മൂട്ടി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് സിബിഐ 5, ദി ബ്രെയിൻ. എസ് എൻ സ്വാമി രചിച്ചു കെ മധു സംവിധാനം ചെയ്ത ഈ ചിത്രം ഏപ്രിൽ ഇരുപത്തിയെട്ടിന് ഈദ് റിലീസ് ആയി എത്തുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഇതിന്റെ ആദ്യ ടീസർ കഴിഞ്ഞ ദിവസം റിലീസ് ചെയ്യുകയും മികച്ച പ്രേക്ഷക പ്രതികരണം നേടുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ഈ ചിത്രത്തെ കുറിച്ചും ഇതിലെ അനുഭവത്തെ കുറിച്ചും വെളിപ്പെടുത്തുകയാണ് ഇതിൽ ഒരു പ്രധാന വേഷം ചെയ്യുന്ന നടൻ പ്രശാന്ത് അലക്സാണ്ടർ. സി.ബി.ഐ അഞ്ചിന്റെ കഥയോ ക്ലൈമാക്‌സോ ഒന്നും അറിയാത്തതില്‍ ഒരു പരാതിയും ഇല്ലെന്നും അത് അത്രയും രഹസ്യമാക്കി വെക്കേണ്ടത് തന്നെയാണെന്നും പ്രശാന്ത് പറയുന്നു. മൂവിമാന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെ ആണ് പ്രശാന്ത് ഇത് പറയുന്നത്.
സിബിഐ സീരിസിലെ മൂന്നാമത്തെ ചിത്രമായിരുന്ന സേതുരാമയ്യര്‍ സി.ബി.ഐയുടെ ക്ലൈമാക്‌സ് മമ്മൂക്കയ്ക്ക് പോലും അറിയില്ലായിരുന്നു എന്നൊരു കഥ താന്‍ കേട്ടിട്ടുണ്ടെന്നും പ്രശാന്ത് പറയുന്നു. ഒടുവില്‍ മുകേഷേട്ടനും മമ്മൂക്കയും ചേര്‍ന്ന് എസ്.എന്‍ സ്വാമി സാറിനെ പൊക്കി ഒരു മുറിയില്‍ കൊണ്ടുപോയി ലോക്ക് ചെയ്ത് മുഴുവന്‍ കഥയും പറയിപ്പിക്കുകയായിരുന്നെന്ന രീതിയിൽ ഒരു കഥ സി.ബി.ഐ 5 ന്റെ സെറ്റില്‍ പ്രചരിച്ചിരുന്നെന്നും അദ്ദേഹം വെളിപ്പെടുത്തുന്നു. ലൊക്കേഷനില്‍ വെച്ച് പലരും തമാശയായി ആണ് അത് പറഞ്ഞത് എങ്കിലും ഈ ചിത്രത്തിന്റെ കാര്യത്തിലും മമ്മൂട്ടി, സംവിധായകൻ കെ മധു, എസ് എൻ സ്വാമി എന്നിവർക്ക് മാത്രമേ ചിത്രത്തിന്റെ മുഴുവൻ കഥയും അറിയൂ എന്ന് നേരത്തെ നടൻ രമേശ് പിഷാരടിയും വെളിപ്പെടുത്തിയിരുന്നു. ഇതിന്റെ രചയിതാവ് എസ് എൻ സ്വാമി ഒരു ഗംഭീര മനുഷ്യനാണ് എന്നും നമുക്ക് ആരാധന തോന്നി പോകുന്ന തരത്തിലുള്ള ഒരു പച്ച മനുഷ്യനാണ് അദ്ദേഹമെന്നും പ്രശാന്ത് പറയുന്നു.
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
This website uses cookies.