കംപ്ലീറ്റ് ആക്ടർ മോഹൻലാലിനെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ആറാട്ട്. ഉദയ കൃഷ്ണ തിരക്കഥ രചിച്ച ഈ മാസ്സ് ആക്ഷൻ കോമഡി ചിത്രത്തിൽ നെയ്യാറ്റിൻകര ഗോപൻ എന്ന കഥാപാത്രമായാണ് മോഹൻലാൽ എത്തുന്നത്. ഇതിന്റെ ഒഫീഷ്യൽ പോസ്റ്ററുകൾ കുറച്ചു നാൾ മുൻപ് റിലീസ് ചെയ്യുകയും സോഷ്യൽ മീഡിയയിൽ പുതിയ റെക്കോർഡുകൾ സൃഷ്ടിക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ഈ ചിത്രത്തെക്കുറിച്ചു കൂടുതൽ വെളിപ്പെടുത്തലുകളുമായി മുന്നോട്ടു വന്നിരിക്കുന്നത് ഈ ചിത്രത്തിൽ ഒരു പ്രധാന വേഷം ചെയ്തിരിക്കുന്ന നടൻ പ്രശാന്ത് അലക്സാണ്ടർ ആണ്. ഒരുപാട് നാളുകൾക്കു ശേഷം നമുക്ക് തീയേറ്ററുകളിൽ നിന്ന് ലഭിക്കാൻ പോകുന്ന വ്യത്യസ്ത അനുഭവമായിരിക്കും ആറാട്ട് എന്ന് അദ്ദേഹം പറയുന്നു. ഈ സിനിമയിൽ ഒത്തിരി താരങ്ങൾ ഉണ്ടെങ്കിലും ലാലേട്ടന്റെ ഒരു വൺമാൻ ഷോ ആയിരിക്കും ഈ ചിത്രമെന്ന് അദ്ദേഹം വെളിപ്പെടുത്തുന്നു. അത്ര രസകരമായി മോഹൻലാൽ തകർത്തഭിനയിച്ചിരിക്കുന്ന ചിത്രമാണ് ആറാട്ടെന്നും പ്രശാന്ത് സൂചിപ്പിച്ചു.
മോഹൻലാൽ എന്ന താരത്തിൽ നിന്നും പ്രേക്ഷകർ പ്രതീക്ഷിക്കുന്ന തമാശ, കുസൃതി, പാട്ടു, നൃത്തം, ആക്ഷൻ, കിടിലൻ ഡയലോഗുകൾ അങ്ങനെയെല്ലാം കോർത്തിണക്കിയ ഒരു ഗംഭീര മാസ്സ് ഫാമിലി എന്റെർറ്റൈനെർ ചിത്രമാണ് ആറാട്ടെന്നു പ്രശാന്ത് വിശദമാക്കുന്നു. വിനോദ സിനിമകളുടെ മർമ്മമറിയാവുന്ന ഉദയ കൃഷ്‌ണയുടെ തിരക്കഥയിൽ ബി ഉണ്ണികൃഷ്ണൻ എന്ന സംവിധായകൻ എല്ലാത്തരത്തിലും ഒരു മാസ്സ് എന്റർടൈനറായാണ് ഈ ചിത്രമൊരുക്കുന്നതെന്നും ലാലേട്ടനെ ആഘോഷിക്കാൻ പ്രേക്ഷകർക്ക് അവസരമൊരുക്കുന്ന ചിത്രമാണിതെന്നും അദ്ദേഹം പറഞ്ഞു. രാഹുൽ രാജ് സംഗീതമൊരുക്കുന്ന ഈ ചിത്രം എഡിറ്റ് ചെയ്യുന്നത് ഷമീർ മുഹമ്മദ് ആണ്. ഹിപ്പോ പ്രൈം, മൂവി പേ മീഡിയാസ് എന്നിവർ ചേർന്നു നിർമ്മിക്കുന്ന ഈ ചിത്രത്തിലെ നായികാ വേഷം ചെയ്യുന്നത് ശ്രദ്ധ ശ്രീനാഥ് ആണ്. ദൃശ്യം 2 നേടിയ മഹാവിജയത്തിനു ശേഷം തീയേറ്ററുകളിൽ എത്താൻ പോകുന്ന മോഹൻലാൽ ചിത്രമായേക്കും ആറാട്ട് എന്നും റിപ്പോർട്ടുകൾ പറയുന്നു.
തമിഴകത്തിന്റെ സൂപ്പർതാരം അജിത് കുമാറിനെ നായകനാക്കി പ്രശസ്ത സംവിധായകൻ മഗിഴ് തിരുമേനി സംവിധാനം ചെയ്ത 'വിടാമുയർച്ചി'യുടെ കേരളത്തിലെ ടിക്കറ്റ് ബുക്കിംഗ്…
ബ്ലോക്ക്ബസ്റ്റർ ഹിറ്റായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കറിന് ശേഷം ദുൽഖർ സൽമാൻ നായകനായെത്തുന്ന 'കാന്ത'യുടെ ഫസ്റ്റ് ലുക്ക്…
മോഹൻലാലിനെ നായകനാക്കി ഒരുക്കുന്ന ബ്രഹ്മാണ്ഡ പാൻ ഇന്ത്യൻ ഇതിഹാസ ചിത്രം വൃഷഭയുടെ ചിത്രീകരണം പൂർത്തിയായി. മുംബൈയിൽ നടന്ന അവസാന ഷെഡ്യൂളോടെയാണ്…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി സൂപ്പർ ഹിറ്റ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ "ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്"…
മലയാളത്തിലെ എക്കാലത്തെയും ക്ലാസിക് ചിത്രങ്ങളിലൊന്നായ ഒരു വടക്കൻ വീരഗാഥയുടെ 4 K പതിപ്പിന്റെ പ്രിവ്യൂ ഷോ ചെന്നൈയിൽ നടന്നു. ക്യൂബ്സ്…
പാന്‍ ഇന്ത്യന്‍ ബ്ലോക്ക് ബസ്റ്ററായ മാര്‍ക്കോയ്ക്ക് ശേഷം ഉണ്ണിമുകുന്ദന്‍ നായകനാവുന്ന 'ഗെറ്റ് സെറ്റ് ബേബി'യുടെ റിലീസ് തിയതി പുറത്തു വിട്ടു.…
This website uses cookies.