പ്രഭുദേവ എന്ന പേര് കേൾക്കാത്ത സിനിമാ പ്രേമികൾ ഇന്ത്യയിലുണ്ടാവില്ല എന്ന് തന്നെ പറയാം. ഇന്ത്യയുടെ മൈക്കൽ ജാക്ക്സൺ എന്നറിയപ്പെടുന്ന പ്രഭുദേവ ഇന്ത്യ കണ്ട ഏറ്റവും മികച്ച നർത്തകരിൽ ഒരാളാണ്. എന്നാൽ നർത്തകനും നൃത്ത സംവിധായകനുമായി എത്തിയ പ്രഭുദേവ പിന്നീട് സൂപ്പർ ഹിറ്റ് ചിത്രങ്ങളിലെ നായകനും അതുപോലെ തമിഴിലും ബോളിവുഡിലും വമ്പൻ ഹിറ്റുകൾ ഒരുക്കിയ സംവിധായകനുമായി മാറി. ഇപ്പോൾ ബോളിവുഡ് സൂപ്പർ താരങ്ങളുടെ പ്രീയപ്പെട്ട സംവിധായകരിലൊരാളായ പ്രഭുദേവ ഇന്ത്യൻ സിനിമയിൽ തന്നെ ഏറ്റവും തിരക്കുള്ളതും വിലപിടിച്ചതുമായ ഒരു സിനിമാ താരമാണ്. അദ്ദേഹം രണ്ടാമതും വിവാഹിതനായി എന്ന വാർത്തയാണ് ഇന്ന് സിനിമാ പ്രേമികളുടെ ശ്രദ്ധ പിടിച്ചു പറ്റിയ റിപ്പോർട്ടുകളിൽ ഒന്ന്. ബീഹാർ സ്വദേശിയായ ഒരു ഫിസിയോ തെറാപ്പിസ്റ്റ് ആണ് പ്രഭുദേവയുടെ വധു. ഇരുവരുടെയും വിവാഹം സെപ്റ്റംബറിൽ ഒരു സ്വകാര്യ ചടങ്ങിൽ വെച്ചാണ് നടന്നത് എന്നും പ്രഭുദേവയുടെ മുംബൈയിലുള്ള വസതിയിൽ വച്ചായിരുന്നു ആ ചടങ്ങെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇപ്പോൾ പ്രഭുദേവയും ഭാര്യയും ചെന്നൈയിലുണ്ടെന്നും ദേശീയ മാധ്യമങ്ങള്‍ പുറത്തു വിടുന്ന റിപ്പോർട്ടുകൾ പറയുന്നുണ്ട്.
പുറം വേദനയുമായി ബന്ധപ്പെട്ടു കണ്ട ഫിസിയോ തെറാപ്പിസ്റ്റുമായി തുടങ്ങിയ പ്രഭുദേവയുടെ സൗഹൃദം പിന്നീട് പ്രണയത്തിൽ എത്തുകയും അത് വിവാഹത്തിൽ കലാശിക്കുകയുമായിരുന്നു എന്നാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന മീഡിയ റിപ്പോർട്ടുകൾ നമ്മളോട് പറയുന്നത്. പ്രഭുദേവ തന്റെ ആദ്യ ഭാര്യയായ റംലത്തിൽ നിന്ന് വേർപിരിഞ്ഞത് ഒൻപതു വർഷം മുൻപാണ്. ഈ ബന്ധത്തിൽ അദ്ദേഹത്തിന് മൂന്നു കുട്ടികൾ ഉണ്ട്. അതിനു ശേഷം പ്രശസ്ത തമിഴ് നടി നയൻതാരയുമായും പ്രഭുദേവയ്ക്ക് പ്രണയ ബന്ധം ഉണ്ടായിരുന്നു. പിന്നീട് ആ ബന്ധവും വേർപിരിയലിൽ കലാശിച്ചു. സൽമാൻ ഖാൻ നായകനായി എത്തുന്ന ആക്ഷൻ ചിത്രമായ രാധേ ആണ് പ്രഭുദേവ സംവിധാനം ചെയ്ത് ഇനി റിലീസ് ചെയ്യാനുള്ള ചിത്രം.
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്ത ‘നരിവേട്ട’ സിനിമയുടെ റിലീസ് തീയതി അണിയറപ്രവർത്തകർ പുറത്തു വിട്ടു. മെയ്…
ഇന്ത്യൻ സിനിമയുടെ ബാനറിൽ ടിപ്പു ഷാൻ, ഷിയാസ് ഹസൻ എന്നിവർ നിർമ്മിച്ച് അനുരാജ് മനോഹർ സംവിധാനം ചെയ്ത നരിവേട്ട മെയ്…
രഞ്ജിത്ത് സജീവിനെ നായകനാക്കി അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരളയിലൂടെ മലയാള സിനിമയിലേക്ക് വീണ്ടുമൊരു പുതുമുഖ നായിക.…
ഇന്ന് കേരളത്തിലെ യുവാക്കളും അവരുടെ മാതാപിതാക്കളും എല്ലാം അഭിമുഖീകരിക്കുന്ന വലിയൊരു പ്രശ്നം ചർച്ച ചെയ്യുന്ന ചിത്രമാണ് യുണൈറ്റഡ് കിംഗ്ഡം ഓഫ്…
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
This website uses cookies.