മിനി സ്ക്രീനിലെ ഹാസ്യ പരിപാടികളിലൂടെ കയ്യടി നേടി, ഇപ്പോൾ മലയാള സിനിമയിലെ തിരക്കുള്ള ഹാസ്യ താരങ്ങളിലൊരാളായി മാറിയ ആളാണ് നിർമ്മൽ പാലാഴി. മഴവിൽ മനോരമയിലെ കോമഡി ഫെസ്റ്റിവൽ എന്ന ഹാസ്യ പരിപാടിയിലെ കാലിക്കറ്റ് വി ഫോർ യു എന്ന ടീമിന് വേണ്ടി ഈ നടൻ കാഴ്ച വെച്ച പ്രകടനം വലിയ ജന ശ്രദ്ധയാണ് നേടിയെടുത്തത്. അത് തന്നെയാണ് നിർമ്മലിന് സിനിമയിലേക്കും വഴി തുറന്നതു. ഏഴു വർഷം മുൻപും കുട്ടിയും കോലും എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച നിർമ്മൽ ഇതിനോടകം ഇരുപത്തിയഞ്ചോളം സിനിമകളിൽ അഭിനയിച്ചു കഴിഞ്ഞു. മലയാളത്തിലെ സൂപ്പർ താരങ്ങൾക്കൊപ്പവും അഭിനയിക്കാൻ ഭാഗ്യം ലഭിച്ച നിർമ്മൽ ഈ അടുത്തിടെയാണ് മലയാളത്തിന്റെ മഹാനടൻ മോഹൻലാലിനൊപ്പം അഭിനയിച്ചത്. സിദ്ദിഖ് സംവിധാനം ചെയ്ത ബിഗ് ബ്രദർ എന്ന സിനിമയിലാണ് മോഹൻലാലിനൊപ്പം അഭിനയിക്കാനുള്ള ഭാഗ്യം നിർമ്മലിനെ തേടിയെത്തിയത്. ഇപ്പോഴിതാ കഴിഞ്ഞ ദിവസം മോഹൻലാൽ തനിക്കു അയച്ച മെസ്സേജിനെ കുറിച്ച് നിർമ്മലിട്ട ഫേസ്ബുക് പോസ്റ്റാണ് ശ്രദ്ധ നേടുന്നത്.
കഴിഞ്ഞ ദിവസം തന്റെ മുപ്പത്തിരണ്ടാം വിവാഹ വാർഷികം ആഘോഷിച്ച മോഹൻലാലിന് ആശംസകൾ നൽകി കൊണ്ട് നിർമ്മൽ ഒരു വാട്സാപ്പ് സന്ദേശമയച്ചിരുന്നു. അതിനു നന്ദി പറഞ്ഞു കൊണ്ട് മോഹൻലാൽ അയച്ച സന്ദേശത്തിന്റെ സ്ക്രീൻ ഷോട്ട് സഹിതമാണ് നിർമ്മൽ ഫേസ്ബുക് പോസ്റ്റ് ഇട്ടിരിക്കുന്നതു. ആ ഫേസ്ബുക് പോസ്റ്റ് ഇട്ടു കൊണ്ട് നിർമൽ പറഞ്ഞിരിക്കുന്നത് ഇങ്ങനെ, ഈ പോസ്റ്റ് ഇട്ടതു കാണുമ്പോൾ ജാഡയെന്നോ, അർദ്ധരാത്രിയിൽ കുടപിടിക്കുന്നവൻഎന്നോ, അൽപ്പൻ എന്നോ വിളിച്ചാലും ഒരു കുഴപ്പവും ഇല്ല സന്തോഷം അങ്ങേ തലക്കിൽ വന്നപ്പോൾ എന്റെ സുഹൃത്തുക്കളെ അറിയിക്കാതെ വയ്യ എന്നായി. നിർമ്മലിന് നന്ദിയും സ്നേഹവും അറിയിച്ച മോഹൻലാൽ അദ്ദേഹം സുരക്ഷിതനായും ആരോഗ്യത്തോടെയും ഇരിക്കുന്നോ എന്നും തിരക്കുന്നുണ്ട്. ഏതായാലും തന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ ഒരു നിമിഷമായാണ് നിർമ്മൽ ഇതിനെ കാണുന്നത്.
ആരാണ് 'ബെസ്റ്റി'? ആരാന്റെ ചോറ്റുപാത്രത്തില്‍ കയ്യിട്ടുവാരുന്ന ആളാണെന്ന് ഒരു കൂട്ടര്. ജീവിതത്തില്‍ ഒരു ബെസ്റ്റി ഉണ്ടെങ്കില്‍ വലിയ സമാധാനമാണെന്ന് മറ്റുചിലര്‍.…
ആസിഫ് അലിയെ നായകനാക്കി ജോഫിൻ റ്റി ചാക്കോ ഒരുക്കിയ രേഖാചിത്രം ഗംഭീര പ്രേക്ഷക പ്രതികരണം നേടി പ്രദർശനം തുടരുകയാണ്. മമ്മൂട്ടി…
ആസിഫ് അലിയെ നായകനാക്കി ജോഫിൻ ടി ചാക്കോ സംവിധാനം നിർവഹിച്ച 'രേഖാചിത്രം' ഗംഭീര പ്രതികരണങ്ങളുമായി പ്രദർശനം തുടരുന്നു. കാവ്യ ഫിലിം…
തെലുങ്ക് താരം ബെല്ലംകൊണ്ട സായ് ശ്രീനിവാസിനെ നായകനാക്കി നവാഗതനായ ലുധീർ ബൈറെഡ്ഡി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റിൽ പുറത്ത്. "ഹൈന്ദവ"…
2025 ൽ വമ്പൻ തിരിച്ചു വരവിന് ഒരുങ്ങുന്ന മലയാള യുവസൂപ്പർതാരം നിവിൻ പോളിക്ക് മറ്റൊരു വമ്പൻ ചിത്രം കൂടെ. ശ്രീ…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി നിതിൻ രൺജി പണിക്കർ സംവിധാനം ചെയ്ത ചിത്രമായിരുന്നു കസബ. 2016 ൽ റിലീസ് ചെയ്ത ഈ…
This website uses cookies.