മലയാളത്തിന്റെ പ്രശസ്ത നടനും നിർമ്മാതാവുമാണ് മണിയൻ പിള്ള രാജു. അദ്ദേഹത്തിന്റെ മകൻ നിരഞ്ച് ഇപ്പോൾ മലയാള സിനിമയിൽ സജീവമായി നിൽക്കുന്ന ഒരു യുവ നടൻ ആണ്. ഒരുപിടി മികച്ച ചിത്രങ്ങളുടെ ഭാഗമായി നമ്മുടെ മുന്നിൽ എത്തിയിട്ടുള്ള ഈ നടൻ ഇതിനോടകം തന്നെ ആരാധകരെ നേടിയിട്ടുമുണ്ട്. ഇപ്പോഴിതാ, ഈ യുവ നടനെ കുറിച്ചൊരു വ്യാജ വാർത്ത സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്. അതിനെ കുറിച്ച് വിശദീകരിച്ചു കൊണ്ട് നിരഞ്ച് തന്നെ മുന്നോട്ടു വന്നിട്ടുമുണ്ട്. നിരഞ്ച് പോലീസ് കസ്റ്റഡിയിൽ ആണെന്ന വാർത്തയാണ് സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്. ഏതായാലും തനിക്കെതിരെ സോഷ്യല്‍ മീഡിയയിലെ ഓണ്‍ലൈന്‍ പേജില്‍ വന്ന കുറിപ്പിനെതിരെ പരിഹാസവുമായി ഈ യുവ നടൻ തന്നെ തന്റെ ഫേസ്ബുക് പേജിലൂടെ മുന്നോട്ടു വന്നു കഴിഞ്ഞു. തന്റെ പുതിയ സിനിമയുടെ പ്രോമോഷന്റെ ഭാഗമായി നിരഞ്ജ് നല്‍കിയ ഒരഭിമുഖത്തില്‍, 2018 ല്‍ പൊലീസില്‍ നിന്നും പെറ്റിയടിച്ചെന്ന് പറഞ്ഞ വാക്കുകളാണ് വളച്ചൊടിച്ച് ഇത്തരമൊരു വാർത്തയാക്കി ചില ഓൺലൈൻ മാധ്യമങ്ങൾ മാറ്റിയത്.
ഇനി താന്‍ കുട്ടിക്കാലത്ത് മരത്തിലേക്ക് കല്ലെറിഞ്ഞിട്ടുണ്ടെന്ന് പറഞ്ഞാല്‍, മണിയന്‍പിള്ള രാജുവിന്റെ മകന്‍ ബഹിരാകാശത്തേക്ക് റോക്കറ്റ് വിട്ടെന്നു ഇവരൊക്കെ എഴുതുമോയെന്ന് ആണ് തന്റെ ഫേസ്ബുക് പോസ്റ്റിൽ ഈ യുവ താരം പരിഹാസരൂപേണ ചോദിക്കുന്നത്. നിരഞ്ജ് പ്രധാനവേഷത്തില്‍ എത്തിയ ഒരു താത്വിക അവലോകനം എന്ന ചിത്രം ഇപ്പോൾ തീയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. നവാഗതനായ അഖില്‍ മാരാര്‍ ഒരുക്കിയ ഈ ചിത്രത്തിൽ ജോജു ജോർജ്, അജു വര്‍ഗീസ്, ഷമ്മി തിലകന്‍, സലിം കുമാര്‍, മേജര്‍ രവി, ശ്രീജിത്ത് രവി, ബാലാജി ശര്‍മ്മ, ജയകൃഷ്ണന്‍, മാമുക്കോയ, പ്രശാന്ത് അലക്സ്, സജി വെഞ്ഞാറമൂട്, ശൈലജ തുടങ്ങിയവരാണ് മറ്റു പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
ഇപ്പോൾ കേരളം നേരിടുന്ന സാമൂഹിക പ്രശ്നങ്ങളിൽ ഒന്നാണ് വിദേശരാജ്യങ്ങളിലേക്ക് നമ്മുടെ യുവതലമുറയുടെ പാലായനം. സാമ്പത്തിക സുസ്ഥിരത നേടാൻ യുവതലമുറ തെരഞ്ഞെടുക്കുന്ന…
ഇന്ന് കേരകത്തിൽ പ്രദർശനം ആരംഭിച്ച പ്രധാന മലയാള ചിത്രങ്ങളിൽ ഒന്നാണ് പ്രശസ്ത സംവിധായകനായ അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ്…
പ്രശസ്ത സംവിധായകൻ അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിങ്ഡം ഓഫ് കേരള ഇന്ന് മുതൽ കേരളത്തിൽ പ്രദർശനം ആരംഭിക്കും. കേരളത്തിൽ…
രഞ്ജിത്ത് സജീവ്, ഇന്ദ്രൻസ്, സംഗീത,ജോണി ആന്റണി,മഞ്ജു പിള്ള, സാരംഗി ശ്യാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചെമ്പരത്തി പൂവ്, ഉപചാരപൂർവ്വം ഗുണ്ട…
എ ആൻഡ് എച്ച് എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അബ്ബാസ് തിരുനാവായ, സജിൻ അലി, ദിപൻ പട്ടേൽ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന…
എസ്. പ്രേം ആനന്ദ് രചനയും സംവിധാനവും നിർവ്വഹിച്ച് 2025-ൽ പുറത്തിറങ്ങിയ ആക്ഷൻ ഹൊറർ കോമഡി ചിത്രമാണ് ഡെവിൾസ് ഡബിൾ നെക്സ്റ്റ്…
This website uses cookies.