ഇന്ത്യൻ സിനിമയിലെ പ്രശസ്ത നടന്മാരിൽ ഒരാളാണ് നാസ്സർ. തെന്നിന്ത്യൻ സിനിമയിലും ബോളിവുഡിലും ഒരുപോലെ തിളങ്ങുന്ന ഈ നടൻ തമിഴ് സിനിമയിലെ ഏറ്റവും മികച്ച സ്വഭാവ നടന്മാരിൽ ഒരാൾ കൂടിയാണ്. നായകനായും വില്ലനായും സ്വഭാവ നടനായുമെല്ലാം മികവ് തെളിയിച്ചിട്ടുള്ള നാസ്സർ അടുത്തിടെ നടന്ന ഒരു അഭിമുഖത്തിൽ ദളപതി വിജയ്യെ കുറിച്ച് പറഞ്ഞ വാക്കുകൾ ആണ് വൈറൽ ആവുന്നത്. ആ വീഡിയോ നാസറിന്റെ ഭാര്യ കമീല പങ്കു വെച്ചിട്ടുമുണ്ട്. സഹോദരൻ വിജയ്യെ ഞങ്ങളുടെ ജീവിതത്തിൽ ഒരിക്കലും മറക്കില്ല എന്ന കുറിപ്പോടെയാണ് കമീല ആ വീഡിയോ പങ്കു വെച്ചിരിക്കുന്നത്. നടൻ മനോബാല നടത്തിയ അഭിമുഖത്തിൽ അദ്ദേഹം നാസറിനോട് വിജയ്യും ആയുള്ള അടുപ്പത്തെ കുറിച്ചാണ് ചോദിച്ചത്. ഒരു സഹപ്രവർത്തകൻ എന്നതിലുപരി വിജയ്യും ആയി ബന്ധം വരുന്നത് തന്റെ മകൻ കാരണമാണെന്ന് നാസ്സർ പറയുന്നു. നാസറിന്റെ മൂത്ത മകൻ കടുത്ത വിജയ് ആരാധകൻ ആണ്.
പക്ഷെ ഒരു അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ആ മകന്റെ ജീവൻ രക്ഷപ്പെട്ടത് തന്നെ വലിയ ഭാഗ്യമായി കരുതുന്നു എന്ന് നാസർ പറയുന്നു. അപകടത്തിന് ശേഷം ഓർമ്മ ശക്തിക്കു കാര്യമായ ക്ഷതം സംഭവിച്ച തന്റെ മകൻ, ഒട്ടും മറക്കാതെ ഓർത്തിരുന്നത് വിജയ് എന്ന വ്യക്തിയെ ആണെന്നും വീട്ടിൽ എപ്പോഴും വിജയ് അഭിനയിച്ച ചിത്രത്തിലെ ഗാനങ്ങൾ ആണ് മകന് വേണ്ടി വെച്ചു കൊടുക്കുന്നതെന്നും നാസർ പറയുന്നു. ഒരിക്കൽ ഈ വിവരം അറിഞ്ഞ വിജയ്, തന്റെ മകന്റെ ജന്മദിനത്തിന്റെ അന്ന് വീട്ടിൽ എത്തുകയും മകനൊപ്പം ആ ജന്മദിനം ആഘോഷിക്കുകയും ചെയ്തെന്നും നാസർ വെളിപ്പെടുത്തി. അതുകൊണ്ടൊക്കെ തന്നെ വിജയ് എന്ന വ്യക്തിയോട് ഉള്ള സ്നേഹവും നന്ദിയും വളരെ വലുതാണ് എന്നും നാസർ പറഞ്ഞു.
ആരോഗ്യപരമായ കാരണങ്ങൾ കൊണ്ട് എടുത്ത 6 മാസത്തെ ഇടവേളക്ക് ശേഷം സൂപ്പർതാരം മമ്മൂട്ടി അഭിനയ തിരക്കുകളിലേക്ക് തിരിച്ചെത്തുന്നു. മഹേഷ് നാരായണൻ…
മോഹൻലാലിനെ നായകനാക്കി ചിത്രം സംവിധാനം ചെയ്യാൻ ദിലീഷ് പോത്തൻ എന്ന് വാർത്തകൾ. അടുത്തിടെ അദ്ദേഹം മോഹൻലാലിനോട് ഒരു കഥ പറഞ്ഞു…
നസ്ലൻ, ശ്രീനാഥ് ഭാസി, ഷൈൻ ടോം ചാക്കോ, സജിൻ ഗോപു എന്നിവർ പ്രധാന വേഷങ്ങൾ ചെയ്യാൻ പോകുന്ന അമൽ നീരദ്…
വിപിൻദാസിന്റെ സംവിധാനത്തിൽ 60 പുതുമുഖങ്ങൾക്കൊപ്പം പൃഥ്വിരാജ് എത്തുന്ന ചിത്രം "സന്തോഷ് ട്രോഫി " യുടെ ഷൂട്ടിംഗ് തുടങ്ങി.പ്രശസ്ത നിർമ്മാതാക്കളായ ലിസ്റ്റിൻ…
ബ്ലോക്ബസ്റ്റർ ഹിറ്റായ കല്യാണി പ്രിയദർശൻ - ഡൊമിനിക് അരുൺ ചിത്രം "ലോക" യുടെ രണ്ടാം ഭാഗത്തിൽ ടോവിനോ തോമസ് നായകനായി…
ഷറഫുദീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷറഫുദീൻ നിർമ്മിക്കുന്ന ചിത്രം "പെറ്റ് ഡിറ്റക്ടീവ്" റിലീസിന് ഒരുങ്ങുകയാണ്. ഇപ്പോഴിതാ ചിത്രത്തിൻ്റെ തീം സോങ് പുറത്ത്…
This website uses cookies.