തെലുങ്ക് യുവതാരം നാഗ ചൈതന്യ ശ്രീകാകുളത്തെ ഒരു ഗ്രാമം സന്ദർശിക്കുകയും തന്റെ വരാനിരിക്കുന്ന ചിത്രത്തിനായി മത്സ്യത്തൊഴിലാളി സമൂഹത്തോടൊപ്പം സമയം ചിലവഴിക്കുകയും ചെയ്തു. മത്സ്യത്തൊഴിലാളികളെയും അവരുടെ കുടുംബങ്ങളെയും ഭൂമി, അവരുടെ സംസ്കാരം, അവരുടെ ജീവിതരീതി എന്നിവ മനസ്സിലാക്കാൻ വേണ്ടിയായിരുന്നു ഈ കൂടിക്കാഴ്ച. NC 23 എന്ന് താത്കാലികമായി വിളിക്കുന്ന പുതിയ ചിത്രത്തിലെ തന്റെ കഥാപാത്രത്തെ കൂടുതൽ മനസിലാക്കാൻ വേണ്ടിയായിരുന്നു നാഗ ചൈതന്യയുടെ ശ്രമം, അതിനായി അദ്ദേഹം അവരിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചു.
തന്റെ അവസാന ചിത്രമായ കാർത്തികേയ 2-ലൂടെ പാൻ ഇന്ത്യ ബ്ലോക്ക്ബസ്റ്റർ നേടിയ ചന്ദൂ മൊണ്ടേറ്റിയാണ് NC 23 സംവിധാനം ചെയ്യുന്നത്. ചിത്രം പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിക്കുന്നത് അല്ലു അരവിന്ദ് ആണ്. ടോളിവുഡിലെ പ്രമുഖ പ്രൊഡക്ഷൻ ഹൗസായ ഗീത ആർട്‌സിന്റെ ബാനറിൽ ബണ്ണി വാസ് ചിത്രം നിർമ്മിക്കും.
NC23 ന്റെ പ്രീ-പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുകയാണ്, ഈ മാസം ഷൂട്ടിംഗ് ആരംഭിക്കാനാണു നിർമ്മാതാക്കൾ തീരുമാനിച്ചിരിക്കുന്നത്. മാധ്യമങ്ങളെ അഭിസംബോധന ചെയ്യവെ നായകൻ നാഗ ചൈതന്യ പറഞ്ഞതിങ്ങനെ , “6 മാസം മുൻപാണ് ചന്ദൂ എന്നോട് കഥ പറഞ്ഞതന്നെ . കേട്ട മാത്രയിൽ ഞാൻ വളരെ ആവേശഭരിതനായി. യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയാണ് അദ്ദേഹം കഥ വികസിപ്പിച്ചത്. വാസും ചന്ദുവും രണ്ട് വർഷമായി കഥയുടെ ജോലികൾക്കായി യാത്ര ചെയ്യുന്നുണ്ടായിരുന്നു . വളരെ പ്രചോദനാത്മകമായ കഥയാണിത് . മത്സ്യത്തൊഴിലാളികളുടെ ജീവിതരീതിയും അവരുടെ ശരീരഭാഷയും ഗ്രാമത്തിന്റെ ഘടനയും അറിയാനാണ് ഞങ്ങൾ ഇവിടെ എത്തിയത്. പ്രീ-പ്രൊഡക്ഷൻ ജോലികൾ ഇന്ന് ആരംഭിക്കും.”
സംവിധായകൻ ചന്ദുവിന്റെ വാക്കുകളിങ്ങനെ “2018ൽ നടന്ന ഒരു യഥാർത്ഥ സംഭവത്തെ ആസ്പദമാക്കി കാർത്തിക് എന്ന നാട്ടുകാരൻ ഒരു കഥ തയ്യാറാക്കി. അദ്ദേഹം ആദ്യം അരവിന്ദ് ഗാരുവിനോടും ബണ്ണി വാസിനോടും കഥ പറഞ്ഞു. കഥ കേട്ടപ്പോൾ ആവേശമായി. കഴിഞ്ഞ 2 വർഷമായി ഞങ്ങൾ തിരക്കഥയുടെ പണിപ്പുരയിലാണ്. ഇപ്പോൾ തിരക്കഥ തയ്യാറായിക്കഴിഞ്ഞു, അത് നന്നായി വന്നിട്ടുണ്ട് . കഥയുടെ പുരോഗതിയും നാഗചൈതന്യക്കും ഏറെ സന്തോഷമുണ്ട്. ആ സംഭവം നടന്ന സ്ഥലത്ത് തന്നെ സിനിമയുടെ പ്രീ-പ്രൊഡക്ഷൻ ആരംഭിക്കാൻ ഞങ്ങൾ ആഗ്രഹിച്ചു.”
സിനിമയുടെ പ്രാരംഭ ജോലികൾ ആരംഭിച്ചിട്ടുണ്ടെന്ന് നിർമ്മാതാവ് ബണ്ണി വാസ് പറഞ്ഞു. ബണ്ണി വാസിന്റെ വാക്കുകളിങ്ങനെ “2018-ലാണ് ഒരു സംഭവം നടന്നത്. ഗ്രാമത്തിലെ പ്രദേശവാസികൾ ഗുജറാത്തിലേക്ക് മത്സ്യബന്ധന തൊഴിലിനായി പോകുന്നുണ്ടായിരുന്നു. 2018-ൽ നടന്ന സംഭവത്തെക്കുറിച്ച് എഴുത്തുകാരൻ കാർത്തിക് ഒരു കഥ വികസിപ്പിച്ചെടുത്തു. ചന്ദൂ അത് ഇഷ്ടപ്പെടുകയും മനോഹരമായ ഒരു പ്രണയകഥയാക്കുകയും ചെയ്തു. അടുത്തിടെയായി , തെലുങ്ക് സിനിമാ പ്രവർത്തകർ റിയലിസ്റ്റിക് സിനിമകൾ ചെയ്യാൻ ശ്രമിക്കുന്നുണ്ട്.സംവിധായകൻ ചന്ദുവിനും കഥ നടന്നതിന്റെ വേരുകളിലേക്ക് പോകാൻ ആഗ്രഹമുണ്ടായിരുന്നു. ഇവിടുത്തെ അന്തരീക്ഷവും മത്സ്യത്തൊഴിലാളികളുടെ ശരീരഭാഷയും പഠിക്കാനാണ് ഞങ്ങൾ ഇവിടെയെത്തിയത്. മത്സ്യത്തൊഴിലാളികളെക്കുറിച്ചും അവരുടെ ജീവിതരീതികളെക്കുറിച്ചും അറിയാൻ നാഗ ചൈതന്യക്ക് ആഗ്രഹമുണ്ടായിരുന്നു’. നേരത്തെ ഞാൻ പരാമർശിച്ച സംഭവം ഡൽഹിയെ ഇളക്കിമറിക്കുകയും പാക്കിസ്ഥാനിലെ കറാച്ചിയെയും വിറപ്പിക്കുകയും ചെയ്ത ഒന്നായിരുന്നു . അതിനാൽ, ഞങ്ങൾ ആ ഗ്രാമം സന്ദർശിക്കാൻ ആഗ്രഹിച്ചു. ഊഷ്മളമായ സ്വീകരണമാണ് ഇവിടെ ലഭിച്ചത്. കൂടുതൽ വിവരങ്ങൾ അറിയാൻ ഞങ്ങൾ വീണ്ടും ഇവിടെ വന്നേക്കാം. ഗ്രാമവാസികളുടെ സഹകരണം ഞങ്ങൾ പ്രതീക്ഷിക്കുന്നു.”
ടോവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം നരിവേട്ടയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ടോവിനോ തോമസിന്റെ…
മലയാള സിനിമയിലെ പ്രമുഖ യുവതാരങ്ങളായ അഷ്കർ സൗദാനും ഷഹീർ സിദ്ദിഖും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'ബെസ്റ്റി' ജനുവരി 24ന് തിയറ്ററുകളിലെത്തും.…
ആസിഫ് അലി, അനശ്വര രാജൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജോഫിന് ടി ചാക്കോ സംവിധാനം ചെയ്തു വേണു കുന്നപ്പിള്ളി നിർമ്മിച്ച…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി സൂപ്പർ ഹിറ്റ് തമിഴ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ്…
വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ വീക്കെൻഡ് സിനിമാറ്റിക് യൂണിവേഴ്സിലെ പുതിയ മുഖമായി ഡിറ്റക്റ്റീവ് ഉജ്ജ്വലൻ ഫസ്റ്റ് ലുക്ക് പുറത്ത്. കോമഡി ഇൻവെസ്റ്റിഗേഷൻ ത്രില്ലറായി…
ബേസിൽ ജോസഫിനെ നായകനാക്കി ജ്യോതിഷ് ശങ്കർ സംവിധാനം ചെയ്യുന്ന 'പൊൻമാൻ' എന്ന ചിത്രത്തിന്റെ റിലീസ് തീയതി പുറത്ത്. 2025 ജനുവരി…
This website uses cookies.