സൗത്ത് ഇന്ത്യയിലെ എക്കാലത്തെയും സൂപ്പർഹിറ്റ് ചിത്രങ്ങളിൽ ഒന്നാണ് ദളപതി. മമ്മൂട്ടിയും രജിനികാന്തും ആദ്യമായി ഒന്നിച്ച ചിത്രം കേരളത്തിലും തമിഴ് നാട്ടിലും ഏറെ തരംഗം സൃഷ്ട്ടിച്ചിരുന്നു. മലയാളത്തിൽ നിന്ന് മനോജ് കെ ജയനും ചിത്രത്തിൽ ശ്രദ്ധേയമായ ഒരു വേഷം കൈകാര്യം ചെയ്യുന്നുണ്ട്. ദളപതിയിൽ അഭിനയിച്ചതും റിലീസിന് ശേഷമുള്ള തന്റെ അനുഭവവും ഫേസ്‍ബുക്ക് പേജിലൂടെ താരം പങ്കുവെച്ചിരിക്കുകയാണ്. തന്റെ അഭിനയ ജീവിതത്തിലെ നാലാമത്തെ ചിത്രമായിരുന്നു ദളപതി എന്ന് അറിയിച്ചുകൊണ്ടാണ് മനോജ് കെ ജയൻ കുറിപ്പ് ആരംഭിക്കുന്നത്. സൂപ്പർസ്റ്റാർ രജിനികാന്തിനെ നെഞ്ചിൽ പിടിച്ചു തള്ളുന്ന ഒരു രംഗം ചിത്രീകരിക്കാൻ കഷ്ടപ്പെട്ടതിന് കുറിച്ചും താരം കുറിപ്പിൽ സൂചിപ്പിച്ചിട്ടുണ്ട്. ദളപതിയിലെ ആ മനോഹരമായ രംഗവും താരം ഫേസ്ബുക്കിൽ പങ്കുവെച്ചിട്ടുണ്ട്. മദ്രാസിലെ ഏതെങ്കിലും തീയറ്ററിൽ പോയിരുന്നെങ്കിൽ രജിനി ആരാധകർ തന്നെ നെഞ്ചിൽ ഇടിച്ചു കൊന്നേനെ എന്നും ഇവിടെ ആയതുകൊണ്ട് മമ്മൂട്ടി ഫാൻസിന്റെ ചീത്ത മാത്രം ഉണ്ടായിരുന്നുള്ളു എന്ന് താരം വ്യക്തമാക്കി.
കുറിപ്പിന്റെ പൂർണരൂപം:
അഭിനയജീവിതത്തിലെ നാലാമത്തെ ചിത്രം, Superstar രജനി സാറിന്റെ കൂടെ, പോരാത്തതിന് നമ്മുടെ മെഗസ്റ്റാർ മമ്മൂക്കയും.(ദളപതി. 1991) ❤️? ഈ സീനിൽ ഞാൻ, രജനി സാറിന്റെ നെഞ്ചിൽ പിടിച്ചു തള്ളണം എന്ന് മണിരത്നം സർ പറഞ്ഞപ്പോൾ. complete Blankout ആയി ശരിക്കും.??? എനിക്ക് പറ്റുന്നില്ല രണ്ടു പ്രാവശ്യം try ചെയ്തു ?? ശരിയാകുന്നില്ല. കാര്യം മനസ്സിലാക്കി രജനിസർ തന്നെ എന്റെ കൈയ്യ് ബലമായി പിടിച്ചു അദ്ദേഹത്തിന്റെ നെഞ്ചിൽ ഇടിച്ചു കാണിച്ചു തന്നു. വലിയ മനുഷ്യൻ ?❤️? (കിട്ടിയ Gap-ൽ ഞാൻ പറഞ്ഞു , ഞാൻ സാറിന്റെ ഈ ലോകത്തെ ഏറ്റവും വലിയ ആരാധകനാണെന്ന്. അതുകൊണ്ട് പറ്റുന്നില്ലാന്നും ??) സിനിമ കാണാൻ Ernakulam saritha yil ആണ് പോയത്. മറിച്ച്, മദ്രാസിലെ ഏതെങ്കിലും തീയറ്റിറിൽ ആയിരുന്നെങ്കിൽ രജനി Fans, എന്നെ നെഞ്ചിൽ ഇടിച്ചു തന്നെ കൊന്നെനെ: രക്ഷപെട്ടു. ഇവിടെ മമ്മൂട്ടി Fans ന്റെ കുറെ ചീത്ത കേട്ടു. സാരമില്ല). ?????
ഈ കഴിഞ്ഞ വെള്ളിയാഴ്ച മലയാളി സിനിമാ പ്രേമികൾക്ക് മുന്നിലെത്തിയ ചിത്രമാണ് "കേക്ക് സ്റ്റോറി". നിരവധി സൂപ്പർ ഹിറ്റുകൾ മലയാള സിനിമക്ക്…
എൻവിബി ഫിലിംസ് നിർമിക്കുന്ന സൈക്കോളജിക്കൽ ത്രില്ലർ ചിത്രം "നികിത റോയ്" 2025 മെയ് 30 ന് തിയേറ്ററുകളിൽ എത്തും. ചിത്രത്തിൻ്റെ…
ടൊവീനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന 'നരിവേട്ട' എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം 'മിന്നൽവള കൈയിലിട്ട…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ‘നരിവേട്ട’യിലെ ആദ്യ ഗാനം പുറത്തിറങ്ങി. പൃഥ്വിരാജ് സുകുമാരന്റെ സോഷ്യൽ മീഡിയ…
ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത് നസ്ലെൻ ഉൾപ്പെടെ നിരവധി യുവ പ്രതിഭകൾ അഭിനയിച്ച ആലപ്പുഴ ജിംഖാനയിലൂടെ പ്രേക്ഷകരുടെ കയ്യടി നേടുകയാണ്…
ഈ വർഷത്തെ വിഷു റിലീസായി മലയാളി പ്രേക്ഷകരുടെ മുന്നിലെത്തിയ രണ്ട് ചിത്രങ്ങളാണ് ഖാലിദ് റഹ്മാൻ ഒരുക്കിയ'ആലപ്പുഴ ജിംഖാനയും, നവാഗതനായ ശിവപ്രസാദ്…
This website uses cookies.