പ്രശസ്ത മലയാള ചലച്ചിത്ര നടൻ മണികണ്ഠൻ ആചാരി ഇന്ന് വിവാഹിതനായി. തൃപ്പുണിത്തുറ സ്വദേശി അഞ്ജലിയാണ് വധു. കോവിഡ് 19 ഭീഷണി മൂലമുള്ള ലോക്ക് ഡൌൺ ആയതു കൊണ്ട് തന്നെ അടുത്ത ബന്ധുക്കളുടെ മാത്രം സാന്നിധ്യത്തിൽ തൃപ്പുണിത്തുറ ക്ഷേത്രത്തില്‍ വെച്ച് ലളിതമായ രീതിയിലാണ് വിവാഹ ചടങ്ങുകൾ നടത്തിയത്. വിവാഹ ചെലവിനായ് നീക്കി വച്ച പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകാനാണ് മണികണ്ഠൻ ആചാരിയുടെ തീരുമാനം. കുറച്ചു നാൾ മുൻപാണ് മണികണ്ഠൻ സ്വന്തമായി ഒരു വീട് വെച്ചത്. ആ വിവരം അദ്ദേഹം സോഷ്യൽ മീഡിയ വഴി ഏവരെയും അറിയിക്കുകയും ചെയ്തിരുന്നു. കമ്മട്ടിപ്പാടം എന്ന രാജീവ് രവി ചിത്രത്തിലൂടെ മലയാളത്തിൽ അരങ്ങേറ്റം കുറിച്ച മണികണ്ഠൻ ആചാരി, ആ ചിത്രത്തിലെ ബാലൻ എന്ന കഥാപാത്രമായുള്ള അതിഗംഭീര പ്രകടനം കൊണ്ട് സംസ്ഥാന ചലച്ചിത്ര അവാർഡും കരസ്ഥമാക്കി. മികച്ച സ്വഭാവ നടനുള്ള അവാർഡാണ് അരങ്ങേറ്റ ചിത്രത്തിലൂടെ തന്നെ മണികണ്ഠൻ ആചാരി നേടിയെടുത്തത്.
എസ്രാ, ദി ഗ്രേറ്റ് ഫാദർ, അയാൾ ജീവിച്ചിരിപ്പുണ്ട്, അലമാര, വർണ്യത്തിലാശങ്ക, ചിപ്പി, ഈട, കാർബൺ, കായംകുളം കൊച്ചുണ്ണി എന്നീ മലയാള ചിത്രങ്ങളിലും അഭിനയിച്ച മണികണ്ഠൻ ആചാരി തമിഴിലും അഭിനയിച്ചിട്ടുണ്ട്. കാർത്തിക് സുബ്ബരാജ് ഒരുക്കിയ പേട്ട എന്ന തമിഴ് ചിത്രത്തിൽ സൂപ്പർ സ്റ്റാർ രജനികാന്തിനൊപ്പവും വിജയ് സേതുപതിക്കൊപ്പവുമാണ് മണികണ്ഠൻ ആചാരി അഭിനയിച്ചത്. ഇത് കൂടാതെ സീനു രാമസാമി സംവിധാനം ചെയ്ത മാമനിതൻ എന്ന ചിത്രത്തിലും വിജയ് സേതുപതിക്കൊപ്പം മണികണ്ഠൻ ആചാരി അഭിനയിച്ചു. റിപ്പർ ചന്ദ്രന്റെ ജീവിത കഥ പറയുന്ന റിപ്പർ എന്ന ചിത്രവും രാജീവ് രവി- നിവിൻ പോളി ടീമിന്റെ തുറമുഖം എന്ന ചിത്രവുമാണ് മണികണ്ഠൻ അഭിനയിച്ചു ഇനി റിലീസ് ചെയ്യാനുള്ള ചിത്രങ്ങൾ.
കേരളത്തിലെ സിനിമാ വിതരണക്കാരുടെ സംഘടനയായ ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്റെ പ്രസിഡന്റായി 3-ാം തവണയും ലിസ്റ്റിൻ സ്റ്റീഫൻ തിരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡന്റായി…
ഇപ്പോൾ കേരളം നേരിടുന്ന സാമൂഹിക പ്രശ്നങ്ങളിൽ ഒന്നാണ് വിദേശരാജ്യങ്ങളിലേക്ക് നമ്മുടെ യുവതലമുറയുടെ പാലായനം. സാമ്പത്തിക സുസ്ഥിരത നേടാൻ യുവതലമുറ തെരഞ്ഞെടുക്കുന്ന…
ഇന്ന് കേരകത്തിൽ പ്രദർശനം ആരംഭിച്ച പ്രധാന മലയാള ചിത്രങ്ങളിൽ ഒന്നാണ് പ്രശസ്ത സംവിധായകനായ അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ്…
പ്രശസ്ത സംവിധായകൻ അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിങ്‌ഡം ഓഫ് കേരള ഇന്ന് മുതൽ കേരളത്തിൽ പ്രദർശനം ആരംഭിക്കും. കേരളത്തിൽ…
രഞ്ജിത്ത് സജീവ്, ഇന്ദ്രൻസ്, സംഗീത,ജോണി ആന്റണി,മഞ്ജു പിള്ള, സാരംഗി ശ്യാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചെമ്പരത്തി പൂവ്, ഉപചാരപൂർവ്വം ഗുണ്ട…
എ ആൻഡ് എച്ച് എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അബ്ബാസ് തിരുനാവായ, സജിൻ അലി, ദിപൻ പട്ടേൽ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന…
This website uses cookies.