അഭിനേതാവ് സംവിധായകൻ സംസ്ഥാന അവാർഡ് ഉൾപ്പടെ കരസ്ഥമാക്കിയ മികച്ച നടൻ അങ്ങനെ വിശേഷണങ്ങൾ ഒരുപാടുണ്ട് ലാലിന്. മിമിക്രി വേദികളിലൂടെ സിനിമയിലേക്ക് എത്തിയ ലാൽ പക്ഷെ സംവിധായകനായാണ് മലയാള സിനിമയിൽ അരങ്ങേറുന്നത്. സുഹൃത്തും സംവിധായകനുമായ സിദ്ധിഖിനോടൊപ്പം ഒരുക്കിയ ചിത്രങ്ങൾ മലയാള സിനിമാ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ചിത്രങ്ങളായിരുന്നു. ഭൂരിഭാഗം ചിത്രങ്ങളിലും നായകനായി എത്തിയതാവട്ടെ മുകേഷും. ചിത്രങ്ങളുടെ വിജയങ്ങൾ അന്ന് മുകേഷിന്റെ കരിയർ ഗ്രാഫ് വലിയതോതിൽ ഉയർത്താൻ സഹായിച്ചിരുന്നു. അത്തരത്തിൽ മുകേഷ് – സിദ്ധിഖ് ലാൽ കൂട്ടുകെട്ടിൽ പിറന്ന സൂപ്പർ ഹിറ്റ് ചിത്രമാണ് ഗോഡ് ഫാദർ. ചിത്രം വമ്പൻ വിജയമായതിനൊപ്പം ഏതാണ്ട് മൂന്നൂറിൽപ്പരം ദിവസങ്ങൾ തീയേറ്ററിൽ പ്രദർശിപ്പിക്കുകയുമുണ്ടായി. മലയാളികളുടെ പ്രിയപ്പെട്ട ചിത്രം ഗോഡ് ഫാദറിന്റെ അതേപേരിൽ ഒരു ചിത്രത്തിലൂടെ വീണ്ടും എത്തുകയാണ് ലാൽ.
ഗോഡ് ഫാദർ എന്ന തമിഴ് ചിത്രത്തിലൂടെയാണ് ഇത്തവണ വരവ്. ചിത്രത്തിൽ ഒരു ഗുണ്ടാ നേതാവിന്റെ വേഷത്തിലായിരിക്കും ലാൽ എത്തുക. നരച്ച താടിയും കയ്യിൽ വടിവാളുമായി നിൽക്കുന്ന ലാലിന്റെ ചിത്രങ്ങൾ ഇതിനോടകം തന്നെ ഏറെ ശ്രദ്ധേയമായി മാറിക്കഴിഞ്ഞു. ലാൽ തന്നെയാണ് കഴിഞ്ഞ ദിവസം ചിത്രങ്ങൾ തന്റെ ഇൻസ്റാഗ്രാമിലൂടെ പങ്കുവച്ചത്. കഴിഞ്ഞ ദിവസമായിരുന്നു താരം ചിത്രത്തിൽ ജോയിൻ ചെയ്തത്. സൂപ്പർ ഹിറ്റ് ചിത്രം സണ്ടക്കോഴി ഉൾപ്പടെ പത്തോളം തമിഴ് ചിത്രങ്ങളിൽ ലാൽ അഭിനയിച്ചിട്ടുണ്ട്. തെലുങ്ക് ബ്രഹ്‌മാണ്ഡ ചിത്രം സാഹോയാണ് ലാലിന്റെ ഏറ്റവും പുതിയ ചിത്രം. പ്രഭാസിനൊപ്പം എടുത്ത ചിത്രം അന്ന് വയറലായി മാറിയിരുന്നു.
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…
നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്ലർ പുറത്ത്. നവംബർ 27…
This website uses cookies.