പ്രശസ്ത നടൻ ലാൽ പ്രധാന വേഷം ചെയ്യുന്ന ഡിയർ വാപ്പി എന്ന ചിത്രം ഇന്ന് മുതൽ പ്രദർശനം ആരംഭിക്കുകയാണ്. ക്രൗൺ ഫിലിംസിന്റെ ബാനറിൽ, ആര്‍ മുത്തയ്യ മുരളി നിർമ്മിച്ച്, ഷാൻ തുളസീധരൻ രചനയും സംവിധാനവും നിർവഹിച്ച ഈ ചിത്രം ഒരു ഫാമിലി ഡ്രാമയായാണ് ഒരുക്കിയിരിക്കുന്നതെന്നാണ് സൂചന. ചിത്രത്തിന്റെ തീയേറ്റർ ലിസ്റ്റ് പുറത്തു വന്നിട്ടുണ്ട്. ലാല്‍, തിങ്കളാഴ്ച നിശ്ചയം ഫെയിം അനഘ നാരായണന്‍ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളാകുന്ന ഈ ചിത്രത്തിന്റെ ട്രെയ്‌ലറും ഇതിലെ ഗാനങ്ങളും വലിയ പ്രേക്ഷക ശ്രദ്ധയാണ് നേടിയത്. ഒരുപാട് സ്വപ്നങ്ങളുമായി ജീവിക്കുന്ന തയ്യൽക്കാരനായ ബഷീറിന്റെയും മോഡലായ മകൾ ആമിറയുടെയും കഥ പറയുന്ന ഈ ചിത്രത്തിൽ സംഗീതത്തിനും വലിയ പ്രാധാന്യമുണ്ട്. അച്ഛൻ മകൾ ബന്ധത്തിന്റെ കഥപറയുന്ന ചിത്രമാണിതെന്ന സൂചനയാണ് ഈ ട്രൈലെർ നമ്മുക്ക് നൽകിയത്.
അസറിന്‍ വെയിലല പോലെ നീ എന്ന വരികളോടെ എത്തിയ ഇതിലെ ആദ്യ ഗാനവും, അതുപോലെ, പെണ്ണെന്തൊരു പെണ്ണാണ് എന്ന വരികളോടെ ആരംഭിക്കുന്ന ഇതിലെ രണ്ടാമത്തെ ഗാനവും വൻ ഹിറ്റായി മാറിയിരുന്നു. നിരഞ്ജ് മണിയന്‍പിള്ള രാജു, മണിയന്‍ പിള്ള രാജു, ജഗദീഷ്, അനു സിതാര,നിര്‍മല്‍ പാലാഴി, സുനില്‍ സുഖധ, ശിവജി ഗുരുവായൂര്‍, രഞ്ജിത് ശേഖര്‍, അഭിറാം, നീന കുറുപ്പ്, ബാലന്‍ പാറക്കല്‍, മുഹമ്മദ്, ജയകൃഷ്ണന്‍, രശ്മി ബോബന്‍ രാകേഷ്, മധു, ശ്രീരേഖ (വെയില്‍ ഫെയിം), ശശി എരഞ്ഞിക്കല്‍ തുടങ്ങിയവരും അഭിനയിച്ചിരിക്കുന്ന ഈ ചിത്രത്തിന് സംഗീതം പകർന്നത് കൈലാസ് മേനോനാണ്. ഇതിനു ക്യാമറ ചലിപ്പിച്ചത് പാണ്ടി കുമാറും എഡിറ്റ് ചെയ്തത് ലിജോ പോളുമാണ്.
കാവ്യാ ഫിലിം കമ്പനി ഉടമയും വ്യവസായിയും മലയാള സിനിമയിലെ പ്രമുഖ നിർമ്മാതാവുമായ വേണു കുന്നപ്പിള്ളി, ശ്രീ ഗുരുവായൂരപ്പന്റെ സന്നിധിയിൽ നവീകരിച്ച…
തെലുങ്ക് സൂപ്പർ താരം നാനിയെ നായകനാക്കി ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന പുതിയ പാൻ ഇന്ത്യൻ ചിത്രം 'ദ പാരഡൈസി'ൻറെ…
ഉത്സവ് രാജീവ്, ഫഹദ് നന്ദു എന്നിവർ തിരക്കഥയെഴുതി സംവിധാനം ചെയ്ത 'പരിവാർ' എന്ന ചിത്രം പ്രേക്ഷകരുടെ മുന്നിലേക്ക്. മാർച്ച് ഏഴിന്…
മലയാളി താരം രാജീവ് പിള്ളയെ നായകനാക്കി സൂര്യൻ.ജി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'ഡെക്സ്‌റ്റർ' സിനിമയ്ക്ക് എ സർട്ടിഫിക്കറ്റ്. വയലൻസ് രംഗങ്ങള്‍…
ഇന്ദ്രജിത്ത് സുകുമാരൻ ആദ്യമായി ഒരു മുഴുനീള പോലീസ് വേഷം കൈകാര്യം ചെയ്യുന്ന ക്രൈം ഇൻവെസ്റ്റിഗേഷൻ ത്രില്ലർ "ധീരം" പാക്കപ്പ് ആയി.…
ഒരുപാട് നാളുകൾക്ക് ശേഷം മലയാളത്തിൽ ഇറങ്ങിയ ഒരു ഹൊറർ കോമഡി എന്റർടെയ്നർ ആണ് 'ഹലോ മമ്മി'. വൈശാഖ് എലൻസിന്റെ സംവിധാനത്തിൽ…
This website uses cookies.