സിനിമാ താരം ലാലിൻറെ മകൾ മോണിക്ക വിവാഹിതയായി. കൊച്ചി ക്രൗൺ പ്ലാസയിൽ വെച്ച് നടന്ന ചടങ്ങിൽ ഭാവന, ബാലു വർഗീസ് ,സുജിത് വാസുദേവൻ, ആസിഫ് അലി, ശ്രീനാഥ് ഭാസി എന്നിങ്ങനെ താരനിരയാണ് പങ്കെടുത്തത്. ആട്ടവും പാട്ടുമായി സിനിമയെ വെല്ലുന്ന രീതിയിലായിരുന്നു വിവാഹച്ചടങ്ങുകൾ.
ആഘോഷങ്ങൾ അരങ്ങേറുന്നതിനിടെ അപ്രതീക്ഷിതമായി സ്റ്റേജിലേക്ക് ഹരിശ്രീ അശോകൻ കടന്നുവരികയുണ്ടായി. ബാലു വർഗീസിനോട് പാട്ട് നിർത്താൻ ആവശ്യപ്പെടുകയും ലാലിൻറെ മകളുടെ കല്യാണത്തിന് പഞ്ചാബി ഹൗസിലെ പാട്ടാണ് വേണ്ടതെന്ന് ആവശ്യപ്പെടുകയും ചെയ്‌തു. ആളുകൾ കരഘോഷത്തോടെയാണ് ഈ നിർദേശം സ്വീകരിച്ചത്. തുടർന്ന് പഞ്ചാബി രീതിയിൽ ധോൽ കൊട്ടി ‘ഉദിച്ച ചന്തിരന്റെ ‘എന്ന പാട്ടിനോടൊപ്പം ലാൽ തന്നെ ആഘോഷങ്ങൾ കൊഴുപ്പിച്ചു. പിന്നീട് ജീൻ പോൾ, മോണിക്ക എന്നിവരോടൊപ്പം ലാലും സ്റ്റേജിലേക്ക് കടന്നുവന്ന് നൃത്തം ചെയ്യുകയുണ്ടായി.
റാഫി മെക്കാർട്ടിൻ സംവിധാനം നിർവഹിച്ച ഒരു മുഴുനീള കോമഡി ചിത്രമായിരുന്നു ‘പഞ്ചാബി ഹൗസ്’. കേരളത്തിൽ താമസമാക്കിയ പഞ്ചാബി ഫാമിലിയെ കേന്ദ്രബിന്ദുവാക്കി ഒരുക്കിയ ഈ ചിത്രം ദിലീപ്, ഹരിശ്രീ അശോകൻ, ലാൽ എന്നിവരുടെ കരിയറിലെ തന്നെ മികച്ച ചിത്രമായിരുന്നു. സിക്കന്ദർ സിങ് എന്ന കഥാപാത്രത്തെയാണ് ലാൽ ഇതിൽ അവതരിപ്പിച്ചത്.
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…
നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്‌ലർ പുറത്ത്. നവംബർ 27…
This website uses cookies.