മലയാള സിനിമയിലെ എക്കാലത്തെയും മികച്ച തിരകഥാകൃത്തുകളിൽ ഒരാളാണ് എം.ടി വാസുദേവൻ നായർ. ഒരു നോവലിസ്റ്റ്, തിരകഥാകൃത്ത്, ഡയറക്ടർ എന്നീ മേഖലയിൽ അദ്ദേഹം തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. മലയാള സിനിമയിൽ പകരം വെക്കാൻ സാധിക്കാത്ത ഒരുപാട് സൃഷ്ട്ടികൾ രചിച്ചിട്ടുള്ള വ്യക്തിയാണ് എം.ടി. ഒരു വടക്കൻ വീരഗാഥ, താഴ്‌വാരം, സദയം, പഴശ്ശിരാജ, തുടങ്ങിയ ചിത്രങ്ങൾ എം.ടി വാസുദേവൻ നായരുടെ കരിയറിലെ ഏറ്റവും മികച്ച ചിത്രങ്ങളാണ്. എം.ടി യുടെ ഏറെ വിസ്മയിപ്പിച്ചിട്ടുള്ള നോവലാണ് രണ്ടാമൂഴം. രണ്ടാമൂഴം എന്ന പുസ്തകത്തെ ആസ്പദമാക്കി സിനിമ അണിയിച്ചൊരുക്കും എന്ന് കുറേയേറെ നാളുകൾക്ക് മുൻപ് അന്നൗൻസ് ചെയ്തിരുനെങ്കിലും ഇപ്പോൾ സ്ഥിതികരണം ഒന്നും തന്നെയില്ല. എം.ടി യുടെ തിരക്കഥയിലെ ഒരു ചെറിയ ഭാഗം എഴുതാൻ ഭാഗ്യം ലഭിച്ച വ്യക്തിയാണ് നടൻ ലാൽ. ഒരു നടൻ എന്നതിലുപരി ഒരു തിരകഥാകൃത്തും സംവിധായകനുമാണ് ലാൽ. 1986 ൽ പുറത്തിറങ്ങിയ പപ്പൻ പ്രിയപ്പെട്ട പപ്പൻ എന്ന ചിത്രത്തിന് വേണ്ടിയാണ് സിദ്ദിഖിന്റെയൊപ്പം ലാൽ ആദ്യമായി മലയാള സിനിമയ്ക്ക് വേണ്ടി തിരക്കഥ ഒരുക്കിയത്. 2 ഹരിഹർ നഗർ എന്ന ചിത്രത്തിന് വേണ്ടിയാണ് അദ്ദേഹം സ്വതന്ത്രമായി ഒരു തിരക്കഥ രചിച്ചത്. എം. ടി വാസുദേവൻ നായർ എന്ന ഇന്ത്യയിലെ ഏറ്റവും മികച്ച തിരകഥാകൃത്തിന് വേണ്ടി എഴുതാൻ പറ്റിയത് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യങ്ങളിൽ ഒന്നാണ് ലാൽ വെളിപ്പെടുത്തിയിരിക്കുകയാണ്.
ദയ എന്ന സിനിമയുടെ ഷൂട്ടിങ് ആരംഭിക്കുന്നത് മുൻപ് എം.ടി ലാലിനോട് നേരിട്ട് വരുവാൻ ആവശ്യപ്പെട്ടിരുന്നു. എം.ടി ചിത്രത്തിന്റെ കഥ ലാലിനോട് പറഞ്ഞു കൊടുക്കുകയായിരുന്നു. ദയയെ അലി എന്ന കഥാപാത്രം തട്ടിക്കൊണ്ടു പോകുന്നതും പിന്നിട്ടുള്ള ഹാസ്യം നിറഞ്ഞ ഭാഗങ്ങൾ ‘ഹോം എലോൻ’ പട്ടേർനിൽ എഴുതണം എന്ന് അദ്ദേഹം വ്യക്തമാക്കി. താൻ അത് എഴുതാൻ പറ്റിയ ആളല്ല എന്നും ആ ഭാഗം ലാൽ എഴുതണം എന്ന് എം.ടി ആവശ്യപ്പെടുകയായിരുന്നു. ദയ എന്ന ചിത്രത്തിൽ കൊമ്പനാളി എന്ന കഥാപാത്രത്തെയും ലാൽ അവതരിപ്പിക്കുന്നുണ്ട്. ഇന്ത്യ കണ്ട ഏറ്റവും മികച്ച സാഹിത്യക്കാരൻ ഒരു അവസരം തരുമ്പോൾ സ്വീകരിച്ചില്ലെങ്കിൽ പിന്നെയെന്ത് എന്ന് ഓർത്ത് ലാൽ അത് എഴുതി കൊടുക്കുകയായിരുന്നു. എം.ടിയ്ക്ക് ഏറെ ഇഷ്ടപ്പെടുകയും ജീവിതത്തിൽ കിട്ടിയ അപൂർവഭാഗ്യം എന്നാണ് ലാൽ ആ ഒരു നിമിഷത്തെ വിശേഷിപ്പിച്ചത്.
തന്റെ കരിയറിൽ താൻ ഇതുവരെ ചെയ്യാത്ത ഒരു വേഷമാണ് അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് ഗിഗ്ഡം ഓഫ് കേരളയിൽ ലഭിച്ചതെന്ന്…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്ത ‘നരിവേട്ട’ സിനിമയുടെ റിലീസ് തീയതി അണിയറപ്രവർത്തകർ പുറത്തു വിട്ടു. മെയ്…
ഇന്ത്യൻ സിനിമയുടെ ബാനറിൽ ടിപ്പു ഷാൻ, ഷിയാസ് ഹസൻ എന്നിവർ നിർമ്മിച്ച് അനുരാജ് മനോഹർ സംവിധാനം ചെയ്ത നരിവേട്ട മെയ്…
രഞ്ജിത്ത് സജീവിനെ നായകനാക്കി അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരളയിലൂടെ മലയാള സിനിമയിലേക്ക് വീണ്ടുമൊരു പുതുമുഖ നായിക.…
ഇന്ന് കേരളത്തിലെ യുവാക്കളും അവരുടെ മാതാപിതാക്കളും എല്ലാം അഭിമുഖീകരിക്കുന്ന വലിയൊരു പ്രശ്നം ചർച്ച ചെയ്യുന്ന ചിത്രമാണ് യുണൈറ്റഡ് കിംഗ്ഡം ഓഫ്…
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
This website uses cookies.