ഏതാനും ദിവസങ്ങൾക്കു മുൻപാണ് മലയാളത്തിലെ ക്ലാസിക് റൊമാന്റിക് ചിത്രങ്ങളിൽ ഒന്നായ അനിയത്തിപ്രാവിന്റെ ഇരുപത്തിയഞ്ചാം വാർഷികം ആഘോഷിച്ചത്. ഫാസിൽ ഒരുക്കിയ ഈ ചിത്രത്തിലൂടെ ആണ് കുഞ്ചാക്കോ ബോബൻ നായകനായി അരങ്ങേറ്റം കുറിച്ചത്. ശാലിനി നായികാ വേഷം ചെയ്ത ഈ ചിത്രം ഇൻഡസ്ട്രി ഹിറ്റായി മാറിയ ചിത്രം കൂടിയാണ്. ഇപ്പോഴിതാ ഇതിലെ നായക വേഷം താൻ ചെയ്യേണ്ടതായിരുന്നു എന്ന് വെളിപ്പെടുത്തി മുന്നോട്ടു വന്നിരിക്കുകയാണ് നടൻ കൃഷ്ണ. തില്ലാന തില്ലാന എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ ശ്രദ്ധ നേടിയ നടൻ ആണ് കൃഷ്ണ. എന്നാൽ അതിനു ശേഷം ശ്രദ്ധിക്കപ്പെടുന്ന ഒരുപാട് വേഷങ്ങൾ തനിക്കു ലഭിച്ചില്ല എന്നും അദ്ദേഹം പറയുന്നു. അനിയത്തിപ്രാവ് എന്ന ചിത്രത്തില്‍ കുഞ്ചാക്കോ ബോബന് പകരം തന്നെയായിരുന്നു ആദ്യം തെരഞ്ഞെടുത്തിരുന്നതെന്നും, ഇപ്പോൾ അദ്ദേഹം സിനിമയില്‍ വന്ന് ഇരുപത്തഞ്ച് വര്‍ഷങ്ങള്‍ ആഘോഷിച്ചപ്പോള്‍ വിഷമം തോന്നി എന്നും കൃഷ്ണ പറയുന്നു.
ബിഹൈന്‍ഡ്വുഡ്സിന് നല്കിയ അഭിമുഖത്തിലാണ് കൃഷ്ണ ഈ കാര്യം തുറന്നു പറഞ്ഞത്. താനും ചാക്കോച്ചനും ഒരു സമയത്താണ് സിനിമയിലേക്ക് വരുന്നത് എന്നും, അനിയത്തിപ്രാവ് താൻ ചെയ്യേണ്ടിയിരുന്ന ചിത്രമായിരുന്നെകിലും നിര്‍ഭാഗ്യവശാല്‍ തനിക്കു ആ പടം നഷ്ടപ്പെട്ടു എന്നും കൃഷ്ണ പറയുന്നു. താനും സിനിമയില്‍ വന്നിട്ട് ഇത്രയും വര്‍ഷമായി, ഇപ്പോൾ സീനിയറായി ആ ലെവലില്‍ നില്‍ക്കേണ്ട ആളായിരുന്നു എന്നും പറഞ്ഞ കൃഷ്ണ, സിനിമ എന്നുപറയുന്നത് ഒരു ഭാഗ്യമാണ് എന്നും കൂട്ടിച്ചേർത്തു. നമ്മൾ ഒരുപാടു ആഗ്രഹിച്ചിട്ട് കാര്യമില്ല എന്നും, നമുക്ക് ദൈവും കൊണ്ടുതരുന്ന ഒരു അവസരമാണ് സിനിമ എന്നും അദ്ദേഹം പറയുന്നു. അനിയത്തിപ്രാവില്‍ തന്റെ കാര്യത്തില്‍ എന്തോ ഒരു കണ്ഫ്യൂഷന് വന്നു എന്നും, ആ സമയത്താണ് കുഞ്ചാക്കോ ബോബന് കേറി പോയത് എന്നും കൃഷ്ണ വെളിപ്പെടുത്തി.
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
This website uses cookies.